Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിസിനസില്‍ ഇരട്ടി ലാഭം, ജോലിയില്‍ പ്രമോഷന്‍; ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തെളിയും

ജ്യോതിഷത്തില്‍ രാശിമാറ്റത്തിന് ഏറെ പ്രധാന്യമാണുള്ളത്. രാശിമാറ്റം ഓരോ വ്യക്തിയുടെ ജീവിതത്തില്‍ വലിയ മാറ്റത്തിന് കാരണമാകുന്നു. ചിലരുടെ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ മറ്റ് ചില രാശിക്കാരുടെ ജീവിതത്തില്‍ മോശം കാര്യങ്ങള്‍ സംഭവിക്കുന്നു. ഈ വരുന്ന ജൂണ്‍ 21 മുതല്‍ ഗുരു- രാഹു സംയോഗം മൂലം ചണ്ഡല്‍യോഗം രൂപപ്പെടുന്നു. ഇത് അപകടകരമായാണ് കണക്കാക്കുന്നത്.

എന്നാല്‍ ഇതിനിടെ, ഗുരുവിന്റെയും രാഹുവിന്റെയും ചണ്ഡല്‍ ദോഷം മാറാന്‍ പോകുകയാണ്. ഈ സമയത്ത് വ്യാഴം അശ്വനി നക്ഷത്രത്തില്‍ നിന്ന് മാറി ഭരണി നക്ഷത്രത്തില്‍ പ്രവേശിക്കുകയും രാഹു അശ്വനി നക്ഷത്രത്തില്‍ തുടരുകയും ചെയ്യും. ഈ സമയത്ത് രാഹു വ്യാഴത്തിന്റെ ചണ്ഡാല ദോഷം മാറ്റുകയും ചില രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റത്തിന് കാരണമാകുകയും ചെയ്തു. ആ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം...

astro

മിഥുനം രാശിക്കാര്‍ക്ക് ഈ സമയത്ത് ശുഭകരമായ മാറ്റത്തിന് സാധ്യതയുണ്ട്. മിഥുനം രാശിക്കാരുടെ ജാതകത്തില്‍ രണ്ട് രാജയോഗങ്ങളാണ് രൂപപ്പെടുന്നത്. ആദ്യത്തേത് ബുധാദിത്യ രാജയോഗവും രണ്ടാമത്തെ ഭദ്രാ രാജയോഗവുമാണ്. ഈ സമയത്ത് ബിസിനസില്‍ വലിയ മാറ്റങ്ങളുണ്ടാകും. ലാഭം വന്നുചേരും. നിങ്ങള്‍ നടത്തിയ പഴയ നിക്ഷേപങ്ങളില്‍ നിന്ന് ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്. മികച്ച രീതിയില്‍ ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിങ്ങളെ എല്ലാവരും അഭിനന്ദിക്കും.

കര്‍ക്കിടകം രാശിക്കാര്‍ക്കും ഈ സമയത്ത് ഗുണഫലങ്ങള്‍ ലഭിക്കും. വ്യാഴത്തിന്റെ സ്വാധീനത്താല്‍ നിങ്ങളുടെ ബഹുമാനവും പദവിയും വര്‍ധിക്കും. നിങ്ങള്‍ക്ക് ഈ സമയത്ത് ധനലാഭമുണ്ടാകും. തൊഴില്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ പുരോഗതിയുണ്ടാകും. കര്‍ക്കിടകം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും മികച്ച സമയമാണിത്.

ധനു രാശിക്കാര്‍ക്ക് ഈ സമയത്ത് കുടുംബത്തില്‍ സമാധാനന്തരീക്ഷമുണ്ടാകും. വ്യാഴം നിങ്ങളുടെ അഞ്ചാം ഭാവത്തില്‍ നില്‍ക്കുന്നതിനാല്‍ കുട്ടികള്‍, വിദ്യാഭ്യാസം, പ്രണയ കാര്യങ്ങള്‍, ബുദ്ധിപരമായ കഴിവുകള്‍ എന്നിവയില്‍ പുരോഗതിയുണ്ടാകും. നിക്ഷേപത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് വിജയം നേടാന്‍ സാധിക്കും. വിദേശ പഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും. പുതിയ ബിസിനസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇതാണ് ഏറ്റവും മികച്ച സമയം.

മകരം രാശിക്കാര്‍ക്ക് ഈ സമയത്ത് നേട്ടങ്ങള്‍ ലഭിക്കും. പുതിയതും മികച്ചതുമായ അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. കരിയറില്‍ മികച്ച അനസരങ്ങള്‍ നിങ്ങളെ തേടിയെത്തും. തൊഴില്‍ രംഗത്ത് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്. സാമ്പത്തികമായ പുരോഗതിയും ഈ സമയത്തുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+