Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വീടും അളവറ്റ ധനവും കൈയിലേക്ക്; ഈ രാശിക്കാര്‍ക്ക് ഇന്ന് മുതല്‍ നല്ലകാലം

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു എന്നാണ് വിശ്വാസം. വ്യക്തികളുടെ ജാതകത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നിര്‍ണയിക്കപ്പെടുന്നത്. ജാതകം ജ്യോതിഷത്തിലെ ഒരു പ്രധാനപ്പെട്ട ശാഖകളിലൊന്നാണ്.

ലക്ഷത്തില്‍ ഒരാളാണ്, അപൂര്‍വ സിദ്ധിയുണ്ട്, അന്‍സിബ ഹസന്‍ നയിക്കണം എന്ന് മാലാ പാര്‍വതി
ലക്ഷത്തില്‍ ഒരാളാണ്, അപൂര്‍വ സിദ്ധിയുണ്ട്, അന്‍സിബ ഹസന്‍ നയിക്കണം എന്ന് മാലാ പാര്‍വതി

വ്യക്തികളുടെ ജനന സമയത്തെ ഗ്രഹനില, ജനന സമയം, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവ അടിസ്ഥാനമാക്കിയാണ് ജാതകം കുറിക്കുന്നത്. അതിനാല്‍ തന്നെ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും നക്ഷത്ര സംക്രമണത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്. 12 രാശികളും 27 നക്ഷത്രങ്ങളും ഉണ്ട്.

Chandra Gochar

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര സംക്രമണത്തിനും വിധേയമാകാറുണ്ട്.

സ്വര്‍ണത്തിന് ബെംഗളൂരുവില്‍ വന്‍വിലക്കുറവ്; രണ്ട് ദിവസം കൂടിയതിന്റെ രണ്ടിരട്ടി ഇന്ന് കുറഞ്ഞു
സ്വര്‍ണത്തിന് ബെംഗളൂരുവില്‍ വന്‍വിലക്കുറവ്; രണ്ട് ദിവസം കൂടിയതിന്റെ രണ്ടിരട്ടി ഇന്ന് കുറഞ്ഞു

ഇത് എല്ലാ വ്യക്തികളുടെ ജീവിതത്തിലും സ്വാധീനം ചെലുത്തും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ഇത് പ്രകാരം ജ്യോതിഷത്തിലെ സുപ്രധാനമായ ഒരു നീക്കത്തിന് ഇന്ന് അരങ്ങൊരുകയാണ്.

നവഗ്രഹങ്ങളിലൊന്നായ ചന്ദ്രന്‍ ഇന്ന് രാശി മാറ്റം നടത്തുകയാണ്. തുലാം രാശിയില്‍ നിന്ന് ചന്ദ്രന്‍ അതിന്റെ സഞ്ചാരപഥം വൃശ്ചികം രാശിയിലേക്ക് മാറ്റുകയാണ് ഇന്ന്. ചന്ദ്രന്‍ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുമ്പോള്‍ അത് മനുഷ്യ മനസിനെയും തീരുമാനങ്ങളെയും നേരിട്ട് സ്വാധീനിക്കാറുണ്ട്. കാരണം മനസ്, വികാരം എന്നിവയുടെ പ്രതീകമായാണ് ചന്ദ്രനെ ജ്യോതിഷത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

അബുദാബി-ഫുജൈറ ട്രെയിന്‍ ജൂണ്‍ 30 മുതല്‍; ടിക്കറ്റ് നിരക്ക് 55 ദിര്‍ഹം, ഒന്നേ മുക്കാല്‍ മണിക്കൂര്‍ മതി
അബുദാബി-ഫുജൈറ ട്രെയിന്‍ ജൂണ്‍ 30 മുതല്‍; ടിക്കറ്റ് നിരക്ക് 55 ദിര്‍ഹം, ഒന്നേ മുക്കാല്‍ മണിക്കൂര്‍ മതി

ചന്ദ്രന്റെ വൃശ്ചികം രാശിയിലേക്കുള്ള പ്രവേശനം ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് നടക്കുന്നത്. ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമാണ് ചന്ദ്രന്‍ തങ്ങാറുള്ളത്. അതിനാല്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണ് ചന്ദ്രന്‍. ചന്ദ്രന്റെ വൃശ്ചിക രാശിയിലേക്കുള്ള കടന്നുകയറ്റം കരിയറിലും സാമ്പത്തിക ഇടപാടുകളിലും വളരെ സമ്മിശ്രമായ ഫലങ്ങളാണ് നല്‍കുക. ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ചന്ദ്രന്റെ രാശി മാറ്റം അനുകൂലമാകുക എന്ന് നോക്കാം.

അശ്വതി

തുലാം രാശിയില്‍ നിന്ന് വൃശ്ചികം രാശിയിലേക്കുള്ള ചന്ദ്രന്റെ പ്രവേശനം അശ്വതി നക്ഷത്രക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും പുതിയ വീട്ടിലേക്ക് താമസം മാറാനും സാധിക്കും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ബാങ്കിംഗ് അല്ലെങ്കില്‍ ഫിനാന്‍ഷ്യല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സംക്രമണം വന്‍ നേട്ടങ്ങള്‍ നല്‍കും.

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ക്ക് തുലാം രാശിയില്‍ നിന്ന് വൃശ്ചികം രാശിയിലേക്കുള്ള ചന്ദ്രന്റെ പ്രവേശനം അനുകൂലമായിരിക്കും. ഉദ്യോഗക്കയറ്റത്തിനായുള്ള ശ്രമങ്ങള്‍ വിജയം കാണും. കരിയറില്‍ ഉയര്‍ച്ചയ്ക്കായി അപ്രതീക്ഷിതമായ ചില വലിയ അവസരങ്ങള്‍ വന്നുചേരും. വിദേശത്ത് ജോലിയോ ഉയര്‍ന്ന ശമ്പളത്തോടു കൂടിയ മറ്റ് അവസരങ്ങളോ ഇവരെ തേടിയെത്തിയേക്കാം. പുതിയ വരുമാന മാര്‍ഗങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ ഫലം കാണും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+