സ്വര്‍ണം വന്ന് നിറയും... ശമ്പളവും ആസ്തിയും ഇരട്ടിക്കും; ഇവര്‍ക്കിനി രാജയോഗം
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനന സമയത്ത് ജ്യോതിഷ പ്രകാരം അയാളുടെ ജാതകം കുറിക്കപ്പെടുന്നു എന്നാണ് പറയപ്പെടുന്നത്. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.
ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാര്‍ക്കും ലഭിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഗുണകരമായ നേട്ടങ്ങള്‍ സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ബുധനും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. ബുധന്‍ ഗ്രഹങ്ങളുടെ രാജകുമാരാനാണ്.

പുതുവര്‍ഷം പിറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളൂ. സൂര്യനും ബുധനും ഒരേ രാശിയില്‍ സംക്രമിക്കാനുള്ള സാഹചര്യമാണ് 2025 ല്‍ വന്നിരിക്കുന്നത്. ജനുവരി 14 ന് സൂര്യനും ജനുവരി 24 ന് ബുധനും മകരം രാശിയില്‍ സംക്രമിക്കും. ഇതിലൂടെ മകരത്തില്‍ ബുധാദിത്യ രാജയോഗം രൂപപ്പെടും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ഇനി പറയുന്ന മൂന്ന് രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും.
തുലാം
മകരം രാശിയിലെ ബുധന്റേയും സൂര്യന്റേയും സംയോജനം വഴി രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും വലിയ സാധ്യതയാണ് കാണുന്നത്. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ തുക വരുമാനമായി ലഭിക്കും. പുതിയ വാഹനമോ വസ്തുവോ വാങ്ങാന്‍ യോഗം കാണുന്നു. കരിയറില്‍ മികച്ച അവസരങ്ങള്‍ തേടിയെത്തിയേക്കാം.
മകരം
മകരം രാശിയിലെ ബുധന്റേയും സൂര്യന്റേയും സംയോജനം വഴി രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ലഗ്‌ന സ്ഥാനത്താണ് രാജയോഗം രൂപപ്പെട്ടിരിക്കുന്നത്. സമൂഹത്തില്‍ ആദരവും ബഹുമാനവും നിങ്ങള്‍ക്ക് തേടിയെത്തും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കപ്പെടും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ആഗ്രഹങ്ങളെല്ലാം സഫലമാകും.
ധനു
മകരം രാശിയിലെ ബുധന്റേയും സൂര്യന്റേയും സംയോജനം വഴി രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ധനു രാശിക്കാര്‍ക്ക് ഭാഗ്യനേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊരു കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ദീര്‍ഘകാലമായി നിലനിന്നിരുന്ന സാമ്പത്തിക തര്‍ക്കങ്ങള്‍ അവസാനിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നേട്ടം കൊയ്യും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള പല സമ്മാനങ്ങളും ലഭിക്കും.












Click it and Unblock the Notifications