ചന്ദ്രയാന്‍-3: ദൗത്യം പരാജയപ്പെടുമോ..? 'ഒരു സസ്‌പെന്‍സിന് കാത്തിരിക്കൂ'; ജ്യോതിഷിയുടെ പ്രവചനം വൈറല്‍
ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗിന് ഇനി 24 മണിക്കൂര്‍ മാത്രമാണ് അവശേഷിക്കുന്നത്. ബുധനാഴ്ച വൈകീട്ട് 6.04 നാണ് ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. റഷ്യയുടെ ലൂണ-25 തകര്‍ന്ന് വീണ സാഹചര്യത്തില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍-3 ലാണ് ലോകത്തിന്റെ പ്രതീക്ഷ മുഴുവന്‍. സാഹചര്യങ്ങളെല്ലാം അനുകൂലമായി വന്നാല്‍ നാളെ തന്നെ സോഫ്റ്റ് ലാന്‍ഡിംഗ് പ്രതീക്ഷിക്കാം.
എന്നാല്‍ ഏതെങ്കിലും പ്രതികൂല സാഹചര്യം നേരിടുകയാണെങ്കില്‍ ആഗസ്റ്റ് 27 നായിരിക്കും സോഫ്റ്റ് ലാന്‍ഡിംഗ് എന്നും ഐഎസ്ആര്‍ഒ അറിയിച്ചിട്ടുണ്ട്. അതേസമയം ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗുമായി ബന്ധപ്പെട്ട് ഒരു ജ്യോതിഷി നടത്തിയ പ്രവചനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സുബിര്‍ പാല്‍ എന്ന ജ്യോതിഷിയാണ് ചന്ദ്രയാന്‍-3 മായി ബന്ധപ്പെട്ട് പ്രവചനം നടത്തിയിരിക്കുന്നത്.

ചന്ദ്രയാന്‍ -3 ന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനാകുമോ എന്നത് ജ്യോതിഷ വീക്ഷണ കോണില്‍ നിന്ന് പഠിക്കാനും ഗ്രഹങ്ങള്‍ സംഭവത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കാനും ശ്രമിക്കാം എന്ന് പറഞ്ഞ് കൊണ്ടാണ് സുബിര്‍ പാല്‍ തുടങ്ങുന്നത്. 2023 ജൂലൈ 14 ന് ഉച്ചക്ക് 2:35 നാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്.
ഇത് അനുസരിച്ചുള്ള ജാതകപ്രകാരം ഒന്നാം ഭാവത്തില്‍ കേതുവിനൊപ്പം തുലാ ലഗ്‌നവും അഞ്ചാം ഭാവത്തില്‍ ശനിയുമാണുള്ളത്. ഏഴാം ഭാവത്തില്‍ വ്യാഴവും രാഹുവും, 8-ാം ഭാവത്തില്‍ ചന്ദ്രന്‍, 9-ല്‍ സൂര്യന്‍, 10-ല്‍ ബുധന്‍, 11-ാം ഭാവത്തില്‍ ശുക്രന്‍, ചൊവ്വ എന്നിവയുമാണുള്ളത്. ചന്ദ്രന്‍ രോഹിണി നക്ഷത്രത്തില്‍ ഇടവം രാശിയില്‍ നില്‍ക്കുന്നു. ഇത് നിലവില്‍ ഭരിക്കുന്നത് മഹാദശ ചന്ദ്രനാണ്.
ഈ വിശകലനത്തില്‍ നിന്ന് ചന്ദ്രയാന്‍ -3 ന് ചന്ദ്രനിലെ സോഫ്റ്റ് ലാന്‍ഡിംഗിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ടാകുമെന്നും ചില അപ്രതീക്ഷ സംഭവഭങ്ങളുണ്ടാകുമെന്നും കാണുന്നു. എന്നാല്‍ ശാസ്ത്രജ്ഞ സംഘത്തിന്റെ ഗംഭീരമായ പ്രവര്‍ത്തനത്തിന് ശേഷം കാര്യങ്ങള്‍ നേര്‍വഴിക്കാകുമെന്നും പേടകത്തെ നിയന്ത്രണത്തിലേക്ക് തിരികെ കൊണ്ടുവന്ന് ഒരു വിജയകരമായ ദൗത്യമായി തീരും എന്നുമാണ് ഇദ്ദേഹം പ്രവചിക്കുന്നത്.
അതേസമയം ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചിട്ടുണ്ട്. പേടകത്തിന്റെ നിലവിലെ അവസ്ഥ ഐഎസ്ആര്‍ഒ വിശദമായി പരിശോധിച്ച് വരികയാണ്. നിലവിലെ അവസ്ഥയില്‍ ചന്ദ്രയാന്‍-3 നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തും എന്ന് പ്രകീക്ഷയിലാണ് ഐഎസ്ആര്‍ഒയും ലോകവും.












Click it and Unblock the Notifications