Get Updates
Get notified of breaking news, exclusive insights, and must-see stories!

പലവഴിക്ക് പണം കൈയിലെത്തും, ആസ്തി ഇരട്ടിക്കും... 10 ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ക്ക് അപൂര്‍വ രാജയോഗം!

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശികളിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഇത് അനുകൂലമാകുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂലമാകുന്നു എന്ന് മാത്രം.

ഒരു രാശിയില്‍ ഒരേ സമയം ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോള്‍ രാജയോഗം രൂപീകരിക്കപ്പെടും. അത്തരമൊരു സാഹചര്യമാണ് ചിങ്ങം രാശിയില്‍ വരാനിരിക്കുന്നത്. അത് എന്താണെന്ന് നോക്കം. ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാജാവ് എന്ന് അറിയപ്പെടുന്ന ഗ്രഹമാണ് സൂര്യന്‍. സൂര്യനെ ആത്മാവ്, പിതാവ്, സുഖ സൗകര്യങ്ങള്‍ എന്നവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്.

astrology

എല്ലാ മാസവും ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കുന്ന ഗ്രഹമാണ് സൂര്യന്‍. നിലവില്‍ കര്‍ക്കടകം രാശിയിലാണ് സൂര്യന്റെ സഞ്ചാരം. എന്നാല്‍ ആഗസ്റ്റ് 16 ന് വൈകുന്നേരം 07:32 ന് സൂര്യന്‍ സ്വന്തം രാശിയായ ചിങ്ങ രാശിയില്‍ പ്രവേശിക്കും. സൂര്യന്‍ രക്ഷാബന്ധന് മൂന്നു ദിവസം മുന്നേയാണ് ചിങ്ങത്തില്‍ പ്രവേശിക്കുന്നത്. ഇവിടെ നേരത്തെ തന്നെ ബുധന്‍ ഉണ്ട്.

സൂര്യനും ചിങ്ങ രാശിയില്‍ എത്തുന്നതോടെ സൂര്യ-ബുധ സംയോജനത്തിന് കളമൊരുങ്ങും. ഇതുവഴി ജ്യോതിഷത്തിലെ പ്രധാന രാജയോഗങ്ങളിലൊന്നായ ബുധാദിത്യയോഗം രൂപീകരിക്കപ്പെടും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യം. ഏതൊക്കെ രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗം പ്രത്യേക നേട്ടങ്ങള്‍ സമ്മാനിക്കാന്‍ പോകുന്നത് എന്ന് നോക്കാം.

മേടം

ചിങ്ങം രാശിയിലെ ബുധ-സൂര്യ സംയോഗത്താല്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഈ രാജയോഗം സൃഷ്ടിക്കുന്നത്. ഇത് ഇവര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ നല്‍കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറാനാകും. പുതിയ വീട്ടില്‍ ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്.

മിഥുനം

ചിങ്ങം രാശിയിലെ ബുധ-സൂര്യ സംയോഗത്താല്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് ഈ രാജയോഗം ഉണ്ടാകുന്നത്. ആകര്‍ഷകമായ ശമ്പളത്തില്‍ പുതിയ ജോലി സ്വന്തമാക്കാനാകും. വിദേശത്ത് പോകാനാഗ്രഹിക്കുന്നവര്‍ക്കും അനുകൂല സമയം. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. ഇത് സാമ്പത്തികമായി വലിയ നിലയിലെത്താന്‍ നിങ്ങളെ സഹായിക്കും.

ചിങ്ങം

ചിങ്ങം രാശിയിലെ ബുധ-സൂര്യ സംയോഗത്താല്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ലഗ്‌ന ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+