Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നും രണ്ടുമല്ല.. നാല് ഗ്രഹങ്ങള്‍ ഒരേ രാശിയിലേക്ക്, വരുന്നു ചതുര്‍ഗ്രഹി യോഗം; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളെല്ലാം തന്നെ കൃത്യമായ ഇടവേളകളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കുകയും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യാറുണ്ട്. ഗ്രഹങ്ങളുടെ സഞ്ചാരത്തിലുണ്ടാകുന്ന ഈ മാറ്റത്തെയാണ് സംക്രമണം എന്ന് പറയുന്നത്.

ഗ്രഹ സംക്രമണം വ്യക്തികളുടെ ജീവിതത്തില്‍ വ്യത്യസ്ത തരത്തിലായിരിക്കും ബാധിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് ദോഷകരമായ ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ.

Chathurgrahi Yog

ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോഗിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്.

ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ബുധന്‍, ചൊവ്വ, ശനി, ചന്ദ്രന്‍ എന്നിവ. ബുദ്ധി, ജ്ഞാനം എന്നിവയുടെ കാരകനായ ബുധന്‍ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് അറിയപ്പെടുന്നത്. ഗ്രഹങ്ങളുടെ അധിപനാണ് ചൊവ്വ. ശനിയാകട്ടെ കര്‍മ്മത്തിന്റേയും നീതിയുടേയും ദാതാവ് എന്നാണ് അറിയപ്പെടുന്നത്. ചന്ദ്രന്‍ നിഴല്‍ ഗ്രഹമാണ്. ആ നാല് ഗ്രഹങ്ങളും ഒന്നിച്ച് ഒരു രാശിയില്‍ എത്താന്‍ പോകുകയാണ്.

ശനി നിലവില്‍ മീനം രാശിയിലൂടെയാണ് സഞ്ചരിക്കുന്നത്. ഏപ്രില്‍ 3-ന് ചൊവ്വയും ഏപ്രില്‍ 11-ന് ബുധനും, ഏപ്രില്‍ 16-ന് ചന്ദ്രനും മീനം രാശിയില്‍ എത്തും. ഇതോടെ ജ്യോതിഷത്തിലെ അപൂര്‍വ രാജയോഗമായ ചതുര്‍ഗ്രഹി യോഗം രൂപപ്പെടും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഏറെ അനുകൂലമായിരിക്കും. ഏതെല്ലാമാണ് ഈ രാശിക്കാര്‍ എന്ന് നോക്കാം...

മേടം

മേടം രാശിക്കാര്‍ക്ക് മീനം രാശിയിലെ ബുധ- ചൊവ്വ - ശനി - ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം ഏറെ അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ പന്ത്രണ്ടാം ഭാവത്തിലാണ് ഈ നാല് ഗ്രഹങ്ങളുടെ സംയോജനം സംഭവിക്കുന്നത്. അതിനാല്‍ സന്തോഷവും സമാധാനവും ഉള്ള ജീവിതം നിങ്ങളെ തേടിയെത്തും. സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഐക്യം ശക്തിപ്പെടും.

ഇടവം

മീനം രാശിയിലെ ബുധ- ചൊവ്വ - ശനി - ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം ഇടവം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിക്കാരുടെ പതിനൊന്നാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ കര്‍മ്മ രംഗത്ത് നിങ്ങള്‍ക്ക് ശോഭിക്കാനാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്.

മിഥുനം

മീനം രാശിയിലെ ബുധ- ചൊവ്വ - ശനി - ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ പത്താം ഭാവത്തിലാണ് രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യം നിങ്ങള്‍ക്കൊപ്പമായിരിക്കും. ലോട്ടറിയില്‍ ബംപര്‍ സമ്മാനം തന്നെ നിങ്ങളെ തേടിയെത്തിയേക്കാം. പൂര്‍വ്വിക സ്വത്ത് സമ്പാദിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+