ഇന്ന് മുതല്‍ ഈ രാശിക്കാരുടെ നല്ലകാലം തുടങ്ങി... സമ്പത്ത് കുമിഞ്ഞുകൂടും!
ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവ ജ്യോതിഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളാണ്. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളെല്ലാം തന്നെ കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.
ഈ പ്രക്രിയയെ ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത് സംക്രമണം എന്നാണ്. ഗ്രഹ സംക്രമണം പ്രപഞ്ചത്തിലാകെ സ്വാധീനം ചെലുത്തും. വ്യക്തികളുടെ ജീവിതത്തേയും ഇത് ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് പ്രതികൂലമായിരിക്കും.

ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചന്ദ്രന്‍.
മനസ്, ആത്മാവ് എന്നിവയുടെ പ്രതീകമായ ചന്ദ്രന്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണ്. ഓരോ രാശിയിലും വെറും രണ്ടര ദിവസം മാത്രമാണ് ചന്ദ്രന്‍ തങ്ങാറുള്ളത്. ഇതുവരെ ഉത്രാടം നക്ഷത്രത്തിലായിരുന്ന ചന്ദ്രന്‍ ഇന്ന് രാവിലെ 07:06 ന് തിരുവോണം നക്ഷത്രത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇന്ന് രാത്രി 09:43 വരെ ഏകാദശി തിഥിയും അതിനുശേഷം ദ്വാദശിയുമാണ്.
ഇതിനൊപ്പമുള്ള ചന്ദ്രന്റെ സംക്രമണം സവിശേഷമായ സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് തിരുവോണം നക്ഷത്രത്തിലേക്കുള്ള ചന്ദ്രന്റെ സഞ്ചാരം അനുഗ്രഹമായിരിക്കുക എന്നും എന്തെല്ലാം നേട്ടങ്ങളാണ് ഇവരെ കാത്തിരിക്കുന്നത് എന്നും നമുക്കൊന്ന് നോക്കാം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ചന്ദ്രന്റെ തിരുവോണം നക്ഷത്രത്തിലേക്കുള്ള പ്രവേശനം ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി ആഗ്രഹിക്കുന്ന സ്വന്തം നാട്ടിലേക്കുള്ള ട്രാന്‍സ്ഫറിനും വഴിയൊരുങ്ങും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമുണ്ടായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്.
മേടം
ചന്ദ്രന്റെ തിരുവോണം നക്ഷത്രത്തിലേക്കുള്ള പ്രവേശനം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടുന്നതോടെ സാമ്പത്തികമായി നിങ്ങള്‍ക്കും കുടുംബത്തിനും സ്ഥിരത നേടാനാകും. ഏത് കാര്യം ചെയ്യുമ്പോഴും സുഹൃത്തുക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും പിന്തുണയുണ്ടാകും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു.
കര്‍ക്കടകം
ചന്ദ്രന്റെ തിരുവോണം നക്ഷത്രത്തിലേക്കുള്ള പ്രവേശനം കര്‍ക്കടകം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളിലൂടെ വലിയൊരു തുക കൈയിലെത്തും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളും തടസങ്ങളുമില്ലാതെ നിങ്ങളുടെ പേരിലാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബാംഗങ്ങള്‍ക്കിടയിലെ ചെറിയ പിണക്കങ്ങള്‍ മാറി വീണ്ടും ഒന്നിക്കും. കൃഷി, വ്യാപാരം എന്നീ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം കൊയ്യാനാകും.


Click it and Unblock the Notifications
