ഒറ്റരാത്രി കൂടി കഴിഞ്ഞാല്‍ കോടീശ്വരന്മാരാകാം, അപൂര്‍വരാജയോഗം നാളെ മുതല്‍; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ദോഷകരമായിരിക്കും.
ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗം രൂപപ്പെടുന്നത്. അത്തരത്തില്‍ ജ്യോതിഷത്തില്‍ അപൂര്‍വമായ ഒരു രാജയോഗത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ബുധനും. സൂര്യന് ഗ്രഹങ്ങളുടെ രാജാവ് എന്നും ബുധന്‍ ഗ്രഹങ്ങളുടെ രാജകുമാരന് എന്നുമാണ് അറിയപ്പെടുന്നത്.

നാളെ സൂര്യന് മേടം രാശിയില്‍ പ്രവേശിക്കും. ബുധന്‍ ഇതിനകം തന്നെ മേട രാശിയില്‍ സഞ്ചരിക്കുന്നുണ്ട്. ഇതോടെ മേടം രാശിയില്‍ സൂര്യ-ബുധ സംയോജനം സംജാതമാകുകയും ബുധാദിത്യ രാജയോഗം രൂപപ്പെടുകയും ചെയ്യും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതരസാധാരണമായ ഭാഗ്യമാണ് സമ്മാനിക്കുക. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.
മേടം
മേടം രാശിയിലെ സൂര്യ-ബുധ സംയോജനത്താല്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ ഉന്നതിയിലെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി നേട്ടം കൊയ്യാനാകും. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. ആഗ്രഹിച്ചതെന്തും സഫലമാക്കാന്‍ സാധിക്കും.
മിഥുനം
മേടം രാശിയിലെ സൂര്യ-ബുധ സംയോജനത്താല്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. തൊട്ടതെല്ലാം പൊന്നാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. നിലവിലുള്ള സാമ്പത്തിക പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും.
കര്‍ക്കടകം
മേടം രാശിയിലെ സൂര്യ-ബുധ സംയോജനത്താല്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം കര്‍ക്കടക രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും.
ചിങ്ങം
മേടം രാശിയിലെ സൂര്യ-ബുധ സംയോജനത്താല്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലം. ബിസിനസ് വിപുലീകരിക്കാന്‍ അനുയോജ്യമായ സമയം. പുതിയ വീട്, വാഹനം, വസ്തു എന്നിവ വാങ്ങാന്‍ സാധിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. ഉന്നതപഠനത്തിനായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം.
-
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച












Click it and Unblock the Notifications