Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയിച്ച് വിവാഹം കഴിക്കും, ആഗ്രഹിച്ചതെന്തും നടക്കും; രണ്ട് മാസം രാശിക്കാര്‍ക്ക് നല്ലകാലം

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറാറുണ്ട്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഈ മാറ്റത്തെ വിശേഷിപ്പിക്കുന്നത്. പന്ത്രണ്ട് രാശിക്കാരിലും ഗ്രഹ സംക്രമണം വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും ഇത് രാശികളെ സ്വാധീനിക്കുക.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. വേദ ജ്യോതിഷ വിശ്വാസ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ബുധന്‍. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധന്‍ അറിയപ്പെടുന്നത്. നിലവില്‍ മീനം രാശിയിലൂടെയാണ് ബുദ്ധിയുടേയും അറിവിന്റേയും കാരകനായ ബുധന്‍ സഞ്ചരിക്കുന്നത്.

astrology

ബുധന്റെ മീനം രാശിയിലൂടെയുള്ള സഞ്ചാരം എല്ലാ രാശിക്കാരേയും സ്വാധീനിക്കും. ചില രാശിക്കാരെ സംബന്ധിച്ച് ഇത് വലിയ നേട്ടമായിരിക്കും സമ്മാനിക്കുക. വരുന്ന 68 ദിവസത്തിനുള്ളില്‍ ഇവരുടെ ജീവിതം മാറിമറിയും. ഏതെല്ലാം രാശിക്കാരെയാണ് ഭാഗ്യം കടാക്ഷിക്കുന്നതെന്ന് നോക്കാം

ഇടവം

ബുധന്റെ മീനം രാശിയിലൂടെയുള്ള സഞ്ചാരം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇവര്‍ക്ക് സാമ്പത്തികമായി പുരോഗതി കൈവരിക്കാനാകും. ജീവിതത്തിലെ പ്രാരാബ്ധങ്ങളെല്ലാം ഇല്ലാതാകും. മുന്‍കാല നിക്ഷേപത്തില്‍ നിന്ന് വലിയൊരു തുക കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. പങ്കാളിയുമൊത്ത് കൂടുതല്‍ സമയം ചിലവഴിക്കാനാകും. പുതിയ വരുമാന സ്രോതസുകള്‍ സൃഷ്ടിക്കപ്പെടും.

ചിങ്ങം

ബുധന്റെ മീനം രാശിയിലൂടെയുള്ള സഞ്ചാരം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്നുചേരും. കുടുംബ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടും. ബിസിനസില്‍ വലിയ ലാഭം നേടാനാകും. ബാധ്യതകളെല്ലാം തീര്‍ക്കും. കാത്തിരിപ്പിനൊടുവില്‍ സന്താനഭാഗ്യം വന്ന് ചേരും

മകരം

ബുധന്റെ മീനം രാശിയിലൂടെയുള്ള സഞ്ചാരം മകരം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. വിദേശത്ത് പോകാന്‍ യോഗമുണ്ടാകും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ ലഭിക്കും. പലവഴിക്ക് പണം കൈയിലെത്തും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+