പൊന്നും പണവും കൊണ്ട് മൂടും.. അപൂര്‍വ രാജയോഗം വന്നെത്തി; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ സഞ്ചാരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. ഗ്രഹങ്ങള്‍ ഓരോ കാലത്തും രാശിയും നക്ഷത്രവും മാറാറുണ്ട്. ഇതിനെ സംക്രമണം എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം പല തരത്തിലാണ് വ്യക്തികളെ ബാധിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഇത് ഏറെ അനുകൂലമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. ജൂണ്‍ 29 ന് ബുധന്‍ കര്‍ക്കടകത്തിലും യമന്‍ ശനിയുടെ മകരത്തിലും ആയിരിക്കും സഞ്ചരിക്കുക. ജൂണ്‍ 29 ന് രാവിലെ 6:25 ന് ബുധനും യമനും മുഖാമുഖമെത്തും. ഇരുഗ്രഹങ്ങളൂം മുന്നിലും പിന്നിലുമായി 180 ഡിഗ്രിയില്‍ നിലകൊള്ളുന്ന സ്ഥിതി വിശേഷമുണ്ടാകും. പ്രതിയുതി യോഗം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

ഇത് ജ്യോതിഷത്തില്‍ അപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ്. അതിനാല്‍ തന്നെ പന്ത്രണ്ട് രാശിക്കാരിലും പ്രതിയുതി യോഗത്തിന്റെ പ്രതിഫലനമുണ്ടാകും. എന്നാല്‍ മൂന്ന് രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നമുക്ക് പരിശോധിക്കാം.
കന്നി
ബുധ-യമ സംയോജനത്തിലൂടെ സൃഷ്ടിക്കുന്ന പ്രതിയുതി യോഗം കന്നി രാശിക്കാര്‍ക്ക് ഏറെ അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ ഉയരത്തിലെത്തും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. കരിയറില്‍ നേട്ടം കൊയ്യാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടങ്ങള്‍ കാത്തിരിക്കുന്നത്. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ദാമ്പത്യ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കും.
മിഥുനം
ബുധ-യമ സംയോജനത്തിലൂടെ സൃഷ്ടിക്കുന്ന പ്രതിയുതി യോഗം മിഥുനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും. കാത്തിരിപ്പിനൊടുവില്‍ പ്രണയബന്ധം വിവാഹത്തിലേക്ക് വഴി മാറും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു.
മേടം
ബുധ-യമ സംയോജനത്തിലൂടെ സൃഷ്ടിക്കുന്ന പ്രതിയുതി യോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ നാലാം ഭാവത്തില്‍ ബുധനും പത്താം ഭാവത്തില്‍ യമനും എത്തുന്ന സാഹചര്യമാണ്. അതിനാല്‍ ഇവര്‍ ജോലിയിലും ബിസിനസിലും നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും തരണം ചെയ്യും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ ആത്മവിശ്വാസത്തോടെ പൂര്‍ത്തിയാക്കും. ആസ്തിയില്‍ വര്‍ധനവുണ്ടാകും












Click it and Unblock the Notifications