രാജകീയ ജീവിതം, കൈനിറയെ സമ്പത്ത്, ആഗ്രഹിച്ചതെന്തും നടക്കും; രാജയോഗം ഈ രാശിക്കാര്‍ക്കൊപ്പം
ജ്യോതിഷത്തില്‍ ഇടയ്ക്കിടെ രാശിമാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. അത് ഗുണകരമായും ദോഷകരമായും പല രാശിക്കാരെയും ബാധിക്കാറുണ്ട്. അത്തരത്തില്‍ ചില മാറ്റങ്ങള്‍ മാര്‍ച്ച് മാസത്തിലും സംഭവിക്കാനുണ്ട്. ഈ മാസം ബുധനും മീനരാശിയിലെ സൂര്യനും തമ്മില്‍ കൂടിച്ചേരുന്നതിനാല്‍ ബുധാദിത്യ രാജയോഗം രൂപപ്പെടും.
ഒരു വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് മീനരാശിയില്‍ ഇത്തരമൊരു സംക്രമണം ഉണ്ടാവുന്നത്. ജ്യോതിഷപ്രകാരം മാര്‍ച്ച് ഏഴിനാണ് ബുധന്‍ മീന രാശിയിലേക്ക് പ്രവേശിക്കുന്നത്. മാര്‍ച്ച് പതിനാലിന് സൂര്യന്‍ മീന രാശിയിലും പ്രവേശിക്കും. തുടര്‍ന്നുണ്ടാവുന്ന രാജയോഗം മാര്‍ച്ച് 25 വരെ തുടരും. അതുകൊണ്ട് ആരുടെ ജീവിതമാണ് മാറാന്‍ പോകുന്നത്. ആര്‍ക്കെല്ലാം നേട്ടമുണ്ടാകുമെന്നും പരിശോധിക്കാം.

മീനം: ബുധാദിത്യ രാജയോഗം ഈ രാശിക്കാരെ അത്യുന്നതിയിലേക്ക് നയിക്കും. ഒരുപാട് ഗുണങ്ങള്‍ മീനം രാശിക്കാരെ തേടിയെത്തും. സാമ്പത്തികമായ നേട്ടങ്ങളും ഇതില്‍ വരും. നിങ്ങളുടെ ആത്മവിശ്വാസം ഈ കാലയളവില്‍ വലിയ ഉയരങ്ങളിലെത്തും. സാമ്പത്തിക സ്ഥിതി ശക്തമാകും. പലവിധത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാനാവും.
നിങ്ങള്‍ എന്താണോ പ്ലാന്‍ ചെയ്യുന്നത് അ തെല്ലാം വിജയിക്കും. വിവാഹിതരാണെങ്കില്‍ ദാമ്പത്യ ജീവിതം മനോഹരമായിരിക്കും. ഭാഗ്യത്തിന്റെ പിന്തുണ എപ്പോഴും കൂടെയുണ്ടാവും. അതുകൊണ്ട് അളവില്ലാത്ത നേട്ടങ്ങളും സ്വന്തമാക്കാനാവും.
ധനു: സൂര്യന്‍-ബുധന്‍ സംയോഗത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന ബുധാദിത്യ രാജയോഗത്തിന്റെ രൂപീകരണത്തിലൂടെ ഈ രാശിക്കാര്‍ സുവര്‍ണ നേട്ടങ്ങള്‍ സ്വന്തമാക്കും. ഏറ്റവും നല്ല ദിനങ്ങളാണ് ധനു രാശിക്കാര്‍ക്ക് ആരംഭിക്കാന്‍പോകുന്നത്. വാഹനങ്ങളും വസ്തുവകകളും പുതുതായി വാങ്ങാനുള്ള യോഗമുണ്ടാവും.
വസ്തു, റിയല്‍ എസ്‌റ്റേറ്റ്, പോലുള്ള ബിസിനസുകളില്‍ നിക്ഷേപം ഉണ്ടെങ്കില്‍ കൈനിറയെ പണമെത്തും. കാരണം വലിയ ലാഭം തന്നെ നിങ്ങള്‍ക്ക് ലഭിക്കും. മുടങ്ങി കിടക്കുന്ന ജോലികള്‍ എല്ലാം പൂര്‍ത്തിയാക്കും. ജീവിതത്തിലെ സുന്ദരമായ കാലയളവായിരിക്കും ഈ രാശിക്കാര്‍ക്കിത്.
മിഥുനം: രാജയോഗത്തിന്റെ നേട്ടങ്ങള്‍ മിഥുനം രാശിക്കാര്‍ക്കും ലഭിക്കും. ഇവര്‍ക്ക് നേട്ടങ്ങള്‍ ഒരുപാട് ലഭിക്കും. സമ്പത്തും സമൃദ്ധിയും ജീവിതത്തില്‍ നിറയും, വിദേശത്ത് ബിസിനസ് ചെയ്യാനുള്ള അവസരവും ലഭിക്കാം. ജോലിയുള്ളവരാണെങ്കില്‍ ശമ്പളത്തില്‍ വലിയ വര്‍ധനവുണ്ടാവും. സ്ഥാനക്കയറ്റവും തേടിയെത്തും.
ഭാഗ്യത്തിന്റെ വലിയ പിന്തുണയാല്‍ തൊട്ടതെല്ലാം പൊന്നായി മാറും. ആഗ്രഹിച്ചതെന്തും നടക്കും. വിദേശത്തെ വ്യാപാരം നേട്ടമാകും. അങ്ങനെ ഏറ്റവും നല്ല കാലമായിരിക്കും മിഥുനം രാശിക്കാരെ കാത്തിരിക്കുന്നത്.
കന്നി: ഈ രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ വലിയ പിന്തുണ തന്നയുണ്ടാവും. എന്ത് കാര്യത്തിലും അത് വിജയം കൈവരിക്കാനും, വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനും സഹായിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ജോലിയിലും ബിസിനസിലുമെല്ലാം ഉണ്ടാവും. ബിസിനസില്‍ വലിയ അവസരങ്ങള്‍ തേടിയെത്തും. ധനനേട്ടങ്ങളും, വലിയ ലാഭവും പെട്ടെന്ന് ജീവിതത്തിലേക്ക് കടന്നുവരും.
അടിമുടി സമൃദ്ധിയുടെ നാളുകളാണ് കന്നി രാശിക്കാര്‍ക്കുണ്ടാവുക. വിദേശയാത്ര സ്വപ്‌നം കാണുന്നുണ്ടെങ്കില്‍ അത്സാധ്യമാകും. ആരോഗ്യം അടക്കം നന്നായിരിക്കും. ഏറ്റവും സന്തോഷമുള്ള കാലയളവായിരിക്കും കന്നി രാശിക്കാര്‍ക്കിത്.
ഇടവം: ഈ രാശിക്കാര്‍ക്ക് ബുധാദിത്യരാജയോഗം അടിമുടി നേട്ടങ്ങള്‍ സമ്മാനിക്കും. സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടാവും. ബിസിനസിലും ജോലിയിലും വലിയ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സ്വന്തമാക്കാം. സമ്പത്തില്‍ വലിയ വര്‍ധനവുണ്ടാവും. പുതിയ വരുമാന സ്രോതസ്സുകളും സൃഷ്ടിക്കപ്പെടും.
നിക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ വലിയ ലാഭവും അതിലൂടെ ലഭിക്കും. ഓഹരി വിപണി, വാതുവെപ്പ്, ലോട്ടറി എന്നിവയിലൂടെ നിങ്ങള്‍ക്ക് പണം വാരാന്‍ സാധിക്കും. ജീവിതം ഏറ്റവും സമൃദ്ധിയിലേക്ക് പോകുന്ന സമയമാണ് ഇടവം രാശിക്കാരെ കാത്തിരിക്കുന്നത്.












Click it and Unblock the Notifications