അളവറ്റ പൊന്നും പണവും കൈയിലേക്ക്.. ഇതാണോ നിങ്ങളുടെ രാശി? ഇനി നല്ലകാലം

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റം നടത്തുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. സംക്രമണം എന്നാണ് ഈ മാറ്റത്തെ ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. ഇത് എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

Chandra Transit

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചന്ദ്രന്‍. മനസിന്റെയും വികാരങ്ങളുടെയും ആത്മാവിന്റേയും കാരകന്‍ എന്നാണ് ചന്ദ്രനെ വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ രാജാവായ സൂര്യന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട ഗ്രഹമായി ജ്യോതിഷത്തില്‍ ചന്ദ്രനെ കണക്കാക്കുന്നു. ജനനസമയത്ത് ചന്ദ്രന്‍ നില്‍ക്കുന്ന രാശിയാണ് ഒരാളുടെ ജന്മരാശിയോ കൂറോ ആയി കണക്കാക്കുന്നത്.

നവഗ്രഹങ്ങളില്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണ് ചന്ദ്രന്‍. ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമാണ് ചന്ദ്രന്‍ തങ്ങാറുള്ളത്. അതുകൊണ്ട് തന്നെ ചന്ദ്ര സംക്രമണം ഒരാഴ്ചയില്‍ തന്നെ രണ്ടിലേറെ തവണ സംഭവിക്കാറുണ്ട്. ഇന്നലെ മുതല്‍ മീനം രാശിയില്‍ ആണ് ചന്ദ്രന്റെ സഞ്ചാരം. ശനിയാഴ്ച പുലര്‍ച്ചെ 05:34-നാണ് ചന്ദ്രന്‍ മീനം രാശിയിലേക്ക് എത്തിയത്. ഇനി നാളെ വരെ ചന്ദ്രന്‍ ഈ രാശിയില്‍ തന്നെ നിലയുറുപ്പിക്കും.

ജ്യോതിഷ പ്രകാരം ഇതിന് ഏറെ സവിശേഷതകളുണ്ട്. എല്ലാ രാശിക്കാരേയും നക്ഷത്രക്കാരേയും ഈ സംക്രമണം ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ഈ രാശിക്കാര്‍ എന്ന് നോക്കാം..

തുലാം

തുലാം രാശിക്കാര്‍ക്ക് ചന്ദ്രന്റെ മീനം രാശിയിലേക്കുള്ള പ്രവേശനം ഏറെ ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി പരിശ്രമിക്കുന്ന സ്വന്തം നാട്ടിലേക്കുള്ള ട്രാന്‍സ്ഫറിന് അധികം വൈകാതെ തന്നെ ഫലമുണ്ടാകും. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുന്നവര്‍ക്കും അനുകൂല വാര്‍ത്ത കേള്‍ക്കാനാകും.

വൃശ്ചികം

ചന്ദ്രന്റെ മീനം രാശിയിലേക്കുള്ള പ്രവേശനം വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. ആസ്തിയില്‍ വലിയ വര്‍ധനവാണ് സംഭവിക്കാന്‍ പോകുന്നത്. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടന്നേക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വീട്ടുകാര്‍ക്കിടയില്‍ ഐക്യവും സഹകരണവും വര്‍ധിക്കും.

മകരം

മകരം രാശിക്കാര്‍ക്ക് ചന്ദ്രന്റെ മീനം രാശിയിലേക്കുള്ള പ്രവേശനം ഗുണകരമായിരിക്കും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാനാകും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം നേടാനാകും. മുന്‍കാല നിക്ഷേപങ്ങളിലൂടെ അപ്രതീക്ഷിതമായി വലിയൊരു തുക നിങ്ങളുടെ കൈയിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma