ദീപാവലി കഴിഞ്ഞാല്‍ ഈ രാശിക്കാര്‍ സൂക്ഷിക്കണം; നിക്ഷേപത്തിലും പണമിടപാടിലും
ജ്യോതിഷത്തിൽ ഓരോ ഗ്രഹവും രാശി മാറുന്നുണ്ട്. ഗ്രഹങ്ങളുടെ രാശി മാറ്റം ഓരോ രാശിയേയും പ്രകടമായി തന്നെ ബാധിക്കും.
ഒക്ടോബർ 26ന് ബുധന്റെ സംക്രമണം നടക്കും. കന്നി രാശിയിൽ നിന്ന് ഒക്ടോബർ 26 ന് ശേഷം ബുധൻ തുലാം രാശിയിലേക്ക് നീങ്ങുന്നതാണ്.
സൂര്യനും ശുക്രനും നിലവിൽ തുലാം രാശിയിലാണ് സഞ്ചരിക്കുന്നത്. ബുധൻ തുലാം രാശിയിലേക്ക് നീങ്ങുന്നത് സാധാരണമായ കാര്യമല്ല. അപൂർവ്വമാണ്...അതിനാൽ തന്നെ ഈ ഗ്രഹസഖ്യം ഉണ്ടാകുമ്പോൾ ചില രാശിക്കാർക്ക് അതിന്റെ പ്രകടമായ ഫലം ഉണ്ടാകും. അതുൊകണ്ട് തന്നെ വളരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഏതൊക്കെ രാശിക്കാരാണ് ഈ രാശിമാറ്റത്തിൽ ശ്രദ്ധിക്കേണ്ടതെന്ന് പരിശോധിക്കാം.

ഇടവം - ഇടവം രാശിക്കാർ വളരെ അധികം ശ്രദ്ധിക്കണം. പലവിധത്തിലുള്ള പ്രശ്നങ്ങളും വന്നുചേൻ സാധ്യത ഉണ്ട്. ബുധൻ തുലാം രാശിയിലേക്ക് നീങ്ങുമ്പോൾ ഇടവം രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയെ അത് വലിയ രീതിയിൽ തന്നെ ബാധിക്കും. ഈ സമയത്ത് ചെലവ് കൂടും. നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ അധികമായിരിക്കും. രോഗങ്ങളേയും ഈ സമയത്ത് സൂക്ഷിക്കണം. ത്വക്ക്, തൊണ്ട പ്രശ്നങ്ങൾ ഉണ്ടാകാം. ജാഗ്രത പാലിക്കുക.

വൃശ്ചികം - വൃശ്ചിക രാശിക്കാർക്ക് ഈ സമയത്ത് പ്രശ്നങ്ങൾ വന്നുചേരും. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാവും. സാമ്പത്തിക മേഖലയിൽ നിങ്ങൾ വിചാരിക്കാത്ത ഒരു തിരിച്ചടി ഉണ്ടാവും. ചെലവുകളുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കണം. പണത്തിന്റെ ഇടപാട് ശ്രദ്ധിക്കണം.

കുംഭം - കുംഭം രാശിക്കാർക്കും ഈ സമയം അത്ര നല്ലതല്ല. കാര്യങ്ങളൊന്നും നിങ്ങൾ വിചാരിക്കുന്ന പോലെ നടക്കില്ല. വളരെ ഏറെ കഷ്ടപ്പെട്ടാൽ മാത്രം ഫലം ലഭിക്കും. ചെലവ് വളരെ അധികം ആയിരിക്കും. സഹോദരങ്ങളും ആയി പ്രശ്നങ്ങൾ ഉണ്ടാവും. പ്രതീക്ഷിക്കാതെ വരുന്ന ചിലവ് നിങ്ങളെ സമ്മർദ്ദത്തിലാക്കുകയും ചെയ്യും.

മീനം - മീനം രാശിക്കാർ ശ്രദ്ധ പുലർത്തേണ്ടത് ആരോഗ്യത്തിലാണ്. കണ്ണുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പൊടി നിറഞ്ഞ സ്ഥലങ്ങളിൽ പോകുന്നത് തൽക്കാലം ഒഴിവാക്കുക. അലർജി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവും. ഈ രാശിക്കാർ ഇവരുടെ ആരോഗ്യവും
അതുപോലെ അമ്മയുടെ ആരോഗ്യവും വളരെ ശ്രദ്ധിക്കേണം












Click it and Unblock the Notifications