തൊട്ടതെല്ലാം പൊന്നാകും. സമ്പത്തും ഭാഗ്യവും പുരോഗതിയിലേക്ക് നയിക്കും, ഈ രാശിക്കാര്‍ക്ക് ശുഭകാലം
ജ്യോതിഷത്തില്‍ രാശിമാറ്റത്തിന് ഏറെ പ്രാധാന്യമുണ്ട്. ഡിസംബര്‍ മാസം ജ്യോതിഷത്തില്‍ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഡിസംബര്‍ പതിമൂന്ന് മുതല്‍ ബുധന്‍ വക്രഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങും. ബുധന്റെ സഞ്ചാരം ഒരുപാട് ഗുണങ്ങള്‍ ചില രാശിക്കാര്‍ക്ക് സമ്മാനിക്കും. ജ്യോതിഷമനുസരിച്ച് സംസാരം, ബുദ്ധിശക്തി, ബിസിനസ്, വൈദഗ്ധ്യം, തുടങ്ങിയവയുടെ ഘടകമായി ബുധനെ കണക്കാക്കുന്നുണ്ട്.
ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കാറുള്ളത്. ബുധന്‍ അതിന്റെ സ്ഥാനം മാറുമ്പോഴെല്ലാം പല രാശികളെയും ബാധിക്കാറുണ്ട്. അത് ചിലപ്പോള്‍ ഗുണകരമാകാം, ചിലപ്പോഴത് ദോഷകരവുമാകാം. ഇതുകൊണ്ട് ഏതെല്ലാം രാശിക്കാര്‍ക്ക് നേട്ടമുണ്ടാവുമെന്ന് നോക്കാം.

മേടം: ബുധന്റെ വക്രഗതി മേടം രാശിക്കാരെ ശുഭകരമായിട്ടാണ് ബാധിക്കാന്‍ പോകുന്നത്. വരാനിരിക്കുന്ന ആഴ്ച്ചകള്‍ ഈ ര ാശിക്കാര്‍ക്ക് പുരോഗതിയുടെ നാളുകളായിരിക്കും. ഏറ്റവും ശുഭകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. ഈ രാശിക്കാര്‍ക്ക് വേറെയും പ്രത്യേകതകളുണ്ട്. ബുധന്‍ നേര്‍രേഖയില്‍ ചലിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ഇവരുടെ ഭാഗ്യം ഉയരാന്‍ തുടങ്ങും.
ഈ രാശിക്കാരുടെ വിവാഹ ജീവിതവും, പ്രണയ ജീവിതവും അത്ഭുതകരമായിരിക്കും. കുടുംബത്തിനൊപ്പം സന്തേഷകരമായ നിമിഷങ്ങള്‍ ചെലവിടാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി ഏറ്റവും ഉയരത്തിലെത്തും. തൊഴില്‍ മേഖലയിലും, ബിസിനസിലുമെല്ലാം വലിയ പുരോഗതി ഈ രാശിക്കാര്‍ക്കുണ്ടാവും.
മിഥുനം: ബുധന്റെ പ്രതിലോമ ചലനം മിഥുനം രാശിക്കാര്‍ക്ക് അത്ഭുതകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ബിസിനസില്‍ ഇവര്‍ക്ക് ഈ കാലയളവില്‍ അമ്പരപ്പിക്കുന്ന വളര്‍ച്ച കൈവരിക്കാനാവും. പുരോഗതി മിഥുനം രാശിക്കാരുടെ ജീവിതത്തില്‍ നിറഞ്ഞിരിക്കും. ജോലിയിലും പുരോഗതിക്ക് അവസരമുണ്ടാകും. തൊഴില്‍ മേഖലയില്‍ നിങ്ങള്‍ എന്ത് ജോലി ചെയ്യുന്നുവോ അതില്‍ വലിയ ബഹുമാനം ലഭിക്കും.
പങ്കാളിയുമായി ഏറ്റവും സൗഹാര്‍ദപരമായ ബന്ധമുണ്ടാവും. പ്രണയമുണ്ടെങ്കില്‍ അതില്‍ നിന്ന് വലിയ സന്തോഷം നിങ്ങള്‍ക്കുണ്ടാവും. ബിസിനസ് യാത്രകള്‍ക്കായി യാത്രകള്‍ നടത്തേണ്ടി വരും. അതിലൂടെ ഗുണങ്ങളും ലഭിക്കും. ഭാഗ്യം ഈ രാശിക്കാരെ എപ്പോഴും ശുഭകരമായ കാര്യത്തിലേക്ക് നയിക്കും.
കര്‍ക്കടകം: ബുധന്റെ പ്രതിലോമ ചലനം പുരോഗതി കര്‍ക്കടക രാശിക്കാര്‍ക്ക് സമ്മാനിക്കും. ബിസിനസിലൂടെ വലിയ ലാഭം ഈ രാശിക്കാരെ തേടിയെത്തും. ജോലിയുള്ളവരാണെങ്കില്‍ ഒരുപാട് നേട്ടങ്ങള്‍ തൊഴില്‍ മേഖലയില്‍ ലഭിക്കും. ബുധന്റെ കൃപയാല്‍ ഈ കാലയളവില്‍ ജോലിയെ പുരോഗതിക്ക് സാക്ഷ്യം വഹിക്കാന്‍ സാധിക്കും.
പങ്കാളികളുമായുള്ള നല്ല ബന്ധം തുടരും. അതുപോലെ പ്രണയത്തില്‍ പങ്കാളികളുമായി നല്ല സമയം ചെലവിടാനുമാകും. കുടുംബത്തോടൊപ്പം ദൂരയാത്രയും സാധ്യമാകും. തൊഴിലിടത്ത് ഈ രാശിക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ ലഭിക്കും. നിക്ഷേപത്തില്‍ നിന്ന് വലിയ സാമ്പത്തിക നേട്ടങ്ങളും ഈ രാശിക്കാരെ തേടിയെത്തും.
വൃശ്ചികം: ഈ രാശിയിലുള്ളവരെ ബുധന്റെ പിന്‍മാറ്റം പ്രത്യേകിച്ച് ബാധിക്കും. അത് ശുഭകരമായ രീതിയിലായിരിക്കും. ബുധന്റെ കൃപയാല്‍ ജോലിയില്‍ മികച്ച വിജയം ലഭിക്കും. ബിസിനസില്‍ നിന്ന് വലിയ സാമ്പത്തിക ലാഭം ലഭിക്കും. സാമ്പത്തികമായ വശങ്ങളും ശക്തിപ്പെടും.
ജോലിയില്‍ വിജയം സുനിശ്ചിതം. കടമുണ്ടെങ്കില്‍ അതെല്ലാം മാറും. നിക്ഷേപത്തില്‍ നിന്ന് വലിയ സാമ്പത്തിക്ക നേട്ടങ്ങളുണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറഞ്ഞ് നില്‍ക്കും. പ്രണയിക്കുന്നുണ്ടെങ്കില്‍ അതിനും അനുകൂല സമയമായിരിക്കും. മാനസിക അസ്വസ്ഥതകള്‍ മാറി വലിയ ആശ്വാസം തേടിയെത്തും.












Click it and Unblock the Notifications