പലവഴിക്ക് പണം കൈയിലെത്തും... ഈ രാശിക്കാരുടെ ഭാഗ്യരേഖ തെളിഞ്ഞു, നിങ്ങളുമുണ്ടോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളെല്ലാം നിശ്ചിത ഇടവേളകളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ഗ്രഹ സംക്രമണം എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്.
ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും എന്നാണ് ജ്യോതിശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്നും ജ്യോതിഷത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.

ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
കോടാനുകോടി നക്ഷത്രങ്ങളുണ്ടെങ്കിലും 27 നക്ഷത്രങ്ങളെയാണ് ജ്യോതിഷത്തില്‍ കണക്കാക്കിയിരിക്കുന്നത്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് വ്യാഴവും ചന്ദ്രനും. ഗ്രഹങ്ങളുടെ ഗുരുവായ വ്യാഴത്തെ ദേവഗുരു ബൃഹസ്പതിയോടാണ് ഉപമിക്കുന്നത്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കാന്‍ വ്യാഴത്തിന് ഒരു വര്‍ഷത്തെ സമയം ആവശ്യമാണ്. 12 വര്‍ഷത്തെ സമയമെടുത്താണ് വ്യാഴം ഒരു രാശിചക്രം പൂര്‍ത്തിയാക്കുക. ഇതിനെയാണ് ഒരു വ്യാഴവട്ടക്കാലം എന്ന് പറയുന്നത്.
നിഴല്‍ ഗ്രഹമായ ചന്ദ്രനാകട്ടെ ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമെ നില്‍ക്കൂ. ഏപ്രില്‍ 14 ചൊവ്വാഴ്ച വൈകുന്നേരം 4:05 ന് ചന്ദ്രന്‍ പൂരുരുട്ടാതി നക്ഷത്രത്തില്‍ പ്രവേശിച്ചിരുന്നു. പൂരുരുട്ടാതി വ്യാഴത്തിന്റെ നക്ഷത്രമാണ്. ഏപ്രില്‍ 15 ഉച്ചകഴിഞ്ഞ് 3:22 വരെ ചന്ദ്രന്‍ പൂരുരുട്ടാതി നക്ഷത്രത്തിലുണ്ടായിരുന്നു. അതിന് ശേഷം ഉത്രട്ടാതി നക്ഷത്രത്തിലേക്ക് മാറി. വ്യാഴത്തിന്റെ നക്ഷത്രമായ പൂരൂരുട്ടാതിയിലേക്കുള്ള ചന്ദ്രന്റെ സംക്രമണത്തിന്റെ സ്വാധീനം അല്‍പനാള്‍ കൂടി നിലനില്‍ക്കും.
ചന്ദ്രന്റെ നക്ഷത്ര പരിവര്‍ത്തനം എല്ലാ രാശിക്കാരേയും നക്ഷത്രക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്ക്, എന്തൊക്കെ നേട്ടങ്ങളാണ് ഇതുമൂലം ലഭിക്കാന്‍ പോകുന്നതെന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ചന്ദ്രന്റെ നക്ഷത്ര പരിവര്‍ത്തനം ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്കുള്ള ട്രാന്‍സ്ഫറും നടക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ പദ്ധതികളില്‍ ഏര്‍പ്പെടാന്‍ ഇത് നല്ല സമയമാണ് എന്ന് കാണുന്നു.
കര്‍ക്കിടകം
ചന്ദ്രന്റെ നക്ഷത്ര പരിവര്‍ത്തനം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വര്‍ണം പോലുള്ള വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. എന്ത് കാര്യം ചെയ്താലും ഭാഗ്യദേവതയുടെ അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ അനുകൂല വിധിയുണ്ടാകും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും.












Click it and Unblock the Notifications