Get Updates
Get notified of breaking news, exclusive insights, and must-see stories!

അളവറ്റ ധനം കൈയിലേക്ക്, അപ്രതീക്ഷിത സാമ്പത്തിക ഭാഗ്യങ്ങള്‍; ഈ രാശിക്കാരാണോ?

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വളരെ വിശേഷപ്പെട്ട ഒരു സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ടുള്ള ജീവിതവും വിവാഹം, തൊഴില്‍ തുടങ്ങിയ വിശേഷപ്പെട്ട അവസരങ്ങളും മരണവും എല്ലാം ജ്യോതിഷപ്രകാരം നിര്‍ണയിക്കാനാകും എന്നാണ് പറയപ്പെടുന്നത്. വ്യക്തികളുടെ ജനന സമയം, ഗ്രഹനില, ജന്മനക്ഷത്രം, രാശിക്കൂറ് എന്നിവയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തുന്ന ജാതകത്തിന്റെ സഹായത്താലാണ് ഇത് സാധ്യമാകുന്നത്.

പാലക്കാട് വിമാനത്താവളം വരുന്നു; വ്യാവസായിക ഇടനാഴിയും, അര ലക്ഷം പേര്‍ക്ക് ജോലി
പാലക്കാട് വിമാനത്താവളം വരുന്നു; വ്യാവസായിക ഇടനാഴിയും, അര ലക്ഷം പേര്‍ക്ക് ജോലി

ജ്യോതിഷം എന്നാല്‍ ആകാശഗോളങ്ങളുടെ സ്ഥാനം, ചലനം എന്നിവ അടിസ്ഥാനമാക്കി മനുഷ്യരുടെ ഭാവിയും ജീവിതത്തിലെ വിവിധ സംഭവങ്ങളും പ്രവചിക്കുന്ന ഒരു സമ്പ്രദായമാണ്. അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്.

Chandra Gochar 2026

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.

കുട്ടികൾ കുടയെടുക്കാൻ മറക്കേണ്ട; ഇന്ന് ഈ 9 ജില്ലകളിൽ മഴ,യെല്ലോ അലർട്ട്
കുട്ടികൾ കുടയെടുക്കാൻ മറക്കേണ്ട; ഇന്ന് ഈ 9 ജില്ലകളിൽ മഴ,യെല്ലോ അലർട്ട്

ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഈ പ്രക്രിയയെ സംക്രമണം എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അക് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്.

ജ്യോതിഷപ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചന്ദ്രന്‍. നിഴല്‍ ഗ്രഹം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചന്ദ്രന്‍ ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമെ തങ്ങാറുള്ളൂ. അതിനാല്‍ തന്നെ വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹം എന്ന വിശേഷണം കൂടി ചന്ദ്രനുണ്ട്. ഇന്ന് അതായത് ജൂണ്‍ 1 ന് ചന്ദ്രന്‍ തൃക്കേട്ട നക്ഷത്രത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ചന്ദ്രന്റെ നക്ഷത്ര മാറ്റം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണം ചെയ്യുക എന്ന് നോക്കാം

കന്നി

ചന്ദ്രന്‍ തൃക്കേട്ട നക്ഷത്രത്തിലേക്ക് പ്രവേശിച്ചത് കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലിയിലും വ്യക്തിജീവിതത്തിലും കൂടുതല്‍ ഊര്‍ജ്ജവും പോസിറ്റിവിറ്റിയും നിറയും. കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥയാത്ര പോകാന്‍ അവസരം ലഭിക്കും. മനസിനെ ശാന്തമാക്കാനും ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പറ്റിയ സമയമാണിത്. കുടുംബത്തിന്റെയാകെ സാമ്പത്തിക സ്ഥിതി അഭിവൃദ്ധിപ്പെടും.

പുറത്തുവരുന്നത് കേട്ടാല്‍ അറയ്ക്കുന്ന കഥകള്‍; അമ്മ ഭരണസമിതി ഒഴിയണം എന്ന് മാലാ പാര്‍വതി
പുറത്തുവരുന്നത് കേട്ടാല്‍ അറയ്ക്കുന്ന കഥകള്‍; അമ്മ ഭരണസമിതി ഒഴിയണം എന്ന് മാലാ പാര്‍വതി

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് ചന്ദ്രന്‍ തൃക്കേട്ട നക്ഷത്രത്തിലേക്ക് പ്രവേശിച്ചത് ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി ആഗ്രഹിക്കുന്ന സ്വന്തം നാട്ടിലേക്കുള്ള ട്രാന്‍സ്ഫറും നടക്കും. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കരിയറില്‍ വലിയ പുരോഗതിയുണ്ടാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം കൊയ്യാം. മുന്‍കാല നിക്ഷേപങ്ങളിലൂടെ സാമ്പത്തിക നേട്ടം ലഭിക്കും. സമ്പത്തില്‍ വര്‍ധനവുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+