ഒക്ടോബര്‍ 14 മുതല്‍ ഈ രാശിക്കാര്‍ക്ക് നല്ലകാലം; പുതിയ വീടും കാറും.. കാത്തിരിക്കുന്നത് ആഡംബര ജീവിതം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രതിഫലനം പന്ത്രണ്ട് രാശിക്കാരിലും പ്രകടമാകും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും.
എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ഗ്രഹങ്ങളുടെ രാജകുമാരന് എന്നാണ് ബുധനെ ജ്യോതിഷത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. നിലവില്‍ ചിത്തിര നക്ഷത്രത്തിലാണ് ബുധന്‍ സഞ്ചരിക്കുന്നത്. എന്നാല്‍ നാല് ദിവസങ്ങള്‍ക്ക് ശേഷം ചോതി നക്ഷത്രത്തിലേക്ക് ബുധന്‍ മാറും.

രാഹുവാണ് ചോതി നക്ഷത്രത്തിന്റെ അധിപന്. ഒക്ടോബര്‍ 14 നാണ് ചോതി നക്ഷത്രത്തിലേക്ക് ബുധന്‍ എത്തുന്നത്. ബുധന്റെ ചോതി നക്ഷത്രത്തിലേക്കുള്ള പ്രവേശനം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെ ആണ് ആ ഭാഗ്യ രാശിക്കാര്‍ എന്ന് നോക്കാം.
മിഥുനം
ബുധന്റെ ചോതി നക്ഷത്രത്തിലേക്കുള്ള പ്രവേശനം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. സാമ്പത്തികമായി നേരിട്ടിരുന്ന പ്രയാസങ്ങളെ അതിജീവിക്കാനാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഏറെ നാളുകള്‍ക്ക് മുമ്പ് പണം കടം വാങ്ങിയവര്‍ പലിശയടക്കം തിരികെ തരും. ഇതെല്ലാം സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കാന്‍ നിങ്ങളെ സഹായിക്കും.
കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് വിപുലപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആരംഭിക്കാം.
കന്നി
ബുധന്റെ ചോതി നക്ഷത്രത്തിലേക്കുള്ള പ്രവേശനം കന്നി രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാന ക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവ തേടുന്നവര്‍ക്കും സമയം അനുകൂലമായിരിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കും. വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.
കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കും. കുടുംബത്തിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും.
കുംഭം
ബുധന്റെ ചോതി നക്ഷത്രത്തിലേക്കുള്ള പ്രവേശനം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് കാത്തിരിക്കുന്നത്. കൈ നിറയെ സ്വര്‍ണം ലഭിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് വലിയ ലാഭം കൊയ്യാനാകും.
വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും കുട്ടികളില്ലാതെ വിഷമിക്കുന്നവര്‍ക്ക് സന്താന ഭാഗ്യം കൈവരും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ആസ്തിയില്‍ വലിയ രീതിയിലുള്ള വര്‍ധനവ് ഉണ്ടാകും. എല്ലാ കാര്യത്തിലും ഭാഗ്യദേവതയുടെ അനുഗ്രഹവും ഉണ്ടാകും.
-
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
വിഷുവിന് ശേഷം കാത്തിരിക്കുന്നത് നല്ലനാളുകള്‍; ഇതാണോ നിങ്ങളുടെ നക്ഷത്രം? -
ഖത്തറിനെ ഇന്ത്യ കൈവിട്ടു; പകരം നേട്ടം കൊയ്ത് ഒമാന്‍, എല്‍എന്‍ജി ഇറക്കുമതിയിലെ പുതിയ വിവരം -
മമ്മൂട്ടിയെ സോൾട്ട് ആൻ്റ് പെപ്പറിൽ നായകനാക്കാത്തതിന് കാരണം..ലാൽ പറഞ്ഞിട്ടും..തിരക്കഥാകൃത്ത് പറയുന്നു -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
'തൃക്കാക്കരയിൽ എൻ്റെ ഭൂരിപക്ഷം 11,000 കടക്കുമോയെന്നാണ് ആർഎസ്എസ് നേതാക്കൾ പറയുന്നത്..'; അഖിൽ മാരാർ -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
ശുക്ര ചന്ദ്ര വൈഭവ ലക്ഷ്മി രാജയോഗം വരുന്നു; സകല ആഡംബരവും ഈ രാശിക്കാർക്ക്, പ്രണയം സഫലമാവും! -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം












Click it and Unblock the Notifications