Get Updates
Get notified of breaking news, exclusive insights, and must-see stories!

പലവഴിക്ക് പണം കൈയിലെത്തും, കാത്തിരിക്കുന്നത് പ്രൊമോഷനും ശമ്പള വര്‍ധനവും; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ അനുകൂലമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായിരിക്കും.

ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ വരുമ്പോള്‍ രാജയോഗം രൂപപ്പെടാറുണ്ട്. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ഒക്ടോബര്‍ മാസത്തില്‍ ഇത്തരത്തില്‍ ജ്യോതിഷത്തിലെ അപൂര്‍വമായ ഒരു രാജയോഗം സൃഷ്ടിക്കപ്പെടാന്‍ പോകുകയാണ്. തുലാം രാശിയില്‍ നാല് ഗ്രഹങ്ങള്‍ ഒന്നിച്ച് വരുന്നതോടെ ചതുര്‍ഗ്രഹി യോഗം രൂപപ്പെടാന്‍ പോകുകയാണ്. 100 വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു യോഗം രൂപം കൊള്ളുന്നത്.

ASTROLOGY

ഒക്ടോബര്‍ 19 മുതല്‍ തുലാം രാശിയില്‍ സൂര്യന്‍, ചൊവ്വ, ബുധന്‍, കേതു എന്നീ ഗ്രഹങ്ങള്‍ സംക്രമിക്കും. ചൊവ്വ, കേതു എന്നീ ഗ്രഹങ്ങള്‍ നേരത്തെ തന്നെ തുലാം രാശിയില്‍ ആണ് സംക്രമണം നടത്തുന്നത്. ഒക്ടോബര്‍ 18 ന് സൂര്യനും 19-ന് ബുധനും തുലാം രാശിയില്‍ എത്തും. ഇത് മൂലം ചില രാശിക്കാരുടെ ഭാഗ്യം തെളിയുകയും പെട്ടെന്ന് സമ്പന്നരാകുകയും ചെയ്യും. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.

മകരം

തുലാം രാശിയില്‍ രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം മകരം രാശിക്കാര്‍ക്ക് അനുഗ്രഹമാകും. ഇക്കാലയളവില്‍ ഇവരുടെ കരിയറില്‍ വലിയ പുരോഗതി ലഭിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും. സാമ്പത്തികായി വലിയ അഭിവൃദ്ധി നേടാന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ് എന്നിവ പ്രതീക്ഷിക്കാം. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലഫലം ലഭിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര നടത്താന്‍ സാധിക്കും. കുടുംബത്തില്‍ സന്തോഷവും ഐക്യവും നിലനില്‍ക്കും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂല സമയം.

കുംഭം

തുലാം രാശിയില്‍ രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. എന്ത് ചെയ്താലും ഭാഗ്യത്തിന്റെ പിന്തുണ ഈ രാശിക്കാര്‍ക്കുണ്ടായിരിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നത് നല്ലതായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യും. വസ്തു സംബന്ധമായ ഇടപാടുകളില്‍ രണ്ടിരട്ടി വരെ ലാഭം ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കും.

പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ജോലിയുമായി ബന്ധപ്പെട്ട് വിദേശ യാത്ര ചെയ്യാന്‍ അവസരം ഉണ്ടാകും. ഏറെ നാളത്തെ പ്രണയം വിവാഹ ബന്ധത്തിലേക്ക് വഴി മാറും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം കൊയ്യാനാകും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+