Get Updates
Get notified of breaking news, exclusive insights, and must-see stories!

അളവറ്റ ധനം കൈയിലേക്ക്... രാജയോഗം തുടങ്ങി; ഇതാണോ നിങ്ങളുടെ രാശി?

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷപ്രകാരം ഗണിച്ച് കണ്ടെത്താനാകും എന്നാണ് പറയപ്പെടുന്നത്. വ്യക്തിയുടെ ജനന സമയം, ജന്മനക്ഷത്രം, രാശിക്കൂറ്, ഗ്രഹനില എന്നിവ കണക്കാക്കി എഴുതപ്പെടുന്ന ജാതകത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് സാധ്യമാകുന്നത്.

ട്രാഫിക് ബ്ലോക്കിന് വിട; ദുബായ് ആകാശത്ത് ഇനി പറക്കും ടാക്സികൾ, ആദ്യ സ്റ്റേഷൻ സജ്ജമായി
ട്രാഫിക് ബ്ലോക്കിന് വിട; ദുബായ് ആകാശത്ത് ഇനി പറക്കും ടാക്സികൾ, ആദ്യ സ്റ്റേഷൻ സജ്ജമായി

അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

Chaturgrahi Yog

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശികളിലേക്കും നക്ഷത്രങ്ങളിലേക്കും മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ആണ് ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും സ്വാധീനിക്കും. ചില രാശിക്കാര്‍ക്ക് ഇത് ഗുണം ചെയ്യുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ഇസ്രായേൽ-ലെബനൻ യുദ്ധത്തിന് താൽക്കാലിക വിരാമം; വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്
ഇസ്രായേൽ-ലെബനൻ യുദ്ധത്തിന് താൽക്കാലിക വിരാമം; വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

സംക്രമണ സമയത്ത് ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഇത്തരത്തില്‍ നാല് ഗ്രഹങ്ങള്‍ ഒരു രാശിയില്‍ ഒന്നിച്ച് വരുമ്പോഴാണ് ചതുര്‍ഗ്രഹി യോഗം രൂപപ്പെടുന്നത് എന്നാണ് വേദ ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ ഇന്നലെ ചതുര്‍ഗ്രഹി യോഗം രൂപപ്പെട്ടിരിക്കുകയാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ചതുര്‍ഗ്രഹി യോഗം ഗുണം ചെയ്യുകയെന്ന് നോക്കാം.

മേടം

മേടം രാശിക്കാര്‍ക്ക് ചതുര്‍ഗ്രഹി യോഗം അനുകൂലമായിരിക്കും. ഈ രാശിക്കാരെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാം. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഇതെല്ലാം നിങ്ങളുടേയും കുടുംബത്തിന്റേയും സാമ്പത്തിക നില ഭദ്രമാക്കും.

ചാർമിളയെ തളളി ബാബു ആന്റണി, 'ഒരു വർഷത്തെ പരിചയം മാത്രം, പ്രണയമല്ല, വിവാഹ റിസപ്ഷൻ കാർഡ് വരെ അടിച്ചിറക്കി'
ചാർമിളയെ തളളി ബാബു ആന്റണി, 'ഒരു വർഷത്തെ പരിചയം മാത്രം, പ്രണയമല്ല, വിവാഹ റിസപ്ഷൻ കാർഡ് വരെ അടിച്ചിറക്കി'

മിഥുനം

ചതുര്‍ഗ്രഹി യോഗം മിഥുനം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം. കരിയറില്‍ വലിയ വളര്‍ച്ചയുണ്ടാകും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദീര്‍ഘയാത്ര നടത്തേണ്ടി വന്നേക്കാം. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും അനുകൂലമായ സമയം.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ചതുര്‍ഗ്രഹി യോഗം അനുകൂലമായിരിക്കും. ഏറെ നാളായി സ്വപ്‌നം കാണുന്ന സ്വന്തമായൊരു വീട് എന്ന ആഗ്രഹം സാക്ഷാത്കരിക്കും. പുതിയ വീട്ടിലേക്ക് ഉടന്‍ താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയും. വീട്ടിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

ധനു

ധനു രാശിക്കാര്‍ക്ക് ചതുര്‍ഗ്രഹി യോഗം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം കൊയ്യാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ബിസിനസ് വിപുലപ്പെടുത്താനാകും. വിദേശ യാത്രയ്ക്കും ഇക്കാലയളവില്‍ നിങ്ങള്‍ക്ക് യോഗമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+