ബുധാദിത്യയോഗം: 3 ദിവസത്തിനുള്ളില്‍ ഈ രാശിക്കാരെ തേടി ആ ശുഭവാര്‍ത്ത എത്തും; പണം മാത്രമല്ല..
ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്കുള്ള പ്രാധാന്യം വളരെ വലുതാണെന്ന് അറിയാമല്ലോ. ഓരോ ഗ്രഹത്തിന്റെയും സഞ്ചാരം എല്ലാ രാശികളിലും പ്രതിഫലിക്കും. 12 രാശികളാണ് ഉള്ളത്. ഈ രാശിക്കാരിലെല്ലാം ആ മാറ്റം ഉണ്ടാവും. സൂര്യൻ എല്ലാ മാസവും അതിന്റെ സ്ഥാനത്ത് നിന്നും മാറുന്നുണ്ട്. ജനുവരി 14-ന് സൂര്യൻ മകരരാശിയിൽ പ്രവേശിക്കും.
ഈ ദിവസമാണ് മകരസംക്രാന്തി എന്നറിയപ്പെടുന്നത്. ഫെബ്രുവരി 7 ന് ബുധൻ ധനു രാശിയിൽ നിന്നും മകര രാശിയിലേക്ക് പ്രവേശിക്കും. ആ സമയത്ത് അവിടെ സൂര്യൻ ഉണ്ടാവും. ബുധനും സൂര്യനും ഒരേ രാശിയിൽ നിൽക്കുമ്പോഴാണ് ബുധാദിത്യ രാജയോഗം ഉണ്ടാകുന്നത്. ബുധാദിത്യ രാജയോഗം എന്നു പറയുന്നത് വളരെ പ്രധാനമായ ഒന്നാണ്. ജ്യോതിഷത്തിൽ ഈ യോഗത്തിന് ഏറെ പ്രാധാന്യമുണ്ട്, ഈ രാജയോഗം ചില രാശിക്കാർക്ക് വളരെയേറെ പ്രധാനപ്പെട്ടതാണ്. സാമ്പത്തികമായി നേട്ടം ഉണ്ടാകും..

മകരം: മകരം രാശിയിലാണ് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്. അതിനാൽ തന്നെ ഈ രാശിക്കാർക്ക് ഈ സമയം വളരെ ഗുണം ചെയ്യുന്ന സമയമായിരിക്കും. മകരം രാശിയുടെ രണ്ടാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. സാമ്പത്തികമായി വളരെ നല്ല സമയമായിരിക്കും. ലാഭം വന്നുചേരുന്നതായിരിക്കും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും നേട്ടമുണ്ടാകും. സാമ്പത്തികമായി പ്രയാസം നേരിടുന്നവർക്ക് അതൊക്കെ മാറും. പണം നേടാനുള്ള അവസരം ഈ രാസിക്കാരെ തേടിയെത്തും

മീനം: മീന രാശിക്കാർക്ക് സൂര്യ-ബുധ സംയോജനത്തിൽ നിന്ന് വളരെ നല്ല കാര്യങ്ങളാണ് സംഭവിക്കാനിരിക്കുന്നത്. ബുധാദിത്യ രാജയോഗം ഈ രാശിക്കാർക്ക് തൊഴിൽ മേഖലയിൽ നേട്ടങ്ങളുണ്ടാക്കും. വരുമാനം വർധിക്കും. മീനം രാശിയുടെ 11-ാം ഭാവത്തിലാണ് ഈ യോഗമുണ്ടാകുന്നത്.

ഈ യോഗത്തെ വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭവനമായി കണക്കാക്കുന്നു. നിങ്ങളുടെ വരുമാനത്തിൽ നിങ്ങൾ പ്രതീക്ഷിക്കുന്നതിനെക്കാൾ വർധനവ് വന്നേക്കാം. നിക്ഷേപിക്കാൻ അനുകൂലമായ സമയമാണ്. ഈ സമയത്ത് പഴയ നിക്ഷേപങ്ങളിൽ നിന്നും നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും.

ഇടവം: ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് ബുധാദിത്യ രാജയോഗത്തോടെ ശുഭകരമായ സംഭവങ്ങൾ നടനന്നു തുടങ്ങും. നല്ല ദിവസങ്ങൾ തുടങ്ങും. ഇടവം രാശിക്കാരുടെ ഒമ്പതാം ഭാവത്തിലാണ് ഈ യോഗം ഉണ്ടാവുന്നത്. ഇത് ഭാഗ്യം, വിദേശം എന്നിവയുടെ ഭവനമായി കണക്കാക്കുന്നു. ഈ യോഗം വരുന്ന സമയത്ത് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ഈ രാശിക്കാർക്ക് വന്നുചേരും. വിദേശത്ത് പഠിക്കാനുള്ള എല്ലാ അവസരവും വരും. തൊഴിൽ മേഖലയിൽ നിന്ന് ആവശ്യത്തിന് പണം വന്നുചേരും












Click it and Unblock the Notifications