ഖജനാവില്‍ സമ്പത്ത് നിറയും, സുവര്‍ണകാലവും രാജയോഗവും ഒരുമിച്ചെത്തും; ഈ രാശിക്കാര്‍ക്ക് ആറാടാം
ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ് രാശിമാറ്റം. പലരുടെയും ജീവിതത്തില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ കടന്നുവരുന്നത് രാശിമാറ്റത്തോടെയാണ്. മെയ് മാസത്തില്‍ അത്തരമൊരു രാശിമാറ്റം സംഭവിക്കാന്‍ പോവുകയാണ്. ബുദ്ധിയുടെയും സമ്പത്തിന്റെയും ഘടകമായ ബുധന്‍ മെയ് അവസാനത്തോടെ രാശിമാറാന്‍ പോവുകയാണ്. മെയ് പത്തിന് ബുധന്‍ മേടം രാശിയില്‍ പ്രവേശിച്ചിരുന്നു.
അടുത്ത രാശിമാറ്റം മെയ് 31നാണ്. ബുധന്‍ ഇടവം രാശിയിലേക്കാണ് പ്രവേശിക്കുന്നത്. ജൂണ്‍ 14 വരെ ബുധന്‍ ഈ രാശിയില്‍ തുടരും. ഈ സംക്രമത്തിലൂടെ സൂര്യനുമായി ചേര്‍ന്ന് ബുധാദിത്യ രാജയോഗം രൂപപ്പെടും. സൂര്യന്‍, ശുക്രന്‍, വ്യാഴം എന്നിവര്‍ ഇടവം രാശിയില്‍ നിലവിലുണ്ട്. ഇതിലൂടെ വലിയ നേട്ടങ്ങള്‍ ചില രാശിക്കാരെ തേടിയെത്തും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇടവം: ബുധാദിത്യ രാജയോഗം ഇടവം രാശിക്കാര്‍ക്ക് കൈനിറയെ നേട്ടങ്ങള്‍ സമ്മാനിക്കും. ജ്യോതിഷപ്രകാരം ബുധാദിത്യ രാജയോഗം ഉണ്ടാകുന്നതിലൂടെ ഒരു വ്യക്തിക്ക് എന്തുകാര്യത്തിലും വിജയം കൈവരിക്കാന്‍ സാധിക്കും. സമ്പത്തും ഐശ്വര്യവുമെല്ലാം ഒരാള്‍ക്ക് വര്‍ധിക്കും. ഇടവം രാശിക്കാരെയും കാത്തിരിക്കുന്നത് അതുപോലെ വമ്പന്‍ സൗഭാഗ്യങ്ങളാണ്. ഇവരുടെ സമ്പത്ത് ഇരട്ടിയായി വര്‍ധിക്കും.
സര്‍വ വിധ ശുഭകാര്യങ്ങളും ഈ രാശിക്കാരുടെ ജീവിതത്തിലേക്ക് കടന്നുവരും. ജീവിതം രാജകീമായി മാറും. ഖജനാവില്‍ പണം നിറയും. സമൂഹത്തിലെ അന്തസ്സ് വര്‍ധിക്കും. അതുപോലെ പദവികളും ലഭിക്കും. ബുധന്റെ സ്വാധീനത്താല്‍ ഐശ്വര്യവും ഭാഗ്യവും സമ്പത്തും ലഭിക്കും. വെല്ലുവിളികളെയെല്ലാം നേരിട്ട് വിജയിക്കും. എല്ലാ സ്വപ്‌നങ്ങളും സാക്ഷാത്കരിക്കും.
ചിങ്ങം: ബുധാദിത്യ രാജയോഗത്താല്‍ ചിങ്ങം രാശിക്കാരുടെ ജീവിതത്തില്‍ ധാരാളം സമ്പത്തും ഐശ്വര്യവും കടന്നുവരും. ഇവരുടെ ജീവിതത്തില്‍ വെച്ചടി ക യറ്റമുണ്ടാകും. എന്തുകാര്യത്തിലും ഇവര്‍ക്ക് നേട്ടങ്ങള്‍ മാത്രമായിരിക്കും സ്വന്തമാക്കാനാവുക. ബിസിനസുകാരാണെങ്കില്‍ ഇവര്‍ വലിയ ലാഭം സ്വന്തമാക്കാനാവും. പുതിയ ബിസിനസ് ഡീലുകളും ലഭിക്കും. നിക്ഷേപങ്ങളില്‍ നിന്നും വലിയ ലാഭം സ്വന്തമാക്കാനാവും.
ഉദ്യോഗാര്‍ത്ഥികളാണെങ്കില്‍ ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. അതിലൂടെ ശമ്പള വര്‍ധനവും പ്രതീക്ഷിക്കാം. സുപ്രധാന നേട്ടങ്ങള്‍ പലതും ജോലിയില്‍ നിന്ന് കൈവരിക്കാനാവും. വിചാരിക്കാത്ത ഇടത്ത് നിന്ന് പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ തേടിയെത്തും. അതിലൂടെ ധനനേട്ടങ്ങളും സ്വന്തമാക്കാം.
തുലാം: സൂര്യന്റെയും ബുധന്റെയും സംയോജനം തുലാം രാശിക്കാര്‍ക്ക് ഐശ്വര്യവും സുവര്‍ണകാലവും സമ്മാനിക്കും. രാജയോഗത്താല്‍ ഇവര്‍ക്ക് സമ്പത്തില്‍ ആറാടാന്‍ സാധിക്കും. എന്തുകാര്യം ആരംഭിച്ചാലും അ തില്‍ വലിയ പുരോഗതി കൈവരിക്കാന്‍ സാധിക്കും. കഠിനാധ്വാനവും അര്‍പ്പണമനോഭാവവും ചേര്‍ന്ന് ചെയ്യുന്ന ജോലിക്ക് വലിയ ഫലങ്ങള്‍ ലഭിക്കും.
പഴയനിക്ഷേപങ്ങളില്‍ നിന്ന് നല്ല വരുമാനം ലഭിക്കും. പുതിയ നിക്ഷേപ സാധ്യതകളും ലഭ്യമാവും. പൂര്‍വിക സ്വത്തുക്കളില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവും. കുടുംബ ബന്ധങ്ങളും മെച്ചപ്പെടും. ഏറ്റവും സമ്പത്ത് ജീവിതത്തിലേക്ക് കടന്നുവരുന്ന കാലം കൂടിയായിരിക്കും. അതുകൊണ്ട് ജീവിതത്തില്‍ കൂടുതല്‍ സന്തോഷം നിലനില്‍ക്കും.












Click it and Unblock the Notifications