പൊന്ന് കൊണ്ട് മൂടും, ഡബിള്‍ രാജയോഗം സമ്പത്ത് ഇരട്ടിയാക്കും; ഈ രാശിക്കാര്‍ പണമഴയില്‍ നനയും
ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ഇത് പലര്‍ക്കും സൗഭാഗ്യങ്ങള്‍ ജീവിതത്തില്‍ സമ്മാനിക്കും. നേട്ടങ്ങള്‍ മാത്രമല്ല ചിലപ്പോള്‍ മോശം കാര്യങ്ങളും ഇതേ തുടര്‍ന്ന് സംഭവിക്കാം. ജൂലായ് മാസത്തില്‍ ഗ്രഹങ്ങളുടെ രാജാവായ സൂര്യനും, ഗ്രഹങ്ങളുടെ അധിപനായ ബുധനും, അതുപോലെ ശുക്രനും സംക്രമിക്കാന്‍ പോവുകയാണ്. ഒന്നിലധികം രാജയോഗങ്ങളാണ് ഉണ്ടാവാന്‍ പോകുന്നത്.
ചന്ദ്രന്റെ അധിപ രാശിയായ കര്‍ക്കടകത്തില്‍ ബുധന്റെയും സൂര്യന്റെയും സംയോഗത്തിലൂടെ ബുധാദിത്യ രാജയോഗവും ശുക്ര സൂര്യ സംയോഗത്താല്‍ ശുക്രാദിത്യ രാജയോഗവും സൃഷ്ടിക്കപ്പെടും. ജൂലായില്‍ ചന്ദ്രന്റെ രാശിയായ കര്‍ക്കടകത്തില്‍ ഡബിള്‍ രാജയോഗം രൂപപ്പെടും. ഇതിലൂടെ ചിലര്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

കര്‍ക്കടകം: ബുധാദിത്യ രാജയോഗത്താല്‍ കര്‍ക്കടകം രാശിക്കാരുടെ ജീവിതം അടിപൊളിയാവും. വെച്ചടി കയറ്റമായിരിക്കും ഇവര്‍ക്ക് ജീവിതത്തിലുണ്ടാവുക. രാജകീയമായ ജീവിതം ഇവര്‍ക്ക് ലഭിക്കും. ജോലിയുള്ളവരാണെങ്കില്‍ അത്ഭുതകരമായ നേട്ടങ്ങള്‍ തൊഴിലിടങ്ങളില്‍ ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ഉറപ്പായും ലഭിക്കും. അതോടൊപ്പം തന്നെ ശമ്പള വര്‍ധനവും പ്രതീക്ഷിക്കാവുന്നതാണ്.
കര്‍ക്കടകം രാശിക്കാര്‍ക്ക് സമൂഹത്തില്‍ വലിയ ആദരവുണ്ടാകും. വിവാഹജീവിതത്തില്‍ സന്തോഷം നിറഞ്ഞുനില്‍ക്കും. കുടുംബത്തിനൊപ്പം ഏറ്റവും നല്ല സമയവും ചെലവിടാനാവും. പുതിയ ജോലി ആരംഭിക്കുന്നവര്‍ക്ക് ഏറ്റവും നല്ല സമയമാണ്. ആത്മവിശ്വാസം പോലും വര്‍ധിക്കും. നടക്കില്ലെന്ന് വിചാരിച്ച പല കാര്യങ്ങളും നടക്കും. വ്യാപാരത്തിലും നേട്ടങ്ങള്‍ അതുപോലെ സ്വന്തമാക്കാനാവും.
ഇടവം: ഐശ്വര്യവും ഭാഗ്യവും ഒരുപോലെ ഇടവം രാശിക്കാരുടെ ജീവിതം രാജകീയമാക്കും. സകല നേട്ടങ്ങളും ഇവരെ തേടി വരും. സമ്പത്ത് നിറഞ്ഞുതുളുമ്പും. എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട അടിപൊളി നേട്ടങ്ങളായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഏറ്റവും കരുത്തുറ്റതായി മാറും. സമ്പത്ത് കൊണ്ട് ഖജനാവ് നിറയും. ആഗ്രഹിച്ചതെന്തും സ്വന്തമാക്കാന്‍ ഇക്കാലയളവില്‍ ഇടവം രാശിക്കാര്‍ക്ക് സാധിക്കും.
ഡബിള്‍ രാജയോഗത്താല്‍ ഇവര്‍ രാജാവിനെ പോലെ തന്നെ ജീവിക്കും. നിങ്ങളുടെ ഭാഗ്യം എല്ലാ കാര്യങ്ങളും അനുകൂലമാക്കി മാറ്റും. ഇത്രയും കാലം ഇല്ലാതിരുന്ന തരത്തില്‍ ഭാഗ്യം നിങ്ങളുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാക്കും. ജോലിയില്‍ പ്രമോഷനും ശമ്പളവര്‍ധനവുമെല്ലാം ലഭിക്കും.
കന്നി: സ്വപ്‌ന തുല്യമായ ജീവിതം കന്നി രാശിക്കാര്‍ക്ക് ലഭിക്കും. ഡബിള്‍ രാജയോഗത്താല്‍ രാജകീയ ജീവിതം തന്നെ കന്നി രാശിക്കാര്‍ക്ക് സ്വന്തമാക്കാനാവും. വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടാവും. സുവര്‍ണകാലമായിരിക്കും ഇവര്‍ക്ക് ഇനിയുണ്ടാവുക. വിദ്യാര്‍ത്ഥികളാണെങ്കില്‍ പരീക്ഷയില്‍ അടക്കം വലിയ നേട്ടങ്ങളുണ്ടാവും.
ലോട്ടറിയെടുത്താല്‍ ഈ സമയം ബംപര്‍ അടിക്കും. ഓഹരി വിപണിയിലും വലിയ നേട്ടങ്ങളുണ്ടാവും. പല മടങ്ങായി നിങ്ങളുടെ തുക തിരികെ ലഭിക്കും. മുടങ്ങികിടക്കുന്ന ജോലികളെല്ലാം തീര്‍ക്കാന്‍ സാധിക്കും. മത്സരപരീക്ഷകളിലും വിജയം കൈവരിക്കാനാവും. നിക്ഷേപങ്ങളുണ്ടെങ്കില്‍ അതില്‍ നിന്നും വന്‍ ലാഭമുണ്ടാവും. ജോലിയിലും നേട്ടങ്ങളുണ്ടാവും.
തുലാം: ഡബിള്‍ രാജയോഗം ഇവരുടെ സമ്പത്തും ഇരട്ടിയാക്കി മാറ്റും. അടിപൊളി നേട്ടങ്ങള്‍ ഓരോന്നായി ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ധനവും ഒരുപോലെ ലഭിക്കും. വ്യാപാരികളാണെങ്കില്‍ ഇവര്‍ ധനനേട്ടങ്ങളും ലാഭവും ഉണ്ടാക്കാനാവും.
അതുപോലെ പുതിയ ജോലി തേടുന്നവര്‍ക്ക് മികച്ച ജോലി തന്നെ സ്വന്തമാക്കാനാവും. സാമ്പത്തികമായ നേട്ടങ്ങള്‍ നിരന്തരമുണ്ടാകും. ഭാഗ്യവും ഒപ്പമുണ്ടാവും. അതിനാല്‍ ഏറ്റവും മികച്ച നേട്ടങ്ങള്‍ തന്നെ ഇവരുടെ ജീവിതത്തിലുണ്ടാവും. ബിസിനസില്‍ നിന്ന് വന്‍ ലാഭം ഇവര്‍ക്കുണ്ടാവും. അതുപോലെ നിക്ഷേപവും വന്‍ ഭാഗ്യം നിങ്ങള്‍ക്ക് സമ്മാനിക്കും.












Click it and Unblock the Notifications