രാജയോഗം എന്നാല്‍ ഇതാണ്... മനസില്‍ വിചാരിച്ചതെന്തും നടന്നിരിക്കും; ഈ രാശിക്കാരാണോ?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാവരുടേയും ജീവിതത്തിലെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ഗണിച്ച് പറയാന്‍ ജ്യോതിഷത്തിന് സാധിക്കും എന്നാണ് പറയപ്പെടുന്നത്. ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശി എന്നിവയുടെ അടിസ്ഥാനത്തില്‍ ആണ് ഇത് സാധിക്കുന്നത്. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങള്‍ക്കും പന്ത്രണ്ട് രാശികള്‍ക്കും 27 നക്ഷത്രങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.
എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം, പരിവര്‍ത്തനം എന്നൊക്കെ വിശേഷിപ്പിക്കുന്നത്. ഇത് എല്ലാ രാശിക്കാരേയും നക്ഷത്രക്കാരേയും വിവിധ തരത്തില്‍ ആയിരിക്കും സ്വാധീനിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ഗ്രഹങ്ങളുടെ രാശി മാറ്റ സമയത്ത് രണ്ടോ അതിലധികമോ ഗ്രഹങ്ങള്‍ ഒരു രാശിയില്‍ എത്താറുണ്ട്. ഇത് ചില രാജയോഗത്തിനും അപൂര്‍വമായ യാദൃശ്ചികതകള്‍ക്കും കാരണമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധനും സൂര്യനും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്.
ബുധനാകട്ടെ ഗ്രഹങ്ങളുടെ രാജകുമാരനാണ്. സൂര്യനും ബുധനും ഒരേ രാശിയില്‍ സംഗമിച്ചിരിക്കുകയാണ്. ശുക്രന്റെ രാശിയായ ഇടവം രാശിയില്‍ ആണ് സൂര്യനും ബുധനും സംയോജിച്ചിരിക്കുന്നത്. സൂര്യന്‍ നേരത്തെ തന്നെ ഇടവം രാശിയില്‍ ഉണ്ട്. ബുധനാകട്ടെ മേയ് 23 ന് ഇടവം രാശിയില്‍ എത്തി. ബുധനും സൂര്യനും ഒരേ രാശിയില്‍ എത്തുമ്പോഴെല്ലാം ബുധാദിത്യ രാജയോഗം രൂപപ്പെടാറുണ്ട്.
ഇത്തരത്തില്‍ ബുധാദിത്യ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ജൂണ്‍ ആറ് വരെ ഇത് തുടരും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്നും എങ്ങനെയാണ് ഇവരുടെ ജീവിതം പുഷ്‌കലമാകാന്‍ പോകുന്നത് എന്നും നമുക്ക് നോക്കാം.
ഇടവം
ഇടവം രാശിയില്‍ സൂര്യ - ബുധ സംയോഗത്താല്‍ രൂപപ്പെട്ട ബുധാദിത്യ രാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയില്‍ നിന്ന് വിവാഹ ആലോചനകള്‍ ലഭിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങാന്‍ സാധിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും.
കര്‍ക്കിടകം
ഇടവം രാശിയില്‍ സൂര്യ - ബുധ സംയോഗത്താല്‍ രൂപപ്പെട്ട ബുധാദിത്യ രാജയോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. പുതിയ ജോലി തേടുന്നവര്‍ക്ക് അനുകൂല സമയം. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും നിങ്ങളെ തേടിയെത്തും. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. കുടുംബവുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകാന്‍ സാധ്യത.
ചിങ്ങം
ഇടവം രാശിയില്‍ സൂര്യ - ബുധ സംയോഗത്താല്‍ രൂപപ്പെട്ട ബുധാദിത്യ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി വീട് എന്ന സ്വപ്നം സഫലമാകും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ബിസിനസുകാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിച്ചേക്കാം. സര്‍ക്കാര്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ സമയം.
കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാം. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ വിജയം കൊയ്യാം. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം ഉണ്ടാകും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.












Click it and Unblock the Notifications