3 രാജയോഗങ്ങള്‍ സമ്പത്ത് നിറയ്ക്കും, ഐശ്വര്യവും ഭാഗ്യവും ഒപ്പം; ഈ രാശിക്കാര്‍ക്ക് സമൃദ്ധിയുടെ കാലം
ജ്യോതിഷത്തില്‍ രാശിമാറ്റത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇതുപ്രകാരമാണ് പലരുടെയും ജീവിതത്തില്‍ വലിയ രീതിയില്‍ മാറ്റങ്ങള്‍ സംഭവിക്കുക. ഭാഗ്യവും ഐശ്വര്യവും മാത്രമല്ല ചിലപ്പോള്‍ അശുഭകരമായ കാര്യങ്ങളും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാം. ജൂണ്‍ മാസത്തില്‍ അതുപോലെ രാജയോഗങ്ങളുടെ വലിയ നിര തന്നെ കടന്നുവരുന്നുണ്ട്.
ബുധാദിത്യ, ലക്ഷ്മി നാരായണ, ഗജലക്ഷ്മി രാജയോഗങ്ങളാണ് രുപീകരിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റങ്ങള്‍, അവയുടെ സംയോഗം എന്നിവയിലൂടെയാണ് ഫലപ്രദമായ രാജയോഗം രൂപപ്പെടുന്നത്. ഈ രാജയോഗങ്ങള്‍ കര്‍മത്തിലും ഭാഗ്യത്തിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് അത് നേട്ടമാകും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

മേടം: ഈ രാശിക്കാര്‍ക്ക് ആലോചിച്ച് എന്തു തീരുമാനമെടുത്താലും അതില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. ബിസിനസുകാരാണെങ്കില്‍ ഇതേ രീതി കൈനിറയെ ലാഭം സമ്മാനിക്കും. ഒരിക്കലും തിരികെ കിട്ടില്ലെന്ന് കരുതിയ പണം തിരികെ കിട്ടും.
സാമ്പത്തികമായ സ്ഥിരതയും കൈവരിക്കാനാവും. അവിവാഹിതരാണെങ്കില്‍ ഏറ്റവും നല്ല ബന്ധം തേടിയെത്തും. തൊഴില്‍ സംബന്ധമായ ബുദ്ധിമുട്ടുകളെല്ലാം അവസാനിക്കും. വിദ്യാര്‍ത്ഥികളാണെങ്കില്‍ പരീക്ഷകളില്‍ വിജയം കൈവരിക്കാന്‍ സാധിക്കും.
ഇടവം: ബിസിനസിലെ പങ്കാളിത്തം ഇടവം രാശിക്കാരുടെ വരുമാനം സ്രോതസ്സുകള്‍ വലുതാക്കും. കൈനിറയെ പണമെത്തും. ആഡംബര ജീവിതം നയിക്കാനാവും. സാമ്പാദ്യം വര്‍ധിക്കാനുള്ള പദ്ധതികളും തയ്യാറാക്കാം. മനസ്സില്‍ പ്ലാന്‍ ചെയ്യുന്ന ജോലികളെല്ലാം പൂര്‍ത്തിയാക്കാനാവും.
ജീവിതത്തിലെ സന്തോഷം പല മടങ്ങായി വര്‍ധിക്കും. വിനോദ സഞ്ചാര മേഖലയിലാണ് ജോലിയെങ്കില്‍ വലിയ സാമ്പത്തിക നേട്ടങ്ങള്‍ അതില്‍ നിന്ന് ലഭിക്കും. കുടുംബത്തിന്റെ പിന്തുണയും എല്ലാ കാര്യത്തിലുമുണ്ടാവും.
ചിങ്ങം: വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടാകും. സമ്പാദ്യങ്ങള്‍ രണ്ടിരട്ടിയായി ഉയരും. ബിസിനസിലും ലാഭം തന്നെ തേടിയെത്തും. പെട്ടെന്ന് ധനനേട്ടങ്ങള്‍ സ്വന്തമാക്കാനാവും. ലോട്ടറി അടിക്കാനുള്ള യോഗവും ചിങ്ങം രാശിക്കാര്‍ക്കുണ്ട്.
പുരസ്‌കാരം ഇക്കാലയളവില്‍ ഈ രാശിക്കാരെ തേടിയെത്തും. അടിമുടി സുവര്‍ണകാലമായിരിക്കും ചിങ്ങം രാശിക്കാര്‍ക്കുണ്ടാവുക. പ്രതീക്ഷിച്ചതിനേക്കാളും വലിയ നേട്ടങ്ങള്‍ ലഭിക്കും.
തുലാം: ഈ രാശിക്കാര്‍ക്ക് ഇനി വെച്ചടി കയറ്റമായിരിക്കും. വ്യവസായികളാണെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അവസരമുണ്ടാവും. സ്വര്‍ണം പോലുള്ള ജ്വല്ലറികളും ബിസിസനാണെങ്കില്‍ വലിയ ലാഭം തേടിയെത്തും. സാമ്പത്തിക നേട്ടത്തില്‍ പുതിയ അവസരങ്ങളുമുണ്ടാവും. അനാവശ്യ ചെലവുകള്‍ എല്ലാം നിയന്ത്രിക്കും. സമ്പത്ത് അക്കൗണ്ടില്‍ വന്ന് നിറയും.
വൃശ്ചികം: ജോലി തേടി നടക്കുകയാണെങ്കില്‍ അത് ലഭിക്കും. മികച്ച ശമ്പളവും ലഭിക്കും. ബിസിനസുകാരാണെങ്കില്‍ ഏത് മേഖലയില്‍ ജോലി ചെയ്താലും വലിയ ലാഭങ്ങള്‍ തേടിയെത്തും.
സര്‍ക്കാര്‍ ജോലിയില്‍ സ്ഥാനക്കയറ്റത്തോടൊപ്പം സ്ഥലംമാറ്റത്തിനും സാധ്യത. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം തന്നെ സ്വന്തമാക്കാനാവും. ഇവര്‍ നല്ല കാലമാണ് വന്നുചേരുക.
ധനു: ഈ രാശിക്കാര്‍ക്ക് സമ്പത്തില്‍ ആറാടാനുള്ള അവസരമുണ്ടാവും. സമ്പത്തും വരുമാനവും ഒരേ സമയം വര്‍ധിക്കും. ഭാഗ്യം എന്തുകാര്യത്തിലും ഈ രാശിക്കാര്‍ക്കൊപ്പമുണ്ട്. പുതിയ ജോലികള്‍ ആരംഭിക്കുന്നതിനും ശുഭകരമായ കാലയളവാണിത്.
ഭീമമായ തുകയുടെ ബില്ല് പാസാവാതെ കിടക്കുന്നുണ്ടെങ്കില്‍ അത് പാസാവും. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ആശ്വാസവും ഇവര്‍ക്ക് ലഭിക്കും.
മകരം: ഈ രാശിക്കാര്‍ കൈനിറയെ സമ്പത്ത് നേടും. ജോലിയില്‍ ഉദ്യോഗക്കയറ്റത്തിനും സാധ്യത. സ്വകാര്യ ജോലിക്കായി ഏതെങ്കിലും കമ്പനിയില്‍ നിന്ന് മികച്ച ഓഫറുകള്‍ ലഭിക്കും. ഭാഗ്യം ഒപ്പമുണ്ടെങ്കില്‍ വരുമാന സ്രോതസ്സുകളിലും വളര്‍ച്ചയുണ്ടാവും.
സാമ്പത്തിക നേട്ടങ്ങള്‍ പലവഴിക്ക് നിങ്ങള്‍ക്ക് ലഭിക്കും. ചെയ്യുന്ന ജോലി കൃത്യമാണെങ്കില്‍ എല്ലാ കാര്യത്തിലും പുരോഗതി മാത്രമായിരിക്കും മകരം രാശിക്കാര്‍ക്ക് ലഭിക്കുക.












Click it and Unblock the Notifications