ഇന്ന് മുതല്‍ രാജയോഗം...! തൊടുന്നതെല്ലാം പൊന്നാകും.. ശമ്പളം ഇരട്ടിക്കും; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഇത്തരത്തിലുള്ള രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും പറയുന്നത്.

ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായിരിക്കും. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ.

Budhaditya Yoga 2026

ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. മലയാള മാസങ്ങള്‍ക്ക് അനുസൃതമായി ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാതകത്തില്‍ രാശിക്കൂറ് കണക്കാക്കുന്നത്.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ബുധനും.

ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. ഓരോ മാസവും സൂര്യന്‍ രാശി മാറുന്നു എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മലയാള മാസങ്ങള്‍ മാറി വരുന്നത്. ബുധനാകട്ടെ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്ന വിശേഷണത്തിന് അര്‍ഹനാണ്. ബുദ്ധി, അറിവ്, ജ്ഞാനം എന്നിവയുടെ കാരകന്‍ എന്നാണ് ബുധനെ ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്.

ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ ഒരുമിച്ച് സംക്രമിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഇന്ന് രാവിലെ 7:49-നും 7:53-നും ഇടയില്‍ സൂര്യന്‍ കന്നി രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 7 മുതല്‍ തന്നെ ബുധന്‍ കന്നി രാശിയിലുണ്ട്. ഇതോടെ കന്നി രാശിയില്‍ അപൂര്‍വ്വ യോഗമായ ബുധാദിത്യയോഗം രൂപപ്പെട്ടിരിക്കുകയാണ്. സെപ്റ്റംബര്‍ 26 ഉച്ചയ്ക്ക് 12:54 വരെയാണ് ഈ യോഗത്തിന്റെ ദൈര്‍ഘ്യം.

ജ്യോതിഷത്തില്‍ ഏറെ സവിശേഷതകള്‍ നിറഞ്ഞ രാജയോഗമാണിത്. അതിനാല്‍ തന്നെ ഇത് എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇതുവഴി അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും വരാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.

ചിങ്ങം

കന്നി രാശിയിലെ സൂര്യ-ബുധ സംയോഗം വഴി രൂപപ്പെട്ട ബുധാദിത്യ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടുന്നത് വഴി പലവഴിക്ക് പണം കൈയിലേക്കെത്തും. സാമ്പത്തികമായി നേരിട്ടിരുന്ന എല്ലാ ബുദ്ധിമുട്ടുകളില്‍ നിന്നും മോചനം നേടാനാകും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കാനും ശക്തമായ സാധ്യതയുണ്ട്.

തുലാം

തുലാം രാശിക്കാര്‍ക്ക് കന്നി രാശിയിലെ സൂര്യ-ബുധ സംയോഗം വഴി രൂപപ്പെട്ട ബുധാദിത്യ രാജയോഗം ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. ഏറെ നാളത്തെ പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴിമാറും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയും. കുടുംബാംഗങ്ങള്‍ക്കിടയിലെ ഐക്യം നിലനില്‍ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma