ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

ജന്മനക്ഷത്രമറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ സ്വഭാവമറിയാം: അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അഹങ്കാരി!

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  cmsvideo
   ജന്മനക്ഷത്രം നോക്കി സ്വഭാവം അറിയാം! | Oneindia Malayalam

   ഒരു കുഞ്ഞ് ജനിക്കുന്ന സമയം കണക്കിലെടുത്താണ് ജന്മനക്ഷത്രം കണക്കാക്കുന്നത്. ജാതമെഴുതുന്നതിനും പേരു വിളിക്കുന്നതിനും വിവാഹത്തിനും എന്നിങ്ങനെ ഹിന്ദു വിശ്വാസ പ്രകാരം ജനിച്ച സമയവും ജന്മ നക്ഷത്രവും ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. ജാതകവും ജനിച്ച സമയവും കണക്കാക്കി വ്യക്തികളുടെ സ്വഭാവം മനസ്സിലാക്കാനും സാധിക്കും.

   പൊട്ടിയ കണ്ണാടിയും ഓടാത്ത ക്ലോക്കും വീടിനുള്ളില്‍ വയ്ക്കരുത് കാരണം? സമ്പാദ്യത്തിന് മാര്‍ഗ്ഗങ്ങള്‍!

   ക്യാന്‍സറിനു കാരണം ബോസും 'വൈറ്റും'ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍: പുതിയ പഠനം പറയുന്നത് ഇങ്ങനെ... ആഹാരത്തിലെ വില്ലന്മാര്‍ ഇവര്‍!!

   അശ്വതി

   അശ്വതി


   അശ്വതി നക്ഷത്രത്തില്‍ ജനിച്ച പെണ്‍കുട്ടികള്‍ സ്വതവേ അഹങ്കാരികളായിരിക്കും. സ്വതവേ സൗന്ദര്യം കൂടുതലുള്ള ഇവര്‍ ദൈവത്തിന്‍റെ അനുഗ്രഹമുള്ളവരാണ്.

    ഭരണി

   ഭരണി

   ചാഞ്ചല്യമുള്ള മനസ്സിനുടമകളാണ് ഈ നക്ഷത്രത്തില്‍ ജനിച്ച പെണ്‍കുട്ടികള്‍. സ്വയം പുകഴ്ത്തുന്ന സ്വഭാവം ഉണ്ടായിരിക്കും. അതേ സമയം മാതാപിതാക്കളെ ശ്രദ്ധിക്കുന്ന കാര്യത്തില്‍ ഇവര്‍ മുന്‍പന്തിയിലായിരിക്കും.

    കാര്‍ത്തിക

   കാര്‍ത്തിക

   എല്ലാത്തരത്തിലുമുള്ള സുഖ സൗകര്യങ്ങളും അനുഭവിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് കാര്‍ത്തിക നക്ഷത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍. ആത്മാഭിമാനികളാണ് ഇവരെങ്കിലും ബന്ധുക്കളുമായും സുഹൃത്തൃക്കളുമായും തര്‍ക്കിക്കുകയും വഴക്കുകൂടുകയും ചെയ്യുന്ന സ്വഭാവക്കാരാണ്.

    രോഹിണി

   രോഹിണി


   രോഹിണി നക്ഷത്രത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ വിശ്വസ്തരും ദൈവഭയമുള്ളവരുമാണ്. സുന്ദരികളായ ഈ നക്ഷത്രക്കാര്‍ രക്ഷിതാക്കളോടും മുതിര്‍ന്നവരോടും സ്നേഹം സൂക്ഷിക്കുന്നവരുമാണ്. പൊതുവേ സുന്ദരികളായ രോഹിണി നക്ഷത്രത്തില്‍ ജനിക്കുന്ന കുട്ടികള്‍ സമ്പാദ്യശീലമുള്ളവരായിരിക്കും.

    മകയിരം

   മകയിരം

   സ്വന്തം വീട്ടിലെന്ന പോലെ ഭര്‍തൃഗൃഹത്തിലും സല്‍സ്വഭാവികളെന്ന് പേരെടുക്കുന്നവരാണ് മകയിരം നക്ഷത്രത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍. ആചാര അനുഷ്ഠാനങ്ങള്‍ കൃത്യമായി പാലിക്കാന്‍ ഇഷ്ടപ്പെടുന്ന ഈ നക്ഷത്രക്കാര്‍ക്ക് എല്ലാ വിഷയങ്ങളിലും ആഴത്തിലുള്ള അറിവ് ഉണ്ടായിരിക്കും.

    തിരുവാതിര

   തിരുവാതിര

   ചാഞ്ചല്യമുള്ള മനസ്സുള്ളവരാണ് തിരുവാതിര നക്ഷത്രത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍. എല്ലാക്കാര്യങ്ങളിലും ബുദ്ധിസാമര്‍ത്ഥ്യം പ്രകടിപ്പിക്കുന്ന ഈ നാളുകാര്‍ രോഗപീഡ‍യുള്ളവരായിരിക്കും.

    പുണര്‍തം

   പുണര്‍തം


   മുതിര്‍ന്നവരെ അളവറ്റ് ബഹുമാനിക്കുന്ന പുണര്‍തം നക്ഷത്രത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ ഭര്‍ത്താവിനോട് അടുപ്പവും ബഹുമാനവും സൂക്ഷിക്കുന്നവരാണ്. ദാനദര്‍മശീലമുള്ള ഈ നക്ഷത്രക്കാര്‍ സകലസുഖലോലുപതകളിലും ജീവിക്കാന്‍ വിധിക്കപ്പെട്ടവരുമാണ്.

    പൂയം ‌

   പൂയം ‌


   സഹോദരങ്ങളോട് സ്നേഹമുള്ളവരായിരിക്കും പൂയം നക്ഷത്രത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍. എല്ലാകാര്യങ്ങളും ബുദ്ധിപരമായി കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ഈ നക്ഷത്രക്കാര്‍ മാതാപിതാക്കളെ അനുസരിക്കുന്നവരുമായിരിക്കും. ജീവിത സൗഭാഗ്യങ്ങള്‍ ഈ നാളുകാരെ തേടിവരികയും ചെയ്യും.

    ആയിലം

   ആയിലം


   ക്ഷിപ്ര കോപികളായിരിക്കും ആയില്യം നക്ഷത്രത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍. സാമര്‍ത്ഥ്യമുള്ള ഈ നക്ഷത്രക്കാര്‍ ബന്ധുക്കളോട് വളരെ അടുപ്പം സൂക്ഷിക്കുന്നവരുമായിരിക്കും.

    മകം

   മകം

   സമ്പല്‍സമൃദ്ധിയോട് കൂടി ജീവിക്കാന്‍ യോഗമുള്ളവരാണ് മകം നക്ഷത്രത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍. പൊതുവേ ദൈവവിശ്വാസം അധികമുള്ള മകം നക്ഷത്രക്കാര്‍ മുതിര്‍ന്നവരോട് ബഹുമാനം കാത്തുസൂക്ഷിക്കുന്നവരാണ്.

   പൂരം

   പൂരം


   ജന്മഗൃഹത്തേക്കാള്‍ ഭര്‍തൃ ഗൃഹത്തിന് പ്രാധാന്യം നല്‍കുന്നവരായിരിക്കും പൂരം നക്ഷത്രത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍. ആത്മാഭിമാനം പണയം വെയ്ക്കാന്‍ തയ്യാറാവാത്ത ഈ നാളുകാര്‍ ക്ഷിപ്ര കോപികള്‍ കൂടിയാണ്.

   ഉത്രം

   ഉത്രം

   സംസാരം കൊണ്ട് ആളുകളെ കയ്യിലെടുക്കാന്‍ കഴിവുള്ളവരായിരിക്കും ഉത്രം നക്ഷത്തില്‍ ജനിക്കുന്നവര്‍. അതേ സമയം എല്ലാവരോടും ഒരുപോലെ പെരുമാറാനുള്ള കഴിവും ഈ നാളുകാര്‍ക്ക് ഉണ്ടാകും.

    അത്തം

   അത്തം


   അത്തം നക്ഷത്രത്തില്‍ ജനിക്കുന്നവരുടെ പ്രധാന പ്രത്യേകത പതിവ്രകളായിരിക്കും എന്നതാണ്. വിവാഹ ശേഷം സകല സൗഭാഗ്യങ്ങളും ലഭിക്കുന്നവരായിരിക്കും ഈ നാളുകാര്‍.

    ചിത്തിര

   ചിത്തിര

   വസ്ത്രങ്ങളോടും ആഭരണങ്ങളോടും ആസക്തി സൂക്ഷിക്കുന്നവരാണ് ചിത്തിര നക്ഷത്രത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍. സുഖ സൗകര്യങ്ങളോട് ആഭിമുഖ്യം കാണിക്കാത്ത ഈ നക്ഷത്രക്കാര്‍ക്ക് ഉറക്കം കുറവായിരിക്കും.

    ചോതി

   ചോതി

   സമര്‍ത്ഥമായി സംസാരിക്കാന്‍ കഴിവുള്ള ഈ നക്ഷത്രത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ സല്‍ക്കീര്‍ത്തിയുള്ളവരായിരിക്കും.

    വിശാഖം

   വിശാഖം

   തീര്‍ത്ഥാടനത്തില്‍ കമ്പമുള്ള വിശാഖം നക്ഷത്രക്കാര്‍ സുന്ദരികളും ദൈവ ഭക്തിയുള്ളവരുമായിരിക്കും.

    അനിഴം

   അനിഴം

   സുഖസൗകര്യങ്ങളില്‍ താല്‍പ്പര്യമുള്ളവരായിരിക്കും അനിഴം നക്ഷത്രത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍. സത്യസന്ധരായ ഇവര്‍ കീര്‍ത്തിയുള്ളവരായി പില്‍ക്കാലത്ത് മാറുകയും ചെയ്യും.

    തൃക്കേട്ട

   തൃക്കേട്ട

   മുന്‍കോപികളായിരിക്കും തൃക്കേട്ട നക്ഷത്രത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍. ദൈവ ഭക്തിയുള്ള ഇവര്‍ ബന്ധുക്കളോട് സ്നേഹവും അടുപ്പവും സൂക്ഷിക്കുന്നവരുമായിരിക്കും.

    മൂലം

   മൂലം

   ദൈവവിശ്വാസികളായ മൂലം നക്ഷത്രക്കാര്‍ സമ്പത്തിന്‍റെ കനം നോക്കാതെ എല്ലാവരോടും ഇടപഴകുന്നവരായിരിക്കും.

    പൂരാടം

   പൂരാടം

   പുണ്യകര്‍മങ്ങളില്‍ താല്‍പ്പര്യമുള്ള പൂരാടം നക്ഷത്രക്കാര്‍ ദയയുള്ളവരും സത്യസന്ധത പുലര്‍ത്തുന്നവരുമാണ്. മുതിര്‍ന്നവരോടും ബന്ധുക്കളോടും ബഹുമാനവും ആദരവും സൂക്ഷിക്കുന്നവരാണ് ഈ നാളുകാര്‍.

    ഉത്രാടം

   ഉത്രാടം


   കുടുംബസ്വത്ത് അനുഭവിക്കാന്‍ യോഗമുള്ള ഉത്രാടം നക്ഷത്രത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ നല്ല സ്വഭാവത്തിന് ഉടമകളായിരിക്കും.

    തിരുവോണം

   തിരുവോണം

   സന്താനഭാഗ്യമുള്ളവരാണ് തിരുവോണം നക്ഷത്രത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍. ദാനധര്‍മങ്ങളിലും ഇവര്‍ തല്‍പ്പരരായിരിക്കും.

    അവിട്ടം

   അവിട്ടം


   ദൈവിക രഹസ്യങ്ങള്‍ അറിയാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന അവിട്ടം നക്ഷത്രക്കാര്‍ സത്യം വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരായിരിക്കും.

    ചതയം

   ചതയം

   ലൗകിക ജീവിതത്തില്‍ എല്ലാ സുഖലോലുപതകളും അനുഭവിക്കാന്‍ യോഗമുള്ളവരായിരിക്കും ചതയം നക്ഷത്രത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍. ബന്ധുക്കള്‍ക്ക് വിശ്വാസമുള്ളവരായിരിക്കും ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍.

    പൂരുരുട്ടാതി

   പൂരുരുട്ടാതി

   ഗര്‍വ്വില്ലാത്ത സ്വഭാവത്തിന് ഉടമകളായിരിക്കും പൂരുരുട്ടാതി നക്ഷത്രത്തില്‍ ജനിക്കുന്നവര്‍. കുടുംബത്തോട് കൂറുള്ളവരായിരിക്കും ഈ നക്ഷത്രക്കാര്‍.

    രേവതി

   രേവതി


   ജന്മ ഗൃഹത്തിലും ഭര്‍തൃ ഗൃഹത്തിലും ഭാഗ്യം കൊണ്ടുവരാന്‍ കഴിവുള്ളവരാണ് രേവതി നക്ഷത്രത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍. ദൈവകാര്യങ്ങളില്‍ പ്രത്യേക താല്‍പ്പര്യം കാണിക്കുന്ന ഈ നക്ഷത്രത്തില്‍പ്പെട്ടവര്‍ സൗന്ദര്യമുള്ളവരുമായിരിക്കും.

   English summary
   Charactorestics of girls based on their birth star.check your birth star.

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more