കാത്തിരുന്ന രാജയോഗം അടുത്തെത്തി; സമ്പത്ത് കൊണ്ട് ആറാടാന്‍ ഒരുങ്ങിക്കോ; ഈ രാശിക്കാരാണോ
ഫെബ്രുവരി 13ന് സൂര്യന്‍ കുംഭ രാശിയില്‍ പ്രവേശിച്ചു. ഇനി വരുന്ന 27ന് ബുധന്‍ കൂടെ കുംഭ രാശിയിലേക്ക് പ്രവേശിക്കും.

ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഏറ്റവും പ്രധാന്യത്തോടെ നോക്കിക്കാണുന്ന ഒന്നാണ് ഗ്രഹങ്ങളുടെ സംയോജനം. ഇങ്ങനെ സംഭവിക്കുന്ന സംയോജനം ശുഭകരമായി കണക്കാക്കപ്പെടുന്നു. രണ്ട് ഗ്രഹങ്ങള്‍ ഒരേ രാശിയിലായിരിക്കുമ്പോള്‍ അതിന്റെ ശുഭഫലം ചില രാശിക്കാരില്‍ കണ്ടേക്കും. ഇതാണ് വിശ്വാസം. ഇക്കഴിഞ്ഞ ഫെബ്രുവരി 13ന് സൂര്യന്‍ കുംഭ രാശിയില്‍ പ്രവേശിച്ചു. ഇനി വരുന്ന 27ന് ബുധന്‍ കൂടെ കുംഭ രാശിയിലേക്ക് പ്രവേശിക്കും.

ബുദ്ധാദിത്യ യോഗം
കുംഭ രാശിയില്‍ സൂര്യനും ബുധനും കൂടിച്ചേര്‍ന്ന് ബുദ്ധാദിത്യ യോഗം രൂപപ്പെടും. ഇത് ചില രാശിക്കാരെ സംബന്ധിച്ച് അടിപൊളി സമയമാണ്. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഘടകമായാണ് ബുദ്ധാദിത്യ യോഗത്തെ കാണുന്നത്. ഇത് ചില രാശിക്കാരെ സംബന്ധിച്ച് നല്ല സമയം സൃഷ്ടിക്കും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം.

മേടം
മേടം രാശിക്കാരെ സംബന്ധിച്ച് ഇത് അടിപൊളി സമയമാണ്. വളരെ ശുഭകരമായി കണക്കാക്കപ്പെടുന്ന സമയമാണിത്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇത് കാരണമായേക്കും. നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവിലും ബഹുമാനത്തിലും വര്‍ദ്ധനവ് ഉണ്ടാകും. തൊഴില്‍ രോഗത്ത് പുരോഗതിയുണ്ടാകും. നിങ്ങളുടെ സംസാരത്തില്‍ സംയമനം പാലിക്കാന്‍ ശ്രദ്ധിക്കണം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് അടിപൊളി സമയമാണ്. ജോലി സ്ഥലത്ത് പ്രശംസ നേടിയെടുക്കാന്‍ സാധിക്കും. എല്ലാ ജോലികളും സമയത്ത് തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സാമ്പത്തികമായി നേട്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പെരുമാറ്റം ഭാവിയില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കും.

കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ബുദ്ധാദിത്യ യോഗം മികച്ച സമയമാണ് സൃഷ്ടിക്കുക. അപൂര്‍ണമായ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കും. എല്ലാ മേഖലയിലും വിജയം കൈവരിക്കാന്‍ ഇത് സഹായിക്കും. ജോലി സ്ഥവത്ത് നിങ്ങള്‍ക്ക് ലഭിക്കുന്ന ബഹുമാനം വര്‍ദ്ധിക്കും. എല്ലാ കാര്യത്തിനും സുഹൃത്തുകളുടെ പിന്തുണ ലഭിക്കും.

കന്നി
ആരോഗ്യം ശ്രദ്ധിക്കേണ്ട സമയമാണ്. എല്ലാ ശത്രുക്കളുടെയും കര്‍ത്താവായി മാറും. സാമ്പത്തികമായ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം. സുഹൃത്തുക്കളുടെ പിന്തുണ ആവശ്യമായ സമയത്ത് ലഭിക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ പുരോഗതി സൃഷ്ടിക്കും. നല്ലൊരു ജോലി നിങ്ങളെ തേടിയെത്തിയേക്കാം. ഏത് നേട്ടവും നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ സാധിക്കും. ഓഫീസിലെ മുതിര്‍ന്നവരുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.

കുംഭം
ബുദ്ധാതിത്യ യോഗം കുംഭം രാശിക്കാര്‍ക്ക് വലിയ വിശേഷമുള്ളതാണ്. നിങ്ങളുടെ ശൈലിയില്‍ മാറ്റമുണ്ടാകും. ബിസിനസില്‍ വലിയ മാറ്റങ്ങളുണ്ടാകും. സാമ്പത്തികമായി നേട്ടങ്ങളുണ്ടാക്കിയെടുക്കാന്‍ സാധിക്കും. ആരോഗ്യം മെച്ചപ്പെടും.












Click it and Unblock the Notifications