പലവഴിക്ക് പണം കൈയിലെത്തും, കൈനിറയെ സ്വര്‍ണവും; രണ്ടാഴ്ച കഴിഞ്ഞാല്‍ ഇവര്‍ക്ക് രാജയോഗം
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഒരു വ്യക്തിയുടെ ജനനം മുതലുള്ള കാര്യങ്ങള്‍ ഗണിച്ച് പറയാന്‍ ജ്യോതിഷത്തിന് സാധിക്കും എന്നാണ് വിശ്വാസം. ഗ്രഹനില, നക്ഷത്രം, രാശി എന്നിവ അടിസ്ഥാനമാക്കിയാണ് ഇത് നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.
എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പല തരത്തിലായിരിക്കും പ്രകടമാകുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലഫലം നല്‍കുമ്പോള്‍ ചില രാശിക്കാര്‍ക്ക് ഇത് വിപരീതഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഗ്രഹങ്ങളാണ് സൂര്യനും ബുധനും.

ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. ബുധനാകട്ടെ ഗ്രഹങ്ങളുടെ രാജകുമാരനും. എല്ലാ മാസവും രാശി മാറുന്ന ഗ്രഹമാണ് സൂര്യന്‍. അതിനാല്‍ തന്നെ ഒരു രാശിയില്‍ നിന്നും അതേ രാശിയിലേക്ക് തിരികെയത്താന്‍ ഒരു വര്‍ഷമെടുക്കും. നിലവില്‍ കുംഭം രാശിയിലാണ് സൂര്യന്‍ സഞ്ചരിക്കുന്നത്. ജനുവരി 14 ന് സൂര്യന്‍ കുംഭം രാശിയിലേക്ക് പ്രവേശിക്കും. ഒരു വര്‍ഷത്തിന് ശേഷമാണ് സൂര്യന്‍ മകരം രാശിയിലേക്ക് എത്തുന്നത്.
അതുപോലെ ബുധന്‍ ജനുവരി 24 ന് വൈകുന്നേരം 05:26 ന് മകര രാശിയില്‍ പ്രവേശിക്കും. ഇതോടെ മകരം രാശിയില്‍ ബുധന്റെയും സൂര്യന്റെയും സംയോഗം ഉണ്ടാകും. ഇതുവഴി ബുധാദിത്യയോഗം സൃഷ്ടിക്കപ്പെടും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
മേടം
മകരം രാശിയിലെ സൂര്യ-ബുധ സംയോജനം വഴി രൂപപ്പെടുന്ന ബുധാദിത്യയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കരിയറില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ പുതിയ അവസരം വന്നെത്തും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാകും.
ഇടവം
മകരം രാശിയിലെ സൂര്യ-ബുധ സംയോജനം വഴി രൂപപ്പെടുന്ന ബുധാദിത്യയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി വീട് എന്ന ആഗ്രഹം സഫലീകരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ അകമ്പടിയുണ്ടാകും. മുടങ്ങിക്കിടന്ന ജോലികള്‍ ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കും. ബിസിനസില്‍ നേട്ടം കൊയ്യാനാകും.
കര്‍ക്കടകം
മകരം രാശിയിലെ സൂര്യ-ബുധ സംയോജനം വഴി രൂപപ്പെടുന്ന ബുധാദിത്യയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. വിദേശത്ത് ഉന്നത പഠനം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. പ്രണയബന്ധം വിവാഹത്തിലേക്ക് വഴി മാറും.
തുലാം
മകരം രാശിയിലെ സൂര്യ-ബുധ സംയോജനം വഴി രൂപപ്പെടുന്ന ബുധാദിത്യയോഗം തുലാം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഈ രാശിയുടെ നാലാം ഭാവത്തിലാണ് ബുധാദിത്യയോഗം രൂപപ്പെടുന്നത്. സാമ്പത്തികമായി വലിയ നേട്ടം കൊയ്യാനാകും. പിതൃസ്വത്ത് നിങ്ങളുടെ കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. തൊഴില്‍ മേഖലയില്‍ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും.
മീനം
മകരം രാശിയിലെ സൂര്യ-ബുധ സംയോജനം വഴി രൂപപ്പെടുന്ന ബുധാദിത്യയോഗം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തില്‍ ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. ഇത് ഈ രാശിക്കാര്‍ക്ക് എല്ലാ മേഖലയിലും വിജയവും സാമ്പത്തിക നേട്ടവും ലഭിക്കാന്‍ കാരണമാകും. പുതിയ വരുമാന മാര്‍ഗങ്ങള്‍ രൂപപ്പെടും.
മകരം
മകരം രാശിയിലെ സൂര്യ-ബുധ സംയോജനം വഴി രൂപപ്പെടുന്ന ബുധാദിത്യയോഗം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. കുടുംബ ജീവിതത്തില്‍ സമാധാനവും ഐക്യവും ഉണ്ടാകും. വീട്ടുകാര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ വന്നേക്കാം












Click it and Unblock the Notifications