നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശികളിലേക്കും നക്ഷത്രങ്ങളിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ആണ് ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളയേും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീതമായ ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.
ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. അപൂര്‍വം ചില സമയങ്ങളില്‍ ഒരേ രാശിയില്‍ ഒരുമിച്ച് നാല് ഗ്രഹങ്ങള്‍ സംയോജിക്കാറുണ്ട്. ഇതിനെയാണ് ചതുര്‍ഗ്രഹി യോഗം എന്ന് പറയുന്നത്. ഏപ്രില്‍ 11 ന് അതായത് നാളെ, മീനം രാശിയില്‍ സൂര്യന്‍, ചൊവ്വ, ശനി, ബുധന്‍ എന്നീ ഗ്രഹങ്ങള്‍ സംഗമിക്കും. അതോടെ നാളെ മുതല്‍ ചതുര്‍ഗ്രഹിയോഗം രൂപപ്പെടും.
ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. ചൊവ്വയാകട്ടെ ഗ്രഹങ്ങളുടെ അധിപനാണ്. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവനാണ് ശനി. ബുദ്ധിയുടേയും അറിവിന്റേയും പ്രതീകമായ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നും വിളിക്കാറുണ്ട്. ഈ നാല് ഗ്രഹങ്ങളുടേയും സംയോജനം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗത്തിന് ജ്യോതിഷത്തിന് സവിശേഷമായ ഗുണങ്ങളുണ്ട്.
ഈ രാജയോഗം 12 രാശികളേയും 27 നക്ഷത്രങ്ങളേയും ഒരേ പോലെ സ്വാധീനിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അസാധാരണമായ നേട്ടങ്ങളായിരിക്കും ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് മീനം രാശിയില്‍ രൂപം കൊള്ളുന്ന ചതുര്‍ഗ്രഹി യോഗം ഗുണകരമായി ഭവിക്കുക എന്ന് നോക്കാം.
ഇടവം
മീനം രാശിയിലെ സൂര്യ-ചൊവ്വ-ശനി-ബുധ സംക്രമണം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മുന്‍കാലനിക്ഷേപങ്ങള്‍ വഴി വലിയ ധനം കൈയിലെത്തും. സ്വര്‍ണം പോലുള്ള വില പിടിപ്പുള്ള സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും. ഇതുവഴി സാമ്പത്തികമായി സ്ഥിരത കൈവരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടിയെത്തും.
മിഥുനം
മീനം രാശിയിലെ സൂര്യ-ചൊവ്വ-ശനി-ബുധ സംക്രമണം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദീര്‍ഘയാത്ര നടത്തേണ്ടി വന്നേക്കാം. ബിസിനസില്‍ വലിയ ലാഭം നിങ്ങളെ കാത്തിരിക്കുന്നു. തൊഴില്‍പരമായി ഗുണകരമായ സമയമാണിത് എന്ന് കാണുന്നു. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും പ്രതീക്ഷിക്കാം.
കന്നി
മീനം രാശിയിലെ സൂര്യ-ചൊവ്വ-ശനി-ബുധ സംക്രമണം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം കന്നി രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം നിങ്ങളെ തേടിയെത്തും. പുതിയ വാഹനമോ വസ്തുവോ വാങ്ങിക്കാനാകും. ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.












Click it and Unblock the Notifications