Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംപര്‍ സമ്മാനം ഉറപ്പ്! ഇന്ന് ഉച്ചയ്ക്ക് ശേഷം രാജയോഗം... ഈ രാശിക്കാരുടെ തലവര തെളിയാന്‍ പോകുന്നു

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവായണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

നെടുമ്പാശ്ശേരി റെയിൽവേ സ്‌റ്റേഷൻ നിർമ്മാണം ആരംഭിച്ചു; ഒരു വർഷത്തിനകം പൂർത്തിയാക്കാൻ നിർദ്ദേശം
നെടുമ്പാശ്ശേരി റെയിൽവേ സ്‌റ്റേഷൻ നിർമ്മാണം ആരംഭിച്ചു; ഒരു വർഷത്തിനകം പൂർത്തിയാക്കാൻ നിർദ്ദേശം

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളും അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളും ഉണ്ട്.

Chandra Transit In Makam

എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശികളിലേക്കും നക്ഷത്രങ്ങളിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഇത്തരം സഞ്ചാര മാറ്റത്തെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എനന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായിരിക്കും.

ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചന്ദ്രന്‍. മനസ്, ആത്മാവ് എന്നിവയുടെ പ്രതീകമായ ചന്ദ്രന്‍ ഓരോ രണ്ടര ദിവസം കൂടുമ്പോഴും രാശി മാറും. അതിനാല്‍ തന്നെ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണ് ചന്ദ്രന്‍. ജാതകത്തില്‍ ചന്ദ്രന്‍ ശക്തനായാല്‍ മനക്കരുത്ത്, സമാധാനം, നല്ല ആരോഗ്യം, ജനപ്രീതി എന്നിവ ഉണ്ടാകും. രാശി മാറ്റം പോലെ ചന്ദ്രന്റെ നക്ഷത്ര മാറ്റവും ഏറെ പ്രധാനപ്പെട്ടതാണ്.

ഖത്തറും ചൈനയും തമ്മിൽ നിർണായക ചർച്ച; വിഷയം ഹോർമുസ് കടലിടുക്ക്, യുഎസിനെ കൈവിടുന്നോ?
ഖത്തറും ചൈനയും തമ്മിൽ നിർണായക ചർച്ച; വിഷയം ഹോർമുസ് കടലിടുക്ക്, യുഎസിനെ കൈവിടുന്നോ?

നിലവില്‍ ആയില്യം നക്ഷത്രത്തിലുള്ള ചന്ദ്രന്‍ ഇന്ന് ഉച്ചയ്ക്ക് 3:14 ന് ശേഷം മകം നക്ഷത്രത്തിലേക്ക് മാറും. ബുധന്റെ ആധിപത്യമുള്ള ബുധനാഴ്ച ദിവസമാണ് എന്നതിനാലും ആയില്യം നക്ഷത്രത്തിന്റെ അധിപന്‍ ബുധനാണ് എന്നതിനാലും ചന്ദ്രന്റെ ഈ നക്ഷത്ര മാറ്റം സവിശേഷമാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ചന്ദ്രന്റെ നക്ഷത്ര മാറ്റം ഗുണകരമായി തീരുക എന്ന് നോക്കാം...

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ചന്ദ്രന്റെ മകം നക്ഷത്രത്തിലേക്കുള്ള പ്രവേശനം ഗുണം ചെയ്യും. പലവഴിക്ക് പണം കൈയിലെത്തും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്രകള്‍ നടത്തേണ്ടി വന്നേക്കാം. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. അതുവഴി സാമ്പത്തികമായി വലിയ നിലയിലെത്താനാകും. കുടുംബസ്വത്ത് ഭാഗം വെക്കുമ്പോള്‍ നിങ്ങള്‍ക്ക് തറവാട്ട് വീടും സ്ഥലവും ലഭിക്കാനുള്ള സാധ്യത കാണുന്നു.

ബിഗ് ബോസിൽ രണ്ടാം ദിനം തന്നെ വമ്പൻ ട്വിസ്‌റ്റ്; ഗായത്രി സുരേഷ് പുറത്ത്, റിനി അകത്തും, ഞെട്ടി ആരാധകർ
ബിഗ് ബോസിൽ രണ്ടാം ദിനം തന്നെ വമ്പൻ ട്വിസ്‌റ്റ്; ഗായത്രി സുരേഷ് പുറത്ത്, റിനി അകത്തും, ഞെട്ടി ആരാധകർ

തുലാം

ചന്ദ്രന്റെ മകം നക്ഷത്രത്തിലേക്കുള്ള പ്രവേശനം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. അതിനാല്‍ തന്നെ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. ലോട്ടറിയില്‍ ബംപര്‍ സമ്മാനം വരെ ലഭിക്കാനുള്ള സാധ്യതയുണ്ട്. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ മികച്ച അവസരം വന്നെത്തും.

ധനു

ചന്ദ്രന്റെ മകം നക്ഷത്രത്തിലേക്കുള്ള പ്രവേശനം ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറാനാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും സ്‌നേഹവും വര്‍ധിക്കാന്‍ സാധ്യത കാണുന്നു. പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. സന്തുഷ്ടകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+