ഇന്ന് മുതല്‍ ഈ രാശിക്കാരുടെ സമയം തെളിഞ്ഞു; ധനനേട്ടം, പ്രണയവിജയം, ഇഷ്ടകാര്യലബ്ധി..! സുഖിച്ച് ജീവിക്കാം

ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനങ്ങള്‍ നോക്കി മനുഷ്യന്റെ ജീവിതവും ഭാവിയും പ്രവചിക്കാന്‍ ശ്രമിക്കുന്ന ഒരു വിശ്വാസ രീതിയാണ് ജ്യോതിഷം. ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ.

ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. മലയാള മാസത്തിന് അനുസൃതമായി ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയായി 12 രാശികളും ഉണ്ട്. ജ്യോതിഷ പ്രകാരം നക്ഷത്രങ്ങള്‍ 27 എണ്ണമാണ്.

Chandra Gochar 2026

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശികളിലേക്കും നക്ഷത്രങ്ങളിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്.

സംക്രമണം എന്നാണ് ഈ പ്രക്രിയയെ പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കുമെങ്കിലും അത് പ്രദാനം ചെയ്യുന്ന ഫലം വ്യത്യസ്ത തരത്തിലായിരിക്കും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ചില വ്യക്തികള്‍ക്ക് ഗ്രഹ സംക്രമണം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുന്നത്. അതേസമയം മറ്റ് ചില വ്യക്തികള്‍ക്ക് ഇത് വലിയ ദോഷകരമായി തീരും.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഒരു ഗ്രഹമാണ് ചന്ദ്രന്‍. ഹൈന്ദവ വിശ്വാസത്തിലും ചന്ദ്രന് വലിയ പ്രാധാന്യമുണ്ട്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ കേവലം രണ്ടര ദിവസം മാത്രം മതി ചന്ദ്രന്. അതിനാല്‍ തന്നെ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണിത്. നിലവില്‍ ധനു രാശിയില്‍ ഉള്ള ചന്ദ്രന്‍ ഇന്ന് മകരം രാശിയിലേക്ക് പ്രവേശിക്കാനിരിക്കുകയാണ്.

ഇന്ന് രാത്രി കൃത്യം 7:49-നാണ് ചന്ദ്രന്‍ മകരം രാശിയിലേക്ക് പ്രവേശിക്കുന്നത്. ചന്ദ്രന്റെ ഈ രാശി മാറ്റം എല്ലാവരേയും ബാധിക്കും. എന്നാല്‍ ചില നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് അതുല്യമായ നേട്ടങ്ങളായിരിക്കും ഈ സംക്രമണത്തോടെ ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ നക്ഷത്രക്കാര്‍ എന്നും എന്തൊക്കെ നേട്ടങ്ങളാണ് ഇവര്‍ക്ക് ലഭിക്കാന്‍ പോകുന്നത് എന്നും നോക്കാം..

ഭരണി

മകരം രാശിയിലേക്കുള്ള ചന്ദ്രന്റെ മാറ്റം ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് അനുകൂലമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ബിസിനസ് വിപുലീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയം. പങ്കാളിത്ത ബിസിനസില്‍ നിന്ന് നിങ്ങളെ തേടി ലാഭമെത്തും. കൃഷി, വ്യാപാരം എന്നീ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ലാഭം നേടാനാകും.

രോഹിണി

രോഹിണി നക്ഷത്രക്കാര്‍ക്ക് മകരം രാശിയിലേക്കുള്ള ചന്ദ്രന്റെ മാറ്റം ഗുണം ചെയ്യും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. ഏറെ കാലത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തില്‍ കലാശിക്കും. സന്തുഷ്ടകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭമുണ്ടാകും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും.

വിശാഖം

മകരം രാശിയിലേക്കുള്ള ചന്ദ്രന്റെ മാറ്റം വിശാഖം നക്ഷത്രക്കാര്‍ക്ക് അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളിലൂടെ വലിയൊരു തുക നിങ്ങളുടെ കൈയിലെത്തും. ഇത് നിങ്ങളെ സാമ്പത്തികമായി അഭിവൃദ്ധിയിലെത്തിക്കും. പാതിവഴിയില്‍ മുടങ്ങിയ ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. കോടതി വ്യവഹാരങ്ങളില്‍ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും. അപ്രതീക്ഷിതമായി വലിയൊരു തുക നിങ്ങളുടെ കൈയിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+