Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് രാത്രിയോടെ ഈ രാശിക്കാരുടെ നല്ലകാലത്തിന് തുടക്കം; അളവറ്റ സമ്പത്ത് കൈയിലേക്ക്

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷവുമായി ബന്ധപ്പെട്ട് കിടക്കുന്നു. വ്യക്തികളുടെ ജനന സമയം, ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവ അടിസ്ഥാനമാക്കി രചിക്കപ്പെടുന്ന ജാതകം ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഒരു ശാഖയാണ്.

ഡല്‍ഹി വിമാനത്താവളത്തില്‍ രണ്ട് ദിവസം നിയന്ത്രണം; ഈ വിമാനങ്ങള്‍ക്ക് മാത്രം പ്രവേശനം
ഡല്‍ഹി വിമാനത്താവളത്തില്‍ രണ്ട് ദിവസം നിയന്ത്രണം; ഈ വിമാനങ്ങള്‍ക്ക് മാത്രം പ്രവേശനം

അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ സവിശേഷമായ സ്ഥാനമാണ് ഉള്ളത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

Chandra Budh Samyog

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

നിര്‍മാണത്തിലുള്ള 53% ദേശീയപാതകളും നിശ്ചയിച്ച സമയത്ത് പൂര്‍ത്തിയാകില്ല; ഉദ്ഘാടനത്തിനില്ലെന്ന് ഗഡ്കരി
നിര്‍മാണത്തിലുള്ള 53% ദേശീയപാതകളും നിശ്ചയിച്ച സമയത്ത് പൂര്‍ത്തിയാകില്ല; ഉദ്ഘാടനത്തിനില്ലെന്ന് ഗഡ്കരി

എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ പറയുന്ന പേരാണ് ഗ്രഹ സംക്രമണം എന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും.

അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ബുധനും ചന്ദ്രനും. ബുദ്ധിയുടേയും അറിവിന്റേയും കാരകനായ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ആത്മാവിന്റേയും മനസിന്റേയും പ്രതീകമായ ചന്ദ്രനാകട്ടെ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ്.

ഡീസലും പെട്രോളും കിട്ടാതാകുമോ? ആഗസ്റ്റിലും ഉപഭോഗം കൂടി... ഡിമാന്‍ഡില്‍ വലിയ വര്‍ധനവ്
ഡീസലും പെട്രോളും കിട്ടാതാകുമോ? ആഗസ്റ്റിലും ഉപഭോഗം കൂടി... ഡിമാന്‍ഡില്‍ വലിയ വര്‍ധനവ്

ഒരു രാശിയില്‍ രണ്ടര ദിവസം കൃത്യമായി പറഞ്ഞാല്‍ 54 മണിക്കൂര്‍ മാത്രമെ ചന്ദ്രന്‍ തങ്ങാറുള്ളത്. ഇപ്പോഴിതാ കന്നി രാശിയില്‍ ബുധനും ചന്ദ്രനും സംഗമിച്ചിക്കാന്‍ പോകുകയാണ്. ഇന്ന് വൈകുന്നേരം 7 മണിക്ക് ശേഷമാണ് ചന്ദ്രന്റെ കന്നിരാശി പ്രവേശം. അതേസമയം സെപ്റ്റംബര്‍ അവസാന വാരം വരെ ബുധന്‍ കന്നിരാശിയില്‍ തുടരും. കന്നി രാശിയില്‍ ബുധനും ചന്ദ്രനും സംഗമിക്കുന്നത് ആര്‍ക്കൊക്കെ ഗുണം ചെയ്യും എന്ന് നോക്കാം...

കന്നി

കന്നി രാശിയില്‍ ബുധനും ചന്ദ്രനും സംഗമിക്കുന്നത് കന്നി രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തില്‍ കലാശിക്കും. സന്തോഷപൂര്‍ണമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏറെ നാളായി കുട്ടികളില്ലാതെ വിഷമിക്കുന്നവര്‍ക്ക് അധികം വൈകാതെ സന്താന ഭാഗ്യം കൈവരും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് കന്നി രാശിയില്‍ ബുധനും ചന്ദ്രനും സംഗമിക്കുന്നത് അനുകൂലമായിരിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്രകള്‍ നടത്തേണ്ടി വന്നേക്കാം. കരിയറില്‍ വലിയ ഉയരങ്ങള്‍ കീഴടക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ് എന്ന് കാണുന്നു. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിച്ചേക്കാം.

മകരം

കന്നി രാശിയില്‍ ബുധനും ചന്ദ്രനും സംഗമിക്കുന്നത് മകരം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. മുന്‍കാല നിക്ഷേപങ്ങളിലൂടെ വലിയൊരു തുക അപ്രതീക്ഷിതമായി കൈയിലെത്തും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ നിങ്ങള്‍ക്ക് സ്വന്തമാക്കാനാകും. വസ്തു സംബന്ധമായ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് വലിയൊരു തുക കൈയിലെത്താനുള്ള സാധ്യത കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+