ജീവിതത്തിൽ ഈ രാശിക്കാർ കരകയറും; കാത്തിരിക്കുന്നത് മഹാ ഭാഗ്യം, ഈ മാസം അവസാനത്തോടെ പണം കുന്നുകൂടും...
ഗ്രഹങ്ങളുടെ രാശിമാറ്റം ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വലിയ തരത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. ചില രാശിക്കാരിടെ ഭാഗ്യവും തലവരയും ഈ സമയത്ത് തെളിയും. ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ നിശ്ചിത നേരത്ത് സംക്രമം നടത്തുകയും ത്രിഗ്രഹി യോഗം, ചതുർഗ്രഹി യോഗം എന്നിങ്ങനെയുള്ള വളരെ പ്രധാനപ്പെട്ട യോഗങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത് ചില രാശിക്കാരുടെ ജീവിതം മാറ്റിമറിക്കുകയും ചെയ്യും.
മീന രാശിയിൽ ഗ്രഹങ്ങളിടെ രാജാവായ സൂര്യനും, ബുദ്ധി, വ്യാപാരം എന്നിവയുടെ കാരകനായ ബുധൻ, രാഹു, ശുക്രൻ എന്നീ ഗ്രഹങ്ങൾ ചേർന്ന് ചതുർ ഗ്രഹി യൊവ്വനം സൃഷ്ടിക്കുകയാണ്. ഈ യോഗം ചില രാശിക്കാരെ വളരെ വേഗത്തിൽ സാമ്പത്തികമായി ഉയരത്തിലേക്ക് എത്തിക്കും.

തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റം ഉൾപ്പെടെ പുരോഗതി ഉണ്ടാവും. ഏതൊക്കെ രാശിക്കാരാണ് ഈ യോഗം കാരണം ജീവിതത്തിൽ രക്ഷപ്പെടാൻ പോകുന്നതെന്ന് നോക്കാം..
ഇടവം: ഇടവം രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങളാണ് വരാൻ പോകുന്നത്. നാല് ഗ്രഹങ്ങളുടെ സംയോഗം ഇടവ രാശിക്കാരുടെ കരിയറിലും നേട്ടങ്ങൾ കൊണ്ടുവരുന്നാണ്. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും, ബിസിനസ്സിൽ ലഭം ഉണ്ടാക്കാൻ സാധിക്കുന്ന നേരമാണ്. ബിസിനസ്സിൽ പുതിയ ആശയങ്ങൾ നടപ്പാക്കാം. ഇത് ലാഭം ഉണ്ടാക്കാൻ സഹായിക്കും. എടുത്തുചാട്ടം വേണ്ട്. ആലോചിച്ച ശേഷം മാത്രം കാര്യങ്ങൾ ചെയ്യുക.
മിഥുനം: ഈ യോഗത്തിലൂടെ ഈ രാശിക്കാരുടെ ജീവതത്തിൽ അപ്രതീക്ഷിതമായ നേട്ടങ്ങളാണ് വരാൻ പോകുന്നത്. നിങ്ങളുടെ അദ്ധ്വാനം അംഗീകരിക്കപ്പെടും. ജീവിതത്തിൽ ഇനിയങ്ങോട്ട് വെച്ചടി ഉയർച്ചയാണ്.
ജോലിയുള്ളവർക്ക് ശമ്പളം വർദ്ധിക്കും. സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നുണ്ട്. ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഈ സമയത്ത് അതിനുള്ള തയ്യാറെടുപ്പ് ആരംഭിക്കാം. സാമ്പത്തികമായി പെട്ടെന്ന് ഉണ്ടാവുന്ന ഉയർച്ച പാഴ്ച്ചെലവിലൂടെ കളയരുത്.
ധനു: ധനു രാശിക്കാർക്ക് ഇതിനിക്കാൾ നല്ല സമയം ജീവിതത്തിൽ ഉണ്ടാവില്ല. എന്ത് ചെയ്താലും അത് ഈ രാശിക്കാർക്ക് നല്ലതായി വന്നുചേരും. ജോലിയിൽ ആണെങ്കിലും ബിസിനസ്സിൽ ആണെങ്കിലും തിളങ്ങാൻ പറ്റിയ നേരമാണ്. ജീവിതം ശരിക്കും പച്ചപിടിക്കും. തൊഴിൽ രംഗത്തും ബിസിനസ്സിലും ഒരേ പോലെ തിളങ്ങാം. കടങ്ങളൊക്കെ തീർക്കും. സാമ്പത്തികമായ ബുദ്ധിമുട്ട് ഉണ്ടാവില്ല. ആരെയും പൂർണ്ണമായി വിശ്വസിക്കരുത്. എന്ത് ചെയ്യുമ്പോഴും ആലോചിച്ച് മാത്രം ചെയ്യുക.












Click it and Unblock the Notifications