Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യദിനം തൊട്ടുമുന്നില്‍, ലോട്ടറിയെടുത്താല്‍ ഉറപ്പായും സമ്മാനം; ഇതാണോ നിങ്ങളുടെ രാശി?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമുണ്ട്. കാരണം ഗ്രഹങ്ങള്‍ രാശി മാറുന്നത് കൂടി കണക്കിലെടുത്താണ് വ്യക്തികളുടെ നല്ല സമയവും മറ്റും നിര്‍ണയിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശി മാറുന്നുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.

ഗ്രഹങ്ങളുടെ ഈ രാശി മാറ്റം എല്ലാ രാശിക്കാരേയും സ്വാധീനിക്കും. ചില രാശിക്കാര്‍ക്ക് ഇത് അനുകൂലഫലം സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഏറെ ഭാഗ്യങ്ങള്‍ സമ്മാനിക്കും. ഇത്തരത്തില്‍ വളരെ സവിശേഷമായ ഒരു രാശി മാറ്റവും അത് വഴി ഒരു രാജയോഗവുമാണ് ജൂണ്‍ മാസത്തില്‍ രൂപപ്പെടാന്‍ പോകുന്നത്. നിലവില്‍ ബുധന്‍ മേടം രാശിയിലാണ് സഞ്ചരിക്കുന്നത്.

astro

ജൂണ്‍ ഏഴിന് ബുധന്‍ ഇടവം രാശിയിലേക്ക് പ്രവേശിക്കും. സൂര്യന്‍ നേരത്തെ തന്നെ ഇടവം രാശിയില്‍ ആണ് ഉള്ളത്. രണ്ട് ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ സംഗമിക്കുമ്പോഴാണ് രാജയോഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. ഇത്തരത്തില്‍ ബുധനും സൂര്യനും ഇടവം രാശിയില്‍ സംക്രമണം നടത്തുമ്പോള്‍ ബുധാദിത്യ രാജയോഗം സൃഷ്ടിക്കപ്പെടുന്നു. ഇത് ചില രാശിക്കാര്‍ക്ക് ഭാഗ്യനേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.

ഇടവം

ഇടവം രാശിയിലെ ബുധന്റേയും സൂര്യന്റേയും സംക്രമണം കൊണ്ട് രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ഇടവം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഇടവം രാശിക്കാരുടെ ജാതകത്തില്‍ ലഗ്നഭാവത്തില്‍ ആണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ തുടര്‍ച്ചയായി ഭാഗ്യദിനങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. കുടുംബത്തില്‍ സന്തോഷത്തിന്റെ അന്തരീക്ഷമായിരിക്കും രൂപപ്പെടുക.

ഏറെ നാളായി വിവാഹാലോചനയുമായി നടക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ബന്ധം തന്നെ തേടിയെത്തും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഏറെ നാളായി ജോലി അന്വേഷിച്ച് നടക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പള പാക്കേജില്‍ പുതിയ ജോലി ലഭിക്കും. ജോലി, പഠനം സംബന്ധിയായ കാര്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകാനിരിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.

ചിങ്ങം

ഇടവം രാശിയിലെ ബുധന്റേയും സൂര്യന്റേയും സംക്രമണം കൊണ്ട് രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമാണ്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വലിയ നേട്ടം കൊയ്യാനാകും. ബിസിനസ് വിപുലപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് വലിയ വേഗത കൈവരിക്കും. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പിന്തുണ ലഭിക്കും.

നിക്ഷേപങ്ങളില്‍ നിന്ന് മികച്ച വരുമാനം ലഭിക്കും. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മികച്ച സമയമാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്രക്ക് സാധ്യത കാണുന്നു. ജൂണ്‍ 7 മുതല്‍ 15 വരെയുള്ള സമയം ഈ രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും.

കര്‍ക്കടകം

ഇടവം രാശിയിലെ ബുധന്റേയും സൂര്യന്റേയും സംക്രമണം കൊണ്ട് രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് ശുഭകരമാണ്. ഈ രാശിയുടെ ആദായ ഗൃഹത്തിലാണ് ബുദ്ധാദിത്യ രാജയോഗം രൂപപ്പെടുക. അതിനാല്‍ തന്നെ സാമ്പത്തികമായുള്ള പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങള്‍ അതിജീവിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറാന്‍ സാധിക്കും.

സമൂഹത്തില്‍ നിന്ന് ബഹുമാനവും ആദരവും ലഭിക്കും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. ഇത് വഴി നിങ്ങളുടെ ആസ്തി വര്‍ധിക്കും. പിതൃസ്വത്ത് കൈയില്‍ വന്ന് ചേരും. ദീര്‍ഘനാളായുള്ള സ്വത്ത് തര്‍ക്കത്തില്‍ അനുകൂല വിധി സമ്പാദിക്കാനാകും. വ്യാപാരം, കൃഷി മേഖലകളിലുള്ളവര്‍ക്ക് അനുകൂല സമയമാണ്. കച്ചവടത്തില്‍ നാലിരട്ടി വരെ ലാഭത്തിന് സാധ്യത കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+