രാജയോഗം ആരംഭിക്കും, പൊന്നും പണവും കൊണ്ട് ഖജനാവ് നിറയും; ഈ രാശിക്കാരെ ഭാഗ്യം അനുഗ്രഹിക്കും
ജ്യോതിഷത്തില്‍ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറി മറിയുന്നത് ഗ്രഹങ്ങളുടെ രാശിമാറ്റത്തെ തുടര്‍ന്നാണ്. ഓരോ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ ശേഷം രാശിമാറാറുണ്ട്. അതുകൊണ്ട് ജ്യോതിഷപ്രകാരം രാശിമാറ്റം വളരെ പ്രധാനപ്പെട്ടതാണ്. ഓഗസ്റ്റ് മാസത്തില്‍ അത്തരത്തില്‍ ചില മാറ്റങ്ങള്‍ വലിയ ഭാഗ്യം തന്നെ ചില രാശിക്കാര്‍ക്ക് സമ്മാനിക്കും. സൂര്യന്റെ രാശിമാറ്റമാണ് വരാന്‍ പോകുന്നത്.
സൂര്യനെ ആത്മാവ്, ബഹുമാനം, സന്തോഷം, ഐശ്വര്യം എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്. ഓഗസ്റ്റ് പതിനാറിന് സൂര്യന്‍ ചിങ്ങ രാശിയില്‍ പ്രവേശിക്കും. ജൂലായ് 19ന് ഇതിനോടകം ബുധന്‍ സൂര്യന്റെ രാശിയില്‍ പ്രവേശിച്ച് കഴിഞ്ഞു. ഓഗസ്റ്റില്‍ ബുധനും സൂര്യനും കൂടിച്ചേര്‍ന്ന് ബുധാദിത്യയോഗം സൃഷ്ടിക്കും. ബുധ-സൂര്യ സംയോഗം വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. ഇതിലൂടെ ഏതൊക്കെ രാശിക്കാര്‍ക്ക് നേട്ടമുണ്ടാവുമെന്ന് നോക്കാം.

മേടം: അത്ഭുതകരമായ നേട്ടങ്ങളാണ് മേടം രാശിക്കാരെ കാത്തിരിക്കുന്നത്. കാരണം മേട രാശിയുടെ അഞ്ചാം ഭാവത്തിലാണ് ബുധാദിത്യയോഗം രൂപപ്പെടുന്നത്. ഇതിലൂടെ രാജകീയമായ ജീവിതം മേടം രാശിക്കാര്‍ക്ക് സാധിക്കും. ഈ രാശിക്കാര്‍ക്ക് ബുധനോടൊപ്പം സൂര്യന്റെ അനുഗ്രഹവും ഈ സമയം ലഭിക്കും. അതിലൂടെ വെച്ചടി കയറ്റമായിരിക്കും ഇവരുടെ ജീവിതത്തിലുണ്ടാവുക.
സുവര്‍ണകാലം ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും. അതിലൂടെ ഖജനാവില്‍ സമ്പത്ത് വന്ന് നിറയും. ബിസിനസ് നടത്തുന്നവരാണെങ്കില്‍ അതില്‍ വലിയ ഉയര്‍ച്ചയുണ്ടാവും. തൊഴില്‍ മേഖലയിലും മേടം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം നേടാനാവും. ആഗ്രഹിച്ച ജോലിയും സ്വന്തമാക്കാനാവും.
ചിങ്ങം: രാജകീയമായ ജീവിതമാണ് ചിങ്ങം രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. കാരണം ചിങ്ങം രാശിക്കാരുടെ ലഗ്നഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാല്‍ എല്ലാ തടസ്സങ്ങളും ജീവിതത്തില്‍ ഈ രാശിക്കാര്‍ക്ക് മാറികിട്ടും. ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന ജോലികള്‍ ഇവര്‍ പൂര്‍ത്തിയാക്കും. കഠിനാധ്വാനം വലിയ വിജയം നല്‍കും.
കുടുംബാംഗങ്ങളില്‍ നിന്ന് പൂര്‍ണ പിന്തുണ എല്ലാ കാര്യങ്ങളിലും ലഭിക്കും. ബിസിനസില്‍ കഠിനാധ്വാനം ചെയ്താല്‍ വലിയ വിജയം നേടാനാവും. ഏത് മേഖലയിലേക്ക് ഇറങ്ങിചെന്നാലും വിജയം കൈവരിക്കാനാവും. കരിയറില്‍ പുതിയ തൊഴില്‍ അവസരങ്ങളും ലഭിക്കും. ആഗ്രഹിച്ച ജോലി തന്നെ ലഭിക്കും. ബിസിനസിലും ലാഭമുണ്ടാവും.
തുലാം: ഈ രാശിക്കാര്‍ക്ക് കൈനിറയെ പൊന്നും പണവും ലഭിക്കും. സമ്പദ്‌സമൃദ്ധിയോടെ ഇവര്‍ക്ക് വാഴാനാവും. സര്‍വവിധ ഐശ്വര്യങ്ങളും ലഭിക്കും. കാരണം ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ബുധാദിത്യയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിലൂടെ ധനനേട്ടങ്ങളുടെ പെരുമഴ തന്നെ ജീവിതത്തിലുണ്ടാവും. മികച്ച ജോലി തന്നെ ലഭിക്കും. അതില്‍ പ്രമോഷനും അതുപോലെ സ്ഥാനക്കയറ്റവും ലഭിക്കും.
തുലാം രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്ന പല കാര്യങ്ങളും യാഥാര്‍ത്ഥ്യമാകും. വലിയ ആത്മവിശ്വാസം തന്നെ കൈവരിക്കാനാവും. വലിയ വിജയങ്ങളും നേടാനാവും. കരിയറില്‍ നേട്ടമുണ്ടാവും. പരീക്ഷകളില്‍ അടക്കം വിജയം നേടാനാവും. ബിസിനസുകാരാണെങ്കില്‍ അതില്‍ നിന്നും വലിയ ലാഭം സ്വന്തമാക്കാനാവും.












Click it and Unblock the Notifications