ഉദ്ദിഷ്ടകാര്യ ലബ്ധി, ധനനേട്ടം, ആഡംബര ജീവിതം, പ്രശസ്തി... ഈ രാശിക്കാര്‍ക്ക് ഒന്നല്ല, രണ്ട് രാജയോഗം..!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ബുധനും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നും പറയുന്നു. അതിനാല്‍ തന്നെ ഈ രണ്ട് ഗ്രഹങ്ങളുടേയും സ്ഥാനത്തില്‍ വരുന്ന ഏതൊരു മാറ്റവും ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ ഭാഗ്യം സമ്മാനിക്കാറുണ്ട്. ഒരു രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ വരുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്.

സൂര്യനും ബുധനും ഒരേ രാശിയില്‍ വരുമ്പോള്‍ ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു. അടുത്തിടെ ബുധന്‍ മീന രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. മാര്‍ച്ച് 14 ന് സൂര്യനും മീന രാശിയില്‍ എത്തി. ഇതോടെ മീനം രാശിയില്‍ ബുധന്റെയും സൂര്യന്റെയും സംയോഗം വഴി ബുധാദിത്യ രാജയോഗം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഒരു വര്‍ഷത്തിന് ശേഷം ആദ്യമായാണ് വ്യാഴത്തിന്റെ രാശിയായ മീനത്തില്‍ ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.
മാര്‍ച്ച് 25 വരെ ഇതിന്റെ കടാക്ഷം ചില രാശിക്കാര്‍ക്ക് ലഭിക്കും. ബുധന്റെ ഏറ്റവും നീച രാശിയാണ് മീനം എന്നാണ് അറിയപ്പെടുന്നത്. മീനം രാശിയിലെ ബുധന്റെ ഉദയത്തോടെ നീചഭംഗ രാജയോഗവും രൂപപ്പെടുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. അതിന്റെ ഫലം മാര്‍ച്ച് 26 വരെ നീണ്ടുനില്‍ക്കും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഫലത്തില്‍ ചില രാശിക്കാര്‍ക്ക് ഇരട്ട രാജയോഗം കൈവന്നിരിക്കുകയാണ്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.
മീനം
മീനം രാശിയില്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗവും നീചഭംഗ രാജയോഗവും മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. സാമ്പത്തികമായി വലിയ വിജയം കൈവരിക്കാനാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ ഉള്ളവര്‍ക്ക് ഇരട്ടി നേട്ടം കൊയ്യാം.
തുലാം
മീനം രാശിയില്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗവും നീചഭംഗ രാജയോഗവും തുലാം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പുതിയ വീട്, വസ്തു എന്നിവ വാങ്ങാന്‍ അവസരം ലഭിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ വരുമാനം ലഭിക്കും. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കാം.
ഇടവം
മീനം രാശിയില്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗവും നീചഭംഗ രാജയോഗവും ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ വാഹനം വാങ്ങാന്‍ അനുകൂല സമയം. ഏറെ നാളായി വിവാഹം നോക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കാനാകും.
കര്‍ക്കടകം
മീനം രാശിയില്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗവും നീചഭംഗ രാജയോഗവും കര്‍ക്കടകം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. കരിയറില്‍ മികച്ച വിജയങ്ങള്‍ സ്വന്തമാക്കാം. സ്വര്‍ണം പോലുള്ള വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. ആസ്തിയില്‍ വര്‍ധനവുണ്ടാകും. ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്രക്ക് സാധ്യത കാണുന്നു.
മകരം
മീനം രാശിയില്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗവും നീചഭംഗ രാജയോഗവും മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ബാങ്ക് ബാലന്‍സ് വര്‍ധിക്കും. കുടുംബത്തോടൊപ്പം ഏറെ സമയം ചെലവഴിക്കാന്‍ സാധിക്കും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും.












Click it and Unblock the Notifications