ഈ രാശിക്കാര്‍ 2026 ല്‍ കോടീശ്വരന്‍മാരാകും, ആസ്തി ഇരട്ടിക്കും; രാജയോഗത്തേക്കാള്‍ നേട്ടം!
ജ്യോതിഷത്തിന് ഹൈന്ദവ വിശ്വാസത്തില്‍ വലിയ സ്ഥാനമുണ്ട്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങളും പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളെ കുറിച്ചും ജ്യോതിശാസ്ത്രം വഴി കണ്ടെത്താം എന്നാണ് വിശ്വാസം. ഗ്രഹനില, രാശി, നക്ഷത്രങ്ങള്‍, ജനന സമയം തുടങ്ങിയവയുടെ പിന്‍ബലത്തില്‍ കുറിക്കുന്ന വ്യക്തികളുടെ ജാതകം വഴിയാണ് ഇത് സാധ്യമാകുന്നത്.
ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും ആണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് ഒമ്പത് ഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ഒമ്പത് ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ 12 രാശികളിലേക്കും 27 നക്ഷത്രങ്ങളിലേക്കും മാറാറുണ്ട്.
ഗ്രഹ സംക്രമണം എന്നാണ് ഈ പ്രക്രിയയെ പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്തര തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും. മറ്റ് ചില രാശിക്കാര്‍ക്കാകാട്ടെ നേര്‍ വിപരീതമായ ഫലമായിരിക്കും സമ്മാനിക്കുക. അതിനാല്‍ ഗ്രഹ സംക്രമണത്തിന് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യവുമുണ്ട്.
നവഗ്രഹങ്ങളില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ബുദ്ധിയുടേയും അറിവിന്റെയും കാരകനായ ബുധന്‍ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നും അറിയപ്പെടുന്നു. അതിനാല്‍ ബുധന്റെ രാശി മാറ്റം പ്രധാനമാണ്. ജാതകത്തില്‍ ബുധന്‍ ശക്തനായി നിലകൊള്ളുകയാണെങ്കില്‍ പല ഗുണങ്ങളും നിങ്ങളില്‍ തേടി എത്തും. ഒപ്പം സന്തോഷവും സമാധാനവും ഐശ്വര്യവും നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും.
2026-ല്‍ ഫെബ്രുവരിയില്‍ ബുധന്‍ കുംഭം രാശിയിലേക്ക് മാറും. ഇതിനൊപ്പം ഫെബ്രുവരി 26-ന് ബുധന്‍ വക്രഗതിയില്‍ സഞ്ചരിക്കുകയും ചെയ്യും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിരിക്കും സമ്മാനിക്കുക. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ രാശി മാറ്റം ഗുണം ചെയ്യും. സ്വപ്‌നം കണ്ടതെല്ലാം യാഥാര്‍ത്ഥ്യമാക്കാന്‍ ഇവര്‍ക്ക് സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ഉന്നത മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സമയമാണ് എന്ന് കാണുന്നു. വസ്തു സംബന്ധമായ ഇടപാട് നടത്തുന്നവര്‍ക്ക് ഇരട്ടിയിലേറെ ലാഭം കൈയിലെത്തും.
മിഥുനം
മിഥുനം രാശിക്കാരുടെ അധിപന്‍ ആണ് ബുധന്‍ എന്നതിനാല്‍ ബുധന്റെ രാശി മാറ്റം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. അപ്രതീക്ഷിതമായി ഒരു വലിയ തുക നിങ്ങളുടെ കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ക്ക് സാധ്യത കാണുന്നു.
തുലാം
ബുധന്റെ രാശി മാറ്റം തുലാം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ സമയം. കാരണം ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം ഈ രാശിക്കാര്‍ക്കൊപ്പമുണ്ടായിരിക്കും. ബിസിനസ് സംബന്ധമായ പല മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. നിക്ഷേപങ്ങളില്‍ നിന്ന് സാമ്പത്തിക ലാഭം തേടി എത്തും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.












Click it and Unblock the Notifications