ലോട്ടറിയടിക്കുമെന്നുറപ്പ്.. ശമ്പളവും കൂടാന്‍ പോകുന്നു, എന്തൊരു യോഗം..! ഈ രാശിക്കാരാണോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. നിശ്ചിത കാലത്തില്‍ എല്ലാ ഗ്രഹങ്ങളും രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിട്ടുള്ളത്. ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ദോഷകരമായിരിക്കും.
ഒരേ രാശിയില്‍ ഒന്നിലധികം ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളാണ് സൂര്യനും ബുധനും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. സൂര്യനും ബുധനും ഒരേ രാശിയില്‍ എത്തുമ്പോള്‍ ആണ് ബുധാദിത്യ രാജ യോഗം ഉണ്ടാവുന്നത്. ജ്യോതിഷത്തിലെ അപൂര്‍വ രാജയോഗങ്ങളില്‍ ഒന്നാണിത്.

ഇത് ചില രാശിക്കാര്‍ക്ക് വളരെ ശുഭകരവും പ്രയോജനകരവുമായാണ് കാണുന്നത്. വൃശ്ചിക രാശിയില്‍ നവംബര്‍ 17 ന് ബുധാദിത്യ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ് ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അതുല്യമായ നേട്ടങ്ങളാണ് ഇത് സമ്മാനിക്കാന്‍ പോകുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗ്രഹസംക്രമണം ഗുണകരമാകുന്നത് എന്ന് നോക്കാം.
കര്‍ക്കിടകം
വൃശ്ചികം രാശിയില്‍ സൂര്യനും ബുധനും കൂടിച്ചേരുമ്പോള്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കും. ബിസിനസില്‍ വലിയ ലാഭം കൊയ്യും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. സന്താനങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ സൂര്യനും ബുധനും കൂടിച്ചേരുമ്പോള്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് നേട്ടമാകും. നിയമപ്രശ്‌നങ്ങളില്‍ വിജയം കൈവരിക്കും. വസ്തു, സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും. നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാനാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പൂര്‍വ്വിക സ്വത്തിന്റെ ആനുകൂല്യം ലഭിക്കും.
മീനം
വൃശ്ചികം രാശിയില്‍ സൂര്യനും ബുധനും കൂടിച്ചേരുമ്പോള്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ഈ കാലയളവില്‍ നിങ്ങള്‍ക്ക് ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. വിദേശ യാത്രക്ക് സാധ്യത കാണുന്നു. വ്യാപാരികള്‍ക്ക് രണ്ടിരട്ടി വരെ ലാഭം കൊയ്യാനാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.












Click it and Unblock the Notifications