Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി എടുത്താൽ തലവര തെളിയും; പണമോ, വാഹനമോ സ്വന്തമാക്കാം; ഈ രാശിക്കാർക്ക് 2 രാജയോ​ഗം

ജ്യോതിഷത്തിൽ ​ഗ്രഹങ്ങൾക്ക് വളരെയേറെ പ്രാധാന്യം ഉണ്ട്. എല്ലാ ​ഗ്രഹങ്ങളിൽ വെച്ചും ഏറ്റവും സാവധാനത്തിൽ സഞ്ചരിക്കുന്ന ​ഗ്രഹമാണ് ശനി. ശനി ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കാൻ ഏകദേശം രണ്ട് വർഷം എടുക്കും. അത് കൊണ്ട് ശനി അതേ രാശിയിൽ എത്താൻ 30 വർഷം എടുക്കും. ശനിയോടൊപ്പം സൂര്യനും ബുധനും ചലനങ്ങൾ മാറ്റുന്നത് എല്ലാ രാശിക്കാർക്കും അനുകൂലവും പ്രതികൂലവവുമായ ഫലങ്ങൾ നൽകും.

നിലവിൽ ശനി മൂല ത്രികോണ രാശിയായ കുംഭത്തിലാണ്. അതിലൂടെ ശശ് മഹാപുരുഷ് രാജയോ​ഗം സുൃഷ്ടിച്ചിരിക്കുകയാണ്. അത് പോലെ സൂര്യനും കുംഭം രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഫെബ്രുവരി 20 ആയ ഇന്ന് ബുധൻ കുംഭത്തിൽ പ്രവേശിച്ചിരിക്കുകയാണ്.

astrology

കുംഭത്തിൽ സൂര്യനും ബുധനും കൂടിച്ചേരുമ്പോൾ ബുധാദിത്യ രാജയോ​ഗം രൂപപ്പെടും. ഇതിലൂടെ വർഷങ്ങൾക്ക് ശേഷം കുംഭത്തിൽ ഒന്നിച്ച് രണ്ട് രാജയോ​ഗം ഉണ്ടാവുകയാണ്. ഇത് മൂലം മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ മാറ്റങ്ങൾ വന്നുചേരും. ഏതൊക്കെയാണ് ആ രാശിക്കാർ എന്ന് അറിയാം...

കുംഭം: 30 വർൽത്തിന് ശേഷം കുംഭ രാശിയിൽ ശനി ഉദിക്കുമ്പോൾ ഈ രാശിക്കാർക്ക് ശശ് രാജയോ​ഗം രൂപപ്പെടും. പിന്നീട് ഇവരുടെ ഭാ​ഗ്യ കാലമാണ്. നിങ്ങൾക്ക് ജോലിയിൽ പ്രൊമോഷൻ ലഭിക്കും. ബ​ഹുമാനവും അദ്ധ്വാനത്തിന് അം​ഗീകരാവും ലഭിക്കും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ സമയത്ത് ലാഭം ലഭിക്കും. പണം പല വഴി നിങ്ങലിലേക്ക് എത്തും.

ചിങ്ങം: ശശ് മഹാപുരുഷ, ബാധാദിത്യ രാജയോ​ഗം എന്നി വ ചിങ്ങം രാശിക്കാർക്ക് വളരെ നല്ലതാണ്. ഭാ​ഗ്യം എപ്പോഴും ഈ രാശിക്കാരുടെ ഒപ്പം കാണും. ഈ രാജയോ​ഗം ഇവരുടെ സാമ്പത്തിക സ്ഥിതി ശക്തമാക്കും. വാഹനമോ വസ്തുവോ വാങ്ങാൻ ഉള്ള സാധ്യത കാണുന്നു. ഈ രണ്ട് രാജ യോ​ഗം വിവാഹിതരുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരും. ജോലി ചെയ്യുന്നവർക്ക് നല്ല സമയമായിരിക്കും. നിങ്ങളുടെ അദ്ധ്വാനം അം​ഗീകരിക്കപ്പെടും..

മേടം: സൂര്യൻ, ബുധൻ, ശനി എന്നി ​ഗ്രഹങ്ങളുടെ സംക്രമണത്തിൽ രൂപപ്പെടുന്ന ശശ്, ബുധാദിത്യ രാജ യോഗം ഈ രാശിക്കാർക്ക് വളരെ ​ഗുണം ചെയ്യുന്നതാണ്. പുതിയ വരുമാന സ്രോതസ്സുകൾ ഉണ്ടാവും. പഴയ നിക്ഷേപത്തിൽ നിന്ന് നേട്ടമുണ്ടാവും, ബിസിനസ്സ് രം​ഗത്ത് ആണ് നിങ്ങളെങ്കിൽ നല്ല സമയമാണ്. ലോട്ടറിയിൽ നിന്ന് ലാഭം ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+