രാജയോഗം കൈനിറയെ സമ്മാനിക്കും സമ്പത്ത്, ബാങ്ക് ബാലന്‍സ് കുതിച്ചുയരും; ഈ രാശിക്കാര്‍ നേട്ടമുണ്ടാക്കും
ജ്യോതിഷത്തില്‍ രാശിമാറ്റത്തെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. പലമാറ്റങ്ങളും ഒരാളുടെ ജീവിതത്തിലുണ്ടാക്കാന്‍ രാശിമാറ്റത്തിലൂടെ സാധിക്കും. അത്തരത്തിലൊരു രാശിമാറ്റമാണ് ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോകുന്നത്. മീന രാശിയില്‍ ബുധാദിത്യ രാജയോഗം രൂപപ്പെടാന്‍ പോവുകയാണ്. സൂര്യനും ബുധനും ഒരേ രാശിയില്‍ കൂടിച്ചേരുമ്പോഴാണ് ഈ യോഗം ഉണ്ടാകുന്നത്.
ബുധന്‍ മാര്‍ച്ച് ഏഴിന് തന്നെ മീന രാശിയില്‍ പ്രവേശിച്ചിരുന്നു. മാര്‍ച്ച് പതിനാലിന് സൂര്യന്‍ മീനത്തില്‍ പ്രവേശിക്കാന്‍ പോവുകയാണ്. ഇതിലൂടെ മീന രാശിയില്‍ ബുധാദിത്യ യോഗം രൂപപ്പെടും. മീന രാശിയില്‍ ഒരു വര്‍ഷത്തിന് ശേഷമാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. ചില രാശിക്കാരുടെ ഭാഗ്യം ഇതോടെ തെളിയും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

കുംഭം: രാജയോഗത്താല്‍ കുംഭ രാശിക്കാരുടെ ജീവിതം ഒന്നാകെ മാറും. വളരെ വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. പല മേഖലയില്‍ നിന്നും ലാഭങ്ങള്‍ ധനരൂപത്തില്‍ ലഭിക്കും. കാരണം ഈ രാജയോഗം കുംഭ രാശിയുടെ ധനം, സംസാരം എന്നീ ഭവനങ്ങളിലാണ് രൂപപ്പെടുന്നത്.
അതുകൊണ്ട് വലിയ നേട്ടങ്ങളാണ് ഈ രാശിക്കാരെ തേടിയെത്തും. ധനലാഭങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാതിരിക്കുന്ന സമയത്ത് ലഭിക്കും. ബാങ്ക് ബാലന്‍സില്‍ വന്‍ കുതിപ്പുണ്ടാകും. സമ്പത്ത് ഇരട്ടിയാവും. ജോലിയില്‍ നിന്നും സാമ്പത്തിക നേട്ടങ്ങളും മികച്ച അവസരങ്ങളും ലഭിക്കും.
മീനം: ബുധാദിത്യ രാജയോഗത്തിലൂടെ ഈ രാശിക്കാര്‍ സമ്പന്നരാകും. വരുമാനം കുതിച്ച് കയറാന്‍ തുങ്ങും. വന്‍ നേട്ടങ്ങള്‍ മീനം രാശിക്കാരെ കാത്തിരിക്കുന്നുണ്ട്. കാരണം മീനം രാശിയുടെ ധനഭാവത്തിലാണ് രൂപപ്പെടാന്‍ പോകുന്നത്. ഇത് ശുഭകരമായി ജീവിതത്തില്‍ പ്രതിഫലിക്കും.
ഇതിലൂടെ സമ്പത്തില്‍ ആറാടാനുള്ള അവസരം മീനം രാശിക്കാര്‍ക്ക് ലഭിക്കും. ധനനേട്ടങ്ങള്‍ നിങ്ങളെ സമ്പന്നരാക്കും. അതുപോലെ ബന്ധങ്ങളും ദൃഢമാകും. നിക്ഷേപങ്ങളിലും നിന്നും വലിയ ലാഭം നിങ്ങള്‍ക്ക് ലഭിക്കും. മക്കളുമായി ബന്ധപ്പെട്ട് ശുഭകരമായ വാര്‍ത്തകളും തേടിയെത്തും.
കന്നി: ഈ രാശിക്കാര്‍ക്കും ശുഭകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ ലഭിക്കും. കന്നി രാശിയുടെ ഏഴാം ഭാവത്തിലാണ് രാജയോഗം ഉണ്ടാകാന്‍ പോകുന്നത്. വിവാഹിതരാണെങ്കില്‍ ജീവിതത്തില്‍ സന്തോഷം നിറയും. ഏറ്റവും മനോഹരമായ കാലയളവായിരിക്കും കന്നി രാശിക്കാരെ സംബന്ധിച്ച് ഇത്.
സന്താനഭാഗ്യം നിങ്ങളെ തേടിയെത്തും. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. വ്യവസായികള്‍ക്ക് കൈനിറയെ ധനം ലഭിക്കും. വലിയ ലാഭവും ഈ രാശിക്കാര്‍ക്ക് ലഭിക്കും. ജീവിതമാകെ ശുഭകരമാകുന്ന കാലയളവായിരിക്കും ഇവര്‍ക്ക് അനുഭവപ്പെടുക.
മകരം: മാര്‍ച്ച് പതിനഞ്ചിന് ശേഷം മകരം രാശിക്കാരുടെ ജീവിതത്തില്‍ രാജയോഗം വന്നെത്തും. ഇവരുടെ നല്ല സമയം അതോടെ ആരംഭിക്കും. ജോലിയില്‍ എന്തെല്ലാം തടസ്സങ്ങള്‍ നേരിടുന്നുവോ അതെല്ലാം മാറിക്കിട്ടും. മുമ്പുള്ള പ്രശ്‌നങ്ങളും മാറും. ധനനേട്ടങ്ങളാണ് ഇവരെ കൂടുതലും തേടിയെത്തുക.
ലാഭത്തിന്റെ പുതിയ സ്രോതസ്സുകള്‍ നമുക്ക് മുന്നില്‍ വന്നെത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങള്‍ സമ്പന്നതയിലേക്ക് എത്തും. തൊഴില്‍ എടുക്കുന്നവരാണെങ്കില്‍ ഏറ്റവും അനുകൂല സമയമാണിത്.












Click it and Unblock the Notifications