Get Updates
Get notified of breaking news, exclusive insights, and must-see stories!

7 ദിവസം കൊണ്ട് ജീവിതം മാറിമറിയും; ഈ 3 രാശിക്കാരാണോ? നാളെ മുതൽ നിങ്ങൾ ലക്ഷപ്രഭുവാണ്

ജ്യോതിഷത്തിൽ സൂര്യനുള്ള പ്രധാന്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സൂര്യൻ ഇപ്പോൾ ഇടവത്തിലാണ് ഉള്ളത്. ജൂൺ 15 വരെ സൂര്യൻ ഇടവത്തിൽ തന്നെ ഉണ്ടാവും. ഇവട രാശിയിൽ സൂര്യൻ സംക്രമിച്ചതിന് പിന്നാലെ ബുധന്റെ സംക്രമണവും ഇടവ രാശിയിൽ സംഭവിക്കും. ജൂൺ 7നാണ് ഇടവത്തിൽ ബുധന്റെ സംക്രമണം ഉണ്ടാവുക.

ബുധന്റേയും സൂര്യന്റേയും കൂടിച്ചേരൽ ബുധാദിത്യ രാജയോഗം ആണ് സൃഷ്ടിക്കുക. ബുധാദിത്യ രാജയോഗം 12 രാശികളേയും ബാധിക്കും. എന്നാൽ യോ​ഗത്തിന്റെ സമയത്ത് മൂന്ന് രാശിക്കാരുടെ ജീവിതത്തിലാണ് വലിയ മാറ്റങ്ങൾ ഉണ്ടാവാൻ പോകുന്നത്. ഈ മൂന്ന് രാശിക്കാർക്ക് ബുധാദിത്യ യോ​ഗത്തിന്റെ സമയത്ത് ജീവിതത്തിൽ വലിയ ഭാ​ഗ്യങ്ങൾ വന്നുചേരും.

Astrology

ആത്മവിശ്വാസം കൂടുകയും ധാരാളം പണം വന്നുചേരുകയും ചെയ്യും. ജൂൺ 15 ന് ശേഷമാണ് സൂര്യൻ മിഥുനത്തിൽ പ്രവേശിക്കുക. ഏഴ് ദിവസമായിരിക്കും ബുധാദിത്യ രാജയോ​ഗത്തിന്റെ ഫലം ലഭിക്കുക. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ബുധാദിത്യ രാജയോ​ഗം മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്നതെന്ന് നോക്കാം.

ഇടവം: ഇടവ രാശിക്കാരുടെ ജീവിതത്തിൽ‌ വലിയ മാറ്റങ്ങളാണ് ബുധാദിത്യ രാജയോ​ഗ സമയത്ത് ഉണ്ടാവാൻ പോകുന്നത്. ഈ യോ​ഗം രൂപപ്പെടുന്നത് തന്നെ ഇടവം രാശിയിലാണ്. അതിന്റെ ​ഗുണകരമായ ഫലം ഈ രാശിക്കാരുടെ ജീവിതത്തിൽ ഉണ്ടാവുന്നതാണ്. ഏത് മേഖലയിൽ പ്രവർത്തിച്ചാലും ഈ രാശിയിൽപ്പെട്ട ആളുകൾക്ക് ശോഭിക്കാൻ സാധിക്കും.

ജോലിയിൽ ഉടൻ പ്രമോഷന് സാധ്യത ഉണ്ട്. വരുമാനം വർദ്ധിക്കും. അനാവശ്യമായി പണം ചെലവാക്കരുത്. ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവരാണെങ്കിൽ പ്രധാനപ്പെട്ട ഏത് തീരുമാനം എടുക്കുന്നതിന് മുമ്പും സമയമെടുത്ത് തന്നെ അതേക്കുറിച്ച് ആലോചിക്കുക.

ചിങ്ങം: ബുധാദിത്യ രാജയോ​ഗം ഈ രാശിക്കാർക്ക് സാമ്പത്തികമായി നേട്ടങ്ങൾ കൊണ്ടുവരും. ജോലി അന്വേഷിച്ച് നടക്കുന്നവരാണെങ്കിൽ‌ ഈ സമയത്ത് നല്ല ശമ്പളത്തോടെയുള്ള ജോലി തന്നെ ലഭിക്കും. ബിസിനസ്സ് ആരംഭിക്കാനും മികച്ച സമയമാണിത്. ഏത് ബിസിനസ്സ് തുടങ്ങിയാലും ലാഭം ഉണ്ടാക്കാൻ ഈ സമയത്ത് സാധിക്കും.

കർക്കടകം : കർക്കടക രാശിക്കാർക്ക് ബുധാദിത്യയോഗത്തിന്റെ സമയത്ത് മഹാഭാ​ഗ്യങ്ങൾ വന്നുകൊണ്ടിരിക്കും. ഇതുവരെ മുന്നിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ നീങ്ങും. സാമ്പത്തികമായി നേട്ടം ഉണ്ടാവും, പല വഴികളിലൂടെ പണം കണ്ടെത്താൻ സാധിക്കും. ഈ സമയത്ത് നിക്ഷേപം നടത്തിയാൽ ഉറപ്പായും ലാഭം ഉണ്ടാകും. കുടുംബത്തിൽ മം​ഗള കാര്യം സംഭവിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+