Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വീടും കാറും സ്വന്തമാക്കും... നാളെ നേരം പുലര്‍ന്നാല്‍ ഇവരുടെ തലവര മാറും; അപൂര്‍വരാജയോഗം!

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. വ്യക്തികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളുടെ കാരണങ്ങള്‍ കണ്ടെത്താന്‍ ജ്യോതിഷത്തിന് സാധിക്കും എന്നാണ് വിശ്വാസം. ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, ജനന സമയം എന്നിവ അടിസ്ഥാനമാക്കിയാണ് ജ്യോതിഷികള്‍ ഇത് ഗണിച്ച് കണ്ടെത്തുന്നത് എന്നാണ് പറയപ്പെടുന്നത്.

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് പറയുന്നത്. ഇതിന്റെ പ്രതിഫലനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമാണെങ്കില്‍ മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂലമായിരിക്കും എന്ന് മാത്രം.

astrology

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ബുധനും. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്‍. ബുധനാകട്ടെ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് അറിയപ്പെടുന്നത്. ജ്യോതിഷപ്രകാരം വലിയ പ്രാധാന്യമുള്ള രണ്ട് ഗ്രഹങ്ങളാണ് സൂര്യനും ബുധനും. മാര്‍ച്ച് 15 അതായത് നാളെ സൂര്യന്‍ മീനം രാശിയിലേക്ക് പ്രവേശിക്കാനിരിക്കുകയാണ്. ബുധന്‍ നേരത്തെ തന്നെ മീനം രാശിയില്‍ ഉണ്ട്.

ഒരേ രാശിയില്‍ സൂര്യനും ബുധനും വരുന്നതോടെ ജ്യോതിഷത്തിലെ പ്രധാനപ്പെട്ട രാജയോഗങ്ങൡലൊന്നായ ബുധാദിത്യ രാജയോഗം രൂപപ്പെടുകയാണ്. വളരെ ശക്തമായ രാജയോഗമാണിത്. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും ഇനി പറയുന്ന മൂന്ന് രാശികള്‍ക്കാണ് ഈ രാജയോഗത്തിലൂടെ നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.

ഇടവം

മീനം രാശിയിലെ സൂര്യ-ബുധ സംയോഗം വഴി രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭം നേടാന്‍ നിങ്ങള്‍ക്ക് സാധിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയമാണ്. വലിയ ഭാഗ്യം തന്നെ നിങ്ങളെ തേടിയെത്താന്‍ സാധ്യത കാണുന്നുണ്ട്. ബിസിനസ് വിപുലപ്പെടുത്തുകയും അതില്‍ നിന്ന് ലാഭം നേടാന്‍ സാധിക്കുകയും ചെയ്യും.

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് മീനം രാശിയിലെ സൂര്യ-ബുധ സംയോഗം വഴി രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ഫലപ്രദമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കും. സാമ്പത്തികമായി വലിയ ഉയരത്തിലെത്തും. കുടുംബാംഗങ്ങള്‍ക്കൊപ്പം സന്തോഷകരമായ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

കുംഭം

മീനം രാശിയിലെ സൂര്യ-ബുധ സംയോഗം വഴി രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പുതിയ വീട്, വാഹനം, വസ്തു എന്നിവ സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+