Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്തിയും വരുമാനവും കൂടും, പലവഴിക്ക് പണം കൈയിലെത്തും... രാജയോഗം! ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംക്രമിക്കുമ്പോഴാണ് രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. അത്തരത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു രാജയോഗത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളാണ് സൂര്യനും ബുധനും. നിലവില്‍ സൂര്യന്‍ മകരം രാശിയിലാണ് സഞ്ചരിക്കുന്നത്. ജനുവരി 15 ന് ആയിരുന്നു സൂര്യന്റെ മകരം രാശിയിലേക്കുള്ള പ്രവേശനം.

astrology

ഇനി ഫെബ്രുവരി 13 വരെ സൂര്യന്‍ ഈ രാശിയില്‍ തുടരും. ഫെബ്രുവരി 1 ന് ബുധനും മകരം രാശിയിലേക്ക് പ്രവേശിക്കാന്‍ പോകുകയാണ്. ഇതോടെ മകരം രാശിയില്‍ സൂര്യന്‍-ബുധന്‍ സംയോജനം രൂപപ്പെടുകയും ഇത് ബുധാദിത്യ രാജ യോഗത്തിന് കാരണമാകുകയും ചെയ്യും. ഇത് ചില രാശിക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക എന്ന് നോക്കാം.

മേടം

മകരം രാശിയിലെ സൂര്യന്‍-ബുധന്‍ സംയോജനം രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തോടെ പുതിയ ജോലി ലഭിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം കൊയ്യാം. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. മതപരമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും.

മിഥുനം

മകരം രാശിയിലെ സൂര്യന്‍-ബുധന്‍ സംയോജനം രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഇക്കാലയളവില്‍ ഇവരുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ വലിയ ലാഭം കൊയ്യാനാകും. കുടുംബ ജീവിതം സന്തോഷകരമാകും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. മത്സരപരീക്ഷകളില്‍ തിളങ്ങാനാകും.

ചിങ്ങം

മകരം രാശിയിലെ സൂര്യന്‍-ബുധന്‍ സംയോജനം രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇവര്‍ക്ക് കരിയറില്‍ വലിയ വിജയം ലഭിക്കും. നിങ്ങളുടെ മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് പണം ലഭിക്കും. ഇത് വഴി സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഏറെക്കാലമായി മുടങ്ങിക്കിടന്ന വീട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറാന്‍ സാധിക്കും.

കന്നി

മകരം രാശിയിലെ സൂര്യന്‍-ബുധന്‍ സംയോജനം രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ വരുമാന സ്രോതസുകള്‍ വന്നു ചേരും. പൂര്‍വ്വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. സമൂഹത്തില്‍ ആദരവും ബഹുമാനവും വര്‍ധിക്കും.

ധനു

മകരം രാശിയിലെ സൂര്യന്‍-ബുധന്‍ സംയോജനം രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളായി വിവാഹം ശരിയാകാത്തവര്‍ക്ക് സന്തോഷ വാര്‍ത്ത. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+