പുത്തന്‍വീടും കാറും... ആസ്തി ഇരട്ടിക്കാന്‍ പോകുന്നു, രാജയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങളിലേക്കും രാശികളിലേക്കുമുള്ള അവയുടെ പരിവര്‍ത്തനത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം വ്യക്തികള്‍ക്ക് നിശ്ചയിക്കുന്ന ജാതകം അടിസ്ഥാനമാക്കുന്നത് ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവയെ ആശ്രയിച്ചാണ്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ.
ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങളാകട്ടെ 27 എണ്ണമുണ്ട്.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശികളിലേക്കും നക്ഷത്രങ്ങളിലേക്കും പരിവര്‍ത്തനം ചെയ്യാറുണ്ട്. ഗ്രഹ സംക്രമണം എന്നാണ് ഇതിനെ വിളിക്കുന്നത്.
ഗ്രഹ സംക്രമണം വ്യക്തികളെ വിവിധ തരത്തില്‍ ആയിരിക്കും സ്വാധീനിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ വരുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഇത്തരത്തില്‍ ഒരു രാജയോഗം ഇന്നലെ മുതല്‍ രൂപപ്പെട്ടിരിക്കുകയാണ്.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ബുധനും. ഗ്രഹങ്ങളുടെ രാജാവ് എന്ന് അറിയപ്പെടുന്ന സൂര്യന്‍ ആത്മവിശ്വാസത്തിന്റേയും കഠിനാധ്വാനത്തിന്റേയും പ്രതീകമാണ്. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബുധനാകട്ടെ ബുദ്ധിയുടേയും അറിവിന്റേയും ജ്ഞാനത്തിന്റേയും പ്രതീകമാണ്. ബുധനും സൂര്യനും ചേര്‍ന്നാണ് ഇന്നലെ രാജയോഗം സൃഷ്ടിച്ചിരിക്കുന്നത്.
തുലാം രാശിയില്‍ ഇന്നലെ ബുധ - സൂര്യ സംയോഗം നടന്നിരുന്നു. ഇതിന്റെ ഫലമായി ബുധാദിത്യയോഗമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് ജ്യോതിഷത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു രാജയോഗമാണ്. ബുധാദിത്യ യോഗം ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂലമാകുക എന്ന് നമുക്ക് നോക്കാം...
മിഥുനം
തുലാം രാശിയിലെ ബുധ - സൂര്യ സംയോഗം വഴി രൂപപ്പെട്ട ബുധാദിത്യ യോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി ആഗ്രഹിക്കുന്ന സ്വന്തമായി വീട് എന്ന സ്വപ്‌നം പൂവണിയും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പുതിയ വാഹനം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂലമായ സമയം. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം കൊയ്യാം.
മകരം
മകരം രാശിക്കാര്‍ക്ക് തുലാം രാശിയിലെ ബുധ - സൂര്യ സംയോഗം വഴി രൂപപ്പെട്ട ബുധാദിത്യ യോഗം ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കും. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്കും അനുകൂലമായ സമയം. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.
തുലാം
തുലാം രാശിയിലെ ബുധ - സൂര്യ സംയോഗം വഴി രൂപപ്പെട്ട ബുധാദിത്യ യോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കോടതി സംബന്ധമായ വ്യവഹാരങ്ങളില്‍ അനുകൂല വിധി പ്രതീക്ഷിക്കാം.












Click it and Unblock the Notifications