ഭാഗ്യം തിളങ്ങാന്‍ പോകുന്നു, ആസ്തി കുമിഞ്ഞുകൂടും; ഇനി നാല് ദിവസം കൂടി, ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ദോഷകരമായിരിക്കും.
ഗ്രഹസംക്രമണം പോലെ തന്നെ ഗ്രഹണങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേര്‍രേഖയില്‍ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഈ വര്‍ഷത്തെ ചന്ദ്രഗ്രഹണം മാര്‍ച്ച്-25-നാണ്. ചന്ദ്രഗ്രഹണം എല്ലാവരുടേയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഇത് ഏറെ പ്രയോജനപ്രദമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് വിപരീതഫലമായിരിക്കും സമ്മാനിക്കുക.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ഇവര്‍ പുതിയ വീട്, സ്ഥലം, വാഹനം എന്നിവ വാങ്ങാന്‍ സാധ്യത കാണുന്നു. ലക്ഷ്മീ ദേവിയുടെ ഐശ്വര്യം ഇവര്‍ക്കൊപ്പം എപ്പോഴും ഉണ്ടാകും. അതിനാല്‍ തന്നെ കുടുംബാംഗങ്ങള്‍ക്ക് വലിയ ഐശ്വര്യവും സമൃദ്ധിയും ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
കന്നി
കന്നി രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണം അനുകൂലമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടങ്ങള്‍ തേടിയെത്തും. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് വേഗത കൈവരിക്കും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണം ശുഭകരമായിരിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലമാകും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിജയിക്കാനാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണം നിരവധി ഗുണങ്ങള്‍ സമ്മാനിക്കും. വിദേശത്ത് ഏറെ ആഗ്രഹിച്ച ജോലി സ്വന്തമാക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ വരുമാനം സ്വന്തമാക്കാന്‍ സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം കൊയ്യാം. ഏറെ നാളായി വിവാഹം നോക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. മികച്ച വരുമാനമുള്ള പാര്‍ട്ട് ടൈം ജോലി ലഭിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണം അനുകൂലമായിരിക്കും. വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ കുടുംബത്തില്‍ നടക്കും. മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം കരസ്ഥമാക്കാനാകും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ജീവിതത്തില്‍ ഉടനീളം ഉണ്ടാവും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബാംഗങ്ങള്‍ക്കൊപ്പം ഏറെ നേരെ ചെലവഴിക്കാനാകും.












Click it and Unblock the Notifications