Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് ഇനി തിരിഞ്ഞുനോക്കുകയേ വേണ്ട; കീശയിൽ കാശ് നിറയും, ഒരു രൂപ പോലും കടം ഉണ്ടാവില്ല

​ഗ്രഹങ്ങൾ രാശി മാറുമ്പോൾ അത് എല്ലാ രാശിക്കാരേയും ബാധിക്കും. ചിലരുടെ ഭാ​ഗ്യം മിന്നിത്തിളങ്ങും. ചിലർക്ക് അത്ര നല്ല സമയം ആയിരിക്കില്ല. ഇപ്പോൾ ബുധൻ മേട രാശിയിൽ വക്ര ​ഗതിയിൽ സഞ്ചരിക്കുകയാണ്. ഈ സഞ്ചാരം ഈ 5 രാശിക്കാർക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. സാമ്പത്തികമായി പുരോ​ഗതി ഉണ്ടാവും. ജോലി രം​ഗത്ത് ഉയർച്ച ഉണ്ടാവും. ഏതാെക്കൊയണ് ആ അഞ്ച് രാശികൾ എന്ന് നോക്കാം...

ഇടവം: ബുധന്റെ വിപരീത ചലനം ഇടവം രാശിക്കാരുടെ‍ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. പെട്ടെന്ന് നിങ്ങൾക്ക് സാമ്പത്തികമായി നേട്ടം ഉണ്ടാവും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. അനാവശ്യമായി പണം ചെലവാക്കുന്ന രീതി അവസാനിപ്പിക്കാൻ കഴിയും. നടക്കാതെ പോയ ആ​ഗ്രഹം ഈ സമയത്ത് നടത്താൻ സാധിക്കും. താെഴിൽ രം​ഗത്ത് പുരോ​ഗതി ഉണ്ടാവും. ജീവിതത്തിൽ സുഖവും സന്തോഷവും ഉണ്ടാവും. ആഡംബര ജീവിതം നയിക്കാൻ സാധിക്കും.

astrology

മിഥുനം: ബുധന്റെ വിപരീത ചലനം മിഥുനം രാശിക്കാർക്ക് പുതിയ വരുമാന സ്രോതസ്സുകൾ ഉണ്ടാവാൻ സഹായകമാകും. വരുമാനം വർദ്ധിക്കുന്നതിലൂടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും. നിക്ഷേപത്തിന് പറ്റിയ സമയമാണ്. ഭാവിയിൽ നല്ല ലാഭം ഉണ്ടായേക്കാം. ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ലാഭം ഉണ്ടാവും. എടുത്തുചാട്ടം വേണ്ട. ആലോചിച്ച് മാത്രം കാര്യങ്ങൾ ചെയ്യുക.

ചിങ്ങം: ബുധന്റെ വക്ര​ഗതി ചിങ്ങം രാശിക്കാർക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങളാണ കൊണ്ടുവരാൻ പോകുന്നത്. തിരിച്ച് കിട്ടില്ലെന്ന് വിചാരിച്ച പണം തിരിച്ച് കിട്ടും. സാമ്പത്തികമായി നല്ല ഉയർച്ച ഉണ്ടാകും. ഈ സമയത്ത് ഈ രാശിക്കാർക്ക് എന്ത് ചെയ്താലും അത് അനുകൂലമായ ഫലം നൽകുന്ന സമയമാണ്. ഭാ​ഗ്യം എന്നും കൂടെ ഉണ്ടാവും.

കുംഭം: ബുധന്റെ വിപരീത ചലനം ഈ രാശിക്കാർക്ക് നല്ല നേട്ടങ്ങളാണ് കൊണ്ടുവരാൻ പോകുന്നത്. ഈ സമയത്ത് നിങ്ങൾക്ക് ഒരു തരത്തിലുമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല. മാത്രവുമല്ല സാമ്പത്തികമായി ഉയർച്ചയും ഉണ്ടാവും. ജോലിയിൽ പ്രൊമോഷന് സാധ്യത.

മീനം: ഈ രാശിക്കാരുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയമാണ്. മീന രാശിക്കാർക്ക് സാമ്പത്തികമായി പുരോ​ഗതി ഉണ്ടാവും. വരുമാനം വർദ്ധിക്കും. നിങ്ങളുടെ കഠിനാദ്ധ്വാനം അം​ഗീകരിക്കപ്പെടും. ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്. ഭാവിയിലേക്കുള്ള സേവിം​ഗ്സ് ഈ സമയത്ത് തന്നെ തുടങ്ങുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+