രാജാവിനെ പോലെ വാഴാം, കൈനിറയെ സമ്പത്തുണ്ടാവും, രാജയോഗം ഈ രാശിക്കാര്‍ക്ക് സമ്മാനിക്കും ധനനേട്ടങ്ങള്‍
ജ്യോതിഷത്തിലെ രാശിമാറ്റം ഒരു മാസത്തില്‍ പലപ്പോഴും സംഭവിക്കാറുണ്ട്. അത് ഒരാളുടെ ഭാഗ്യ നിര്‍ഭാഗങ്ങളെ ഒന്നായി മാറ്റി മറിക്കാറുണ്ട്. ഭാഗ്യത്തിന്റെ കടാക്ഷത്താല്‍ അങ്ങേയറ്റം ബുദ്ധിമുട്ടി നിന്നവരുടെ ജീവിതം രാജകീയമായി മാറാറുമുണ്ട്. ഏപ്രില്‍ മാസത്തില്‍ അതുപോലെ നിരവധി ഗ്രഹങ്ങളും ഇതുപോലെ രാശി മാറാറുണ്ട്. ഈ മാറ്റം പന്ത്രണ്ട് രാശികളെ മൊത്തത്തില്‍ സ്വാധീനിക്കും.
വൈദിക ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ മേട രാശിയില്‍ പ്രവേശിക്കാന്‍ പോവുകയാണ്. ബുധന്‍ നേരത്തെ ത ന്നെ മേട രാശിയിലുണ്ട്. അതോടെ സൂര്യന്റെയും ബുധന്റെയും സംയോഗമാണ് രൂപപ്പെടുക. ഇതിലൂടെ അപൂര്‍വമായ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ഇത് ഏതെല്ലാം രാശിക്കാര്‍ക്ക് അനുകൂല സാഹചര്യം ഉണ്ടാക്കുമെന്ന് നോക്കാം.

മേടം: ഈ രാശിക്കാരുടെ ജീവിതമാകെ രാജയോഗത്താല്‍ മാറി മറിയും. ബുധാദിത്യ രാജയോഗം ഇവര്‍ക്ക് സമ്മാനിക്കും ഭാഗ്യം നിറഞ്ഞുനില്‍ക്കുന്നൊരു ജീവിതം. ശുഭകരമായ കാര്യങ്ങള്‍ ഇവരെ തേടിയെത്തും. വ്യക്തിത്വത്തിലും ഇവര്‍ക്ക് മെച്ചപ്പെടാന്‍ സാധിക്കും, ആരെയും ആകര്‍ഷിക്കുന്നതായിരിക്കും പെരുമാറ്റം.
കൈനിനറയെ സമ്പത്തും, അതുപോലെ പുരോഗതിയുമെല്ലാം മേടം രാശിക്കാരെ തേടിയെത്തും. ഈ രാശിക്കാര്‍ക്ക് മത്സര പരീക്ഷയിലും നേട്ടങ്ങളുണ്ടാവും. അതുപോലെ വിവാഹം നടക്കാനുള്ള സാധ്യതയും ഈ കാലയളവിലുണ്ടാവും.
ഇടവം: ഈ രാശിക്കാര്‍ക്ക് അടിപൊളി നേട്ടങ്ങളാണ് ബുധാദിത്യ രാജയോഗത്തെ തുടര്‍ന്ന് ലഭിക്കും. പുത്തന്‍ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കും. അത് ജീവിതത്തില്‍ സമ്പത്ത് നിറയ്ക്കാന്‍ സഹായിക്കും. സാമ്പത്തിക നേട്ടങ്ങള്‍ കാരണം സമൂഹത്തില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും ഉയരും.
ഈ രാശിക്കാര്‍ക്ക് അനാവശ്യ ചെലവുകളും നിയന്ത്രിക്കാന്‍ സാധിക്കും. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ ഇത് ഏറ്റവും നല്ല കാലമായിരിക്കും. ഇവരുടെ ബിസിനസ് വലിയ രീതിയില്‍ വികസിച്ചേക്കും. പുതിയ ഡീലുകള്‍ കമ്പനിക്ക് ലഭിക്കും. അതില്‍ വലിയ ലാഭം ലഭിക്കും. ഇടവം രാശിക്കാര്‍ക്ക് നിക്ഷേുത്തിന് ഏറ്റവും നല്ല സമയം കൂടിയാണ്.
കര്‍ക്കടകം: വലിയ ഉയര്‍ച്ചയുംനേട്ടങ്ങളും കര്‍ക്കടക രാശിക്കാര്‍ക്ക് രാജയോഗത്തെ തുടര്‍ന്നുണ്ടാവും. സാമ്പത്തിക നേട്ടങ്ങള്‍ അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നുവരും. പണം തിരികെ കിട്ടാനുണ്ടെങ്കില്‍ അതെല്ലാം ലഭിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഏറ്റവും നല്ല കാലയളവായിരിക്കും ഇത്.
പുതിയ ബിസിനസ് ഡീലുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. വലിയ ലാഭം ബിസിനസില്‍ നിന്ന് ഈ രാശിക്കാര്‍ക്ക് ലഭിക്കും. അതോടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. ജോലിയുള്ളവര്‍ക്ക് സ്ഥലമാറ്റം ലഭിക്കും. അതോടൊപ്പം പ്രമോഷന്‍ തേടിയെത്താന്‍ ശക്തമായ സാധ്യതയുമുണ്ട്.
ചിങ്ങം: രാജയോഗം ചിങ്ങം രാശിക്കാരെ ഭാഗ്യത്തില്‍ ആറാടാന്‍ സഹായിക്കും. മേട രാശിയില്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ശുഭകരമായി തന്നെ ചിങ്ങം രാശിക്കാരുടെ ജീവിതത്തിലേക്ക് രഎത്തും. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങള്‍ ചെയ്യുന്ന എന്ത് കാര്യത്തിനുമുണ്ടാവും.
ജോലിയില്‍ വലിയ വിജയം നേടാനാകും. മേലധികാരികള്‍ ജോലി ചെയ്യുന്നവരില്‍ സന്തുഷ്ടരായിരിക്കും, ശമ്പള വര്‍ധനവിനും, സ്ഥാനക്കയറ്റത്തിനുമെല്ലാം സാധ്യതയുണ്ട്. പുതിയ ലാഭ സ്രോതസ്സുകളില്‍ വഴി സാമ്പത്തിക സ്ഥിതിയും ശക്തമാകും. കിട്ടില്ലെന്ന് കരുതിയ ഒഴിവാക്കിയിരുന്ന പണം തിരിച്ച് ലഭിക്കും.












Click it and Unblock the Notifications