Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയോഗത്തിനായി ഒരുങ്ങിയിരുന്നോ; ഇനി അടിപൊളി സമയം, ഈ രാശിക്കാര്‍ക്ക് ഇരട്ടി സന്തോഷം

ജ്യോതിഷത്തില്‍ ചന്ദ്രന്റെ സ്ഥാനത്തിന് വലിയ പ്രധാന്യമാണുള്ളത്. വേദഗ്രന്ഥങ്ങളിലും ചന്ദ്രന് ഒരുപാട് പ്രധാന്യങ്ങളുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ചന്ദ്രന്റെ സ്വാധീനം വലിയ രീതിയില്‍ ചെലുത്തുന്നുണ്ട്. ചന്ദ്രന്റെ സ്വാധീനം കൊണ്ട് ഒരു വ്യക്തിയുടെ സ്വഭാവം ശാന്തവും സര്‍ഗാത്മകവുമാക്കുമെന്ന് പറയപ്പെടുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ അത് പ്രതികൂലമായി ബാധിക്കുകയാണെങ്കില്‍ ആ വ്യക്തിയുടെ ജീവിതത്തില്‍ അസ്വസ്ഥയാകാന്‍ അധികം സമയം വേണമെന്നില്ല.

അതുപോലെ തന്നെയാണ് ചന്ദ്രഗ്രഹണവും. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ചന്ദ്രഗ്രഹണം വലിയ രീതിയില്‍ സ്വാധീനം ചെലുത്തും. ചന്ദ്രന്റെ പ്രഭാവം നമുക്ക് അനുകൂലമായോ പ്രതികൂലമായോ ബാധിക്കും. ഇത് ചന്ദ്രഗ്രഹണത്തിന്റെ അവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. ഈ വര്‍ഷത്തെ ചന്ദ്രഗ്രഹണം മേയ് 5ന് ആണ് നടക്കുന്നത്. ഉച്ചയ്ക്ക് 1.34 ഓടു കൂടി ചന്ദ്രഗ്രഹണം സംഭവിക്കും.

astrology

ഈ സമത്ത് ചില രാശിക്കാരെ സംബന്ധിച്ച് വലിയ മാറ്റങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്. ചില രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ നല്‍കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂലമായ കാര്യങ്ങള്‍ സംഭവിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ സമയത്ത് നല്ല കാര്യങ്ങള്‍ സംഭവിക്കുകയെന്ന് നോക്കാം.

മിഥുനം: ഈ വര്‍ഷത്തെ ചന്ദ്രഗ്രഹണം മിഥുനം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അനുകൂലമായ കാര്യങ്ങള്‍ സംഭവിക്കും. പുതിയ ബിസ്‌നസ് ആരംഭിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. തൊഴില്‍ രംഗത്ത് വലിയ പുരോഗതിയുണ്ടാകും. ഈ സമയത്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം നടക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും. ബിസിനസില്‍ നിന്ന് ലാഭം പ്രതീക്ഷിക്കാം.

കര്‍ക്കിടകം: മേയ് 5ന് ആണ് ബുദ്ധ പൗര്‍ണമിയിലെ ചന്ദ്രഗ്രഹണം. ഈ സമയത്ത് കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും. കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുഭകരമായ കാര്യങ്ങള്‍ നടക്കും. കുടുംബ ജീവിതത്തില്‍ സന്തോഷമുണ്ടാകും. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. എല്ലാ കാര്യങ്ങളും വിചാരിച്ചത് പോലെ തന്നെ നടക്കും.

ചിങ്ങം രാശിക്കാരെ സംബന്ധിച്ചും ചന്ദ്രഗ്രഹണം ഏറ്റവും ശുഭകരമായ സമയമാണ്. ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് വലിയ ലാഭം പ്രതീക്ഷിക്കാം. പ്രതീക്ഷിച്ച കാര്യങ്ങള്‍ നടക്കും. നിങ്ങളുടെ സ്വപ്‌നങ്ങള്‍ എല്ലാം നടക്കാനുള്ള അവസരം ഉണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വന്നുചേരും. എന്നാല്‍ ചില സാഹചര്യത്തില്‍ അനിഷ്ടസംഭവങ്ങള്‍ക്ക് കാരണമാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ ഒന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.

കന്നി രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാനുള്ള അവസരമുണ്ടാക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കാനുളള അവസരമുണ്ടാക്കും. നിക്ഷേപത്തിലൂടെ ലാഭം നേടിയെടുക്കാന്‍ സാധിക്കും. പുതിയ നിക്ഷേപം നടത്തുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണിത്.

ധനു രാശിക്കാരെ സംബന്ധിച്ച് ചന്ദ്രഗ്രഹണം ഏറ്റവും ശുഭകരമായ സമയമാണ്. വലിയ നേട്ടങ്ങള്‍ ഈ സമയത്ത് സ്വന്തമാക്കും. ബന്ധങ്ങള്‍ ദൃഢതയോടെ നിലനിര്‍ത്താന്‍ സഹായിക്കും. ബന്ധങ്ങള്‍ ഏറ്റവും മികച്ചതാകും. കുടുംബത്തോടൊപ്പം സന്തോഷപൂര്‍ണമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ ഈ സമയത്ത് സാധിക്കും. ചുരുക്കി പറഞ്ഞാല്‍ ഈ രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണം ഏറ്റവും നല്ല സമയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+