Get Updates
Get notified of breaking news, exclusive insights, and must-see stories!

അളവറ്റ ധനം കൈയിലേക്ക്! ചന്ദ്രസംക്രമണത്തില്‍ ഈ രാശിക്കാര്‍ക്ക് ഇന്ന് മുതല്‍ നല്ലകാലം

ജ്യോതിഷത്തില്‍ ചന്ദ്രന്റെ രാശിമാറ്റം വളരെ നിര്‍ണായകമായ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. നവഗ്രഹങ്ങളില്‍ ഒന്നായ ചന്ദ്രന്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണ്. ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമാണ് ചന്ദ്രന്‍ തങ്ങാറുള്ളത്. മനസിന്റെയും വികാരങ്ങളുടെയും പ്രതീകമായ ചന്ദ്രന്‍ അനുകൂല ഭാവങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ വ്യക്തികളില്‍ പോസിറ്റീവ് ചിന്തകളും നിര്‍ഭയത്വവും വര്‍ധിക്കും.

ഇന്ത്യയ്ക്ക് സ്വര്‍ണക്ഷാമമോ? സ്വര്‍ണ ഇറക്കുമതി ഏകദേശം 70 ശതമാനം കുറഞ്ഞെന്ന് കേന്ദ്രം
ഇന്ത്യയ്ക്ക് സ്വര്‍ണക്ഷാമമോ? സ്വര്‍ണ ഇറക്കുമതി ഏകദേശം 70 ശതമാനം കുറഞ്ഞെന്ന് കേന്ദ്രം

നിലവില്‍ കര്‍ക്കടകം രാശിയിലാണ് ചന്ദ്രന്‍ വിരാജിക്കുന്നത്. ഇന്ന് രാവിലെ ചന്ദ്രന്‍ തന്റെ സ്വന്തം രാശിയായ കര്‍ക്കിടകത്തില്‍ നിന്ന് സുഹൃദ് രാശിയായ ചിങ്ങത്തിലേക്ക് പ്രവേശിക്കുകയാണ്. ചന്ദ്ര സംക്രമണം എന്നാണ് ഇതിനെ പറയുന്നത്. രാവിലെ 10:07-ന് സംഭവിക്കുന്ന ഈ ചന്ദ്രസംക്രമണം പല രാശിക്കാരുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.

Chandra Transit 2026

പ്രത്യേകിച്ച് നാല് രാശിക്കാര്‍ക്ക് ഈ സമയത്ത് വന്‍ സാമ്പത്തിക നേട്ടങ്ങളും തൊഴില്‍ പുരോഗതിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ ജ്യോതിഷ കണക്കുകൂട്ടലുകള്‍ വ്യക്തമാക്കുന്നത്. ചിങ്ങം രാശിയിലെ ചന്ദ്രന്റെ സാന്നിധ്യം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യാനുഭവങ്ങള്‍ സമ്മാനിക്കാന്‍ പോകുന്നത് എന്നും അത് എന്തെല്ലാമാണ് എന്നും നോക്കാം.

മേടം

കര്‍ക്കിടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്കുള്ള ചന്ദ്രന്റെ മാറ്റം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ അഞ്ചാം ഭാവത്തിലൂടെയാണ് ചന്ദ്രന്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്. അതിനാല്‍ തന്നെ ഈ രാശിക്കാരുടെ പ്രണയബന്ധം വിവാഹ ജീവിതത്തില്‍ കലാശിക്കും. സന്തുഷ്ടകരമായ ദാമ്പത്യ ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. കലാ കായിക മത്സരങ്ങളില്‍ മികച്ച വിജയം നിങ്ങളെ തേടിയെത്തും.

വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലയളവില്‍ പഠനത്തില്‍ മികച്ച പുരോഗതി കൈവരിക്കാന്‍ സാധിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. പുതിയ ജോലിക്ക് വേണ്ടി കാലങ്ങളായി ശ്രമിക്കുന്നവര്‍ക്ക് കഠിനാധ്വാനത്തിന് ഫലം ലഭിക്കും.

പെട്രോളിന് കൂട്ടിയ 8 രൂപ ഉടന്‍ കുറയ്ക്കും? ക്രൂഡ് ഓയില്‍ 3 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍!
പെട്രോളിന് കൂട്ടിയ 8 രൂപ ഉടന്‍ കുറയ്ക്കും? ക്രൂഡ് ഓയില്‍ 3 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍!

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് കര്‍ക്കിടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്കുള്ള ചന്ദ്രന്റെ മാറ്റം ഗുണം ചെയ്യും. കര്‍ക്കിടകം രാശിയുടെ അധിപനാണ് ചന്ദ്രന്‍. സ്വന്തം രാശി വിട്ട് ധനത്തിന്റെയും സംസാരത്തിന്റെയും ഭാവത്തിലേക്കാണ് ചന്ദ്രന്റെ ഇപ്പോഴത്തെ സംക്രമണം നടക്കുന്നത്. ഈ മാറ്റം ഈ രാശിക്കാരുടെ സാമ്പത്തിക അടിത്തറ ശക്തമാക്കാന്‍ സഹായിക്കും. പലവഴിക്ക് പണം കൈയിലെത്തും.

ചിങ്ങം

കര്‍ക്കിടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്കുള്ള ചന്ദ്രന്റെ മാറ്റം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. മുന്‍കാലങ്ങളില്‍ നിങ്ങളെ അലട്ടിയിരുന്ന മാനസിക സമ്മര്‍ദ്ദങ്ങളും അനാവശ്യ ആശങ്കകളും ഒഴിഞ്ഞുപോകും. തൊഴില്‍ രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും.

കൊച്ചിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി വേണോ? അരലക്ഷത്തിന് മുകളില്‍ ശമ്പളം വാങ്ങാം
കൊച്ചിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി വേണോ? അരലക്ഷത്തിന് മുകളില്‍ ശമ്പളം വാങ്ങാം

പുതിയ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം അനുകൂലമാണ് എന്ന് കാണുന്നു. കുടുംബജീവിതത്തില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. ദാമ്പത്യ ജീവിതത്തില്‍ സമാധാനവും സന്തോഷവും കൈവരുന്നതിനൊപ്പം നിങ്ങളുടെ ആരോഗ്യസ്ഥിതിയും ഏറെ മെച്ചപ്പെടും.

തുലാം

തുലാം രാശിക്കാര്‍ക്ക് കര്‍ക്കിടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്കുള്ള ചന്ദ്രന്റെ മാറ്റം അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ പതിനൊന്നാം ഭാവത്തിലേക്കാണ് ചന്ദ്രന്‍ സംക്രമിക്കുന്നത്. ജ്യോതിഷ പ്രകാരം പതിനൊന്നാം ഭാവം എന്നത് ലാഭത്തിന്റെയും ആഗ്രഹ പൂര്‍ത്തീകരണത്തിന്റെയും സ്ഥാനമാണ്. അതുകൊണ്ടുതന്നെ ചന്ദ്രന്റെ ഈ മാറ്റം വഴി നിങ്ങളുടെ വ്യവസായത്തിലും ബിസിനസ്സിലും വന്‍ പുരോഗതി ദൃശ്യമാകും.

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതോടെ പഴയ കടങ്ങള്‍ വീട്ടാന്‍ സാധിക്കും. പുതിയ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കാനാകും. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉന്നത വിദ്യാഭ്യാസത്തിനോ മികച്ച തൊഴിലിനോ ആയി വിദേശയാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്കും തങ്ങളുടെ ദീര്‍ഘകാല സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+