കൈ നിറയെ പണം, പ്രൊമോഷനും ശമ്പള വര്‍ധനയും ഉറപ്പ്; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്കും അവയുടെ സ്ഥാനത്തിനും വലിയ സ്വാധീനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം വിപരീത ഫലം നല്‍കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് അനുകൂല ഫലമായിരിക്കും ഇത് സമ്മാനിക്കുക.
ജ്യോതിഷത്തില്‍ ചന്ദ്രനും ചൊവ്വയും വലിയ സവിശേഷതകളുള്ള ഗ്രഹങ്ങളാണ്. ഒന്നോ അതിലധികമോ ഗ്രഹങ്ങള്‍ ചന്ദ്രനുമായി ചേരുന്നത് ശുഭകരമാണ് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. സെപ്റ്റംബര്‍ 15 ന് ചന്ദ്രന്‍ കന്നിരാശിയില്‍ പ്രവേശിച്ചിരുന്നു. ചൊവ്വയാകട്ടെ നേരത്തെ തന്നെ കന്നി രാശിയില്‍ ആണ് സഞ്ചരിക്കുന്നത്. കന്നി രാശിയിലെ ചന്ദ്രന്റേയും ചൊവ്വയുടേയും സംയോഗം ഒരു രാജയോഗത്തിന് കാരണമായിരിക്കുകയാണ്.

ചന്ദ്രമംഗള യോഗം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ചന്ദ്ര മംഗള യോഗത്തിന്റെ ശുഭഫലങ്ങള്‍ ലഭിക്കുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.
മേടം
കന്നി രാശിയിലെ ചൊവ്വ-ചന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ചന്ദ്ര മംഗള യോഗം മേടം രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. നിയമപരമായ കാര്യങ്ങളില്‍ വിജയം ഈ രാശിക്കാര്‍ക്കൊപ്പമായിരിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ജോലികള്‍ ആത്മവിശ്വാസത്തോടെ പൂര്‍ത്തിയാക്കാനാകും. ഏത് കാര്യത്തിനും കുടുംബത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും. പുതിയ ബിസിനസ് ആരംഭിക്കാം.
മിഥുനം
കന്നി രാശിയിലെ ചൊവ്വ-ചന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ചന്ദ്ര മംഗള യോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. കന്നി രാശിയില്‍ നാലാം ഭാവത്തിലാണ് ചൊവ്വ സ്ഥിതി ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ വസ്തുവും പണവും വാഹനവും വാങ്ങാനുള്ള യോഗം ഇവരില്‍ സംജാതമാകും. ബിസിനസില്‍ വലിയ നേട്ടം കൊയ്യാന്‍ സാധിക്കും. കുടുംബത്തോടൊപ്പം ഒരു യാത്ര പോകാന്‍ സാധ്യത കാണുന്നു.
കര്‍ക്കടകം
കന്നി രാശിയിലെ ചൊവ്വ-ചന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ചന്ദ്ര മംഗള യോഗം കര്‍ക്കടകം രാശിക്കാര്‍ക്കും ഗുണപരമായിരിക്കും. ഇക്കാലയളവില്‍ ആത്മവിശ്വാസം വര്‍ധിക്കും പല ജോലികളിലും വിജയം നേടാന്‍ സാധിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അനുകൂല സമയം. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവുമുണ്ടാകും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും.












Click it and Unblock the Notifications